For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരും മനുഷ്യരാണ്, പരിഹസിക്കപ്പെടേണ്ടവരല്ല, ബോഡി ഷെയിമിങ്ങിനെതിരെ സിത്താരയുടെ വീഡിയോ

  |

  നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ താരം തുടര്‍ന്ന് മോളിവുഡിലെ മുന്‍നിര ഗായികയായി സജീവമാവുകയായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ടിവി പരിപാടികളില്‍ വിധികര്‍ത്താവായും സിത്താര എത്താറുണ്ട്. അതേസമയം സിത്താരയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  സമൂഹ മാധ്യമങ്ങളിലെ കമന്റുകളെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചും തുറന്നുപറഞ്ഞുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്. കുറച്ച് നാളുകളായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് താന്‍ ഈ ദൈരഘ്യമേറിയ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് നടി പറയുന്നു.

  ഒരു ദൈര്‍ഘ്യമേറിയ വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി. ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്. ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,

  നിങ്ങളും അനുഭാവപൂര്‍വം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. നമുക്കെല്ലാവര്‍ക്കും കൂടുതല്‍ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയില്‍ എന്ന കുറിപ്പോടെയാണ് സിത്താര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിത്താരയുടെ വാക്കുകളിലേക്ക്: മേക്കപ്പ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവര്‍ മേക്കപ്പ് നീക്കം ചെയ്താല്‍ ഭിക്ഷക്കാരിയെന്നും ബംഗാളി സ്ത്രീയെന്നും ട്രാന്‍സ്‌ജെന്‍ഡറെന്നും പരിഹസേന വിളിക്കുന്നു.

  എന്നാല്‍ ഈ വാക്കുകള്‍ ഒരിക്കലും പരിഹസിക്കാനുളളവയല്ല, ട്രാന്‍സ്‌ജെന്‍ഡറുകളും ബംഗാളി സ്ത്രീയും ഭിക്ഷക്കാരിയുമെല്ലാം മനുഷ്യരാണ്. അവര്‍ എങ്ങിനെയാണ് പരിഹാസ കഥാപാത്രങ്ങളാവുന്നത്. പരിഹസിക്കാന്‍ ഉപയോഗിക്കേണ്ട വാക്കുകളാണോ അവ. മേക്കപ്പുകളൊന്നുമില്ലാതെ സത്യസന്ധമായ രൂപത്തെ അവതരിപ്പിക്കുമ്പോള്‍ മോശം അഭിപ്രായങ്ങള്‍ ലഭിക്കുകയും, മേക്കപ്പൊക്കെയിട്ട് വരുമ്പോള്‍ നല്ല അഭിപ്രായം ലഭിക്കുകയും ചെയ്യുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ട്, സിത്താര പറയുന്നു.

  പ്രൊഫഷണല്‍ ജീവിതത്തില്‍ എനിക്ക് മേക്കപ്പ് ഇടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. ആരോഗ്യകരമായ സംവാദങ്ങള്‍ ആകാം. എന്നാല്‍ മറ്റുളളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നത്. അഭിപ്രായങ്ങള്‍ സ്‌നേഹത്തോടെ പറയുന്നതാണ് ആരോഗ്യകരമെന്നും സിത്താര പറയുന്നു. വളരെയധികം നെഗറ്റിവിറ്റി നിറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നുപോയികൊണ്ടിരിക്കുന്നതെന്നും അതിനാല്‍ അങ്ങേയറ്റം പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിക്കണമെന്നും സിത്താര പറഞ്ഞു.

  സിത്താരയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ഗായികയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. നിഖില വിമല്‍, ആര്യ, അഞ്ജലി മേനോന്‍, മിഥുന്‍ രമേഷ്, അന്ന ബെന്‍ തുടങ്ങിയവരെല്ലാം സിത്താരയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നു. നിരവധി പേരാണ് ഗായികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

  Read more about: sithara
  English summary
  Sithara Krishnakumar's reaction and strong message against body shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X