twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂതറയെ കുറിച്ച് കൂതറ പറയുന്ന കൂതറകള്‍

    By Aswathi
    |

    ഫിക്ഷന്‍ സിനിമകള്‍ അധികം ദഹിക്കാത്ത കേരളത്തില്‍ ഒരു പരീക്ഷണവുമായാണ് ശ്രീനാഥ് രാജേന്ദ്രന്‍ 'കൂതറ'യുമായി വന്നത്. മാറ്റം വൈകിയെങ്കിലും മലയാളികള്‍ അംഗീകരിക്കും. പക്ഷെ ആദ്യം പുറത്തുവരുന്നത് വിമര്‍ശനമായിരിക്കും. ശ്രീനാഥ് രാജേന്ദ്രന്‍ പറയുന്ന തന്റെ ചിത്രത്തെ സോഷ്യല്‍ മീഡിയ സിനിമാ രാഷ്ട്രീയത്തിനിരയാക്കുകയാണെന്ന്.

    കൂതറ, കൂതറ തന്നെയാണെന്ന നിലയിലാണ് സോഷ്യല്‍ മീഡിയയല്‍ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂതറ കൂതാറയാണെന്നും മറ്റുമുള്ള കമന്റുകള്‍ സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങളുടെ ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

    sreenath-rajendran

    സത്യാവസ്ഥയറിയാന്‍ താന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം പോയിരുന്ന് സിനിമ കണ്ടിരുന്നു. അവര്‍ സിനിമ ആസ്വദിക്കുകയാണ്. കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. സിനിമ കഴിഞ്ഞപ്പോള്‍ മറ്റുള്ളവരെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇതിനെ കുറിച്ച് നടക്കുന്ന രാഷ്ട്രീയം കാണുമ്പോള്‍ ദേഷ്യവും സങ്കടവും വരുന്നു- ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

    സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെ മാധ്യമങ്ങള്‍കൂടെ ഏറ്റുപിടിക്കുമ്പോള്‍ സിനിമ കൊള്ളില്ല എന്ന നിഗമനത്തിലേക്ക് ശരാശരി മലയാളികളും വരുന്നു. കൂതറ ഇറങ്ങിയതിന് ശേഷമാണ് ശക്തമായ ഒരു സിനിമാ രാഷ്ട്രീയമുണ്ടായതെന്ന് മനസ്സിലായതെന്നും ശ്രീനാഥ് പറഞ്ഞു. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ഇരയണെന്നും സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിട്ട വ്യക്തിയാണ് പൃഥ്വിരാജെന്നും ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

    English summary
    Social media attacking Koothara says Sreenath Rajendran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X