For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാറുകയാണ് ലോകം, മാറണം നമ്മളും! വിജയ് ബാബുവിന് പിന്തുണയുമായി നിര്‍മ്മാതാവ്‌

  |

  കോവിഡ് വ്യാപനത്തിനിടെ വന്ന ലോക് ഡൗണ്‍ സിനിമാ മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മിക്ക ചിത്രങ്ങളുടെയും റിലീസും ഷൂട്ടിംഗുമെല്ലാം മാറ്റിവെച്ചത് സിനിമ പ്രവര്‍ത്തകരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുളള ചില സിനിമകള്‍ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മലയാളത്തില്‍ നിന്നും സൂഫിയും സുജാതയും ഉള്‍പ്പെട്ട ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്.

  ആമസോണ്‍ പ്രൈംവഴിയാണ് ഭൂരിഭാഗം ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങുന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയും നിര്‍മ്മിച്ചത് ഫ്രൈഡ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ഒടിടി റിലീസില്‍ വിജയ് ബാബുവിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

  കൂടാതെ തിയ്യേറ്റര്‍ ഉടമകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ഭീഷണികളും നിര്‍മ്മാതാവിനെതിരെ വന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിജയ് ബാബുവിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകന്‍ സജിമോന്‍ പാറയില്‍ രംഗത്തെത്തിയിരിക്കുകയാണ്. പണം തിരിച്ചുകിട്ടാന്‍ ഉപയോഗിക്കാന്‍ പറ്റുന്ന എല്ലാ വിപണന മേഖലകളും സാധ്യതകളാണെന്നും മലയാള സിനിമയിലെ ഒട്ടുമിക്ക നിര്‍മ്മാതാക്കളും ഇത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

  സജിമോന്‍ പാറയിലിന്റെ വാക്കുകളിലേക്ക്; മാറണം മലയാള സിനിമ മേഖലയും...ശ്രീ ലിബര്‍ട്ടി ബഷീറിന്റെ, ജയസൂര്യയെയും ഒപ്പം വിജയ് ബാബുവിനെയും അല്ലെങ്കില്‍ അവരുടെ സിനിമകള്‍ ഇനി തിയേറ്റര്‍ കാണില്ല......എന്ന വാര്‍ത്തയാണ് ഈ കുറിപ്പിന്റെ ആധാരം. സിനിമ എന്റെ മുഖ്യ തൊഴില്‍ മേഖല അല്ല. പക്ഷെ അത് ഒരുപാട് പേരുടെ ജീവനോപാധി ആണ് എന്ന് അറിയാം.

  മിക്കവാറും എല്ലാ മലയാളികളുടെയും ഉള്ളില്‍ ഉള്ള സിനിമയോടുള്ള ഇഷ്ടവും ഒപ്പം അതിലെ ബിസിനസും ചേര്‍ത്തു വച്ചാണ് മിക്ക നിര്‍മാതാക്കളും സിനിമ രംഗത്തുള്ളത്. ഇതുമായി ബന്ധപെട്ടു നില്‍ക്കുന്ന ഏല്ലാവരും ലാഭ കണക്കുകള്‍ പറയുമ്പോള്‍ നഷ്ട കണക്ക് അത് നിര്‍മാതാവിന്റെ പേരില്‍ മാത്രം ആണ് എഴുതപ്പെടുന്നതും. ഞാനും നിര്‍മിച്ചു ഒരു സിനിമ ..തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരില്‍. അത്യാവശ്യം വേണ്ട എല്ലാ വിപണ രീതിയും ഉപയോഗിച്ച് തീയറ്ററുകള്‍ നോക്കിയപ്പോള്‍ ആണ്, തീയറ്ററുകള്‍ കിട്ടാന്‍ സിനിമ നിര്‍മ്മിച്ചാല്‍ മാത്രം പോരാ പിന്നെയും പല കടമ്പകള്‍ കടക്കണം എന്ന് മനസിലായത്.

  അതെല്ലാം കഴിഞ്ഞു സിനിമ ഇറങ്ങി ഏകദേശം 10 മാസം. 1 രൂപ, 1 ലക്ഷം അല്ല എങ്കില്‍ 1 കോടി അത് കിട്ടണമെങ്കില്‍ ഇനിയും കാത്തിരിക്കണം തീയേറ്ററുകാരുടെ പക്കല്‍ നിന്നും അതും അവരുടെ സമയത്തിന് അനുസരിച്ചു. അതോ ഏതോ കാലത്തു ഉണ്ടാക്കിവച്ച കുറെ പ്രമാണങ്ങളും. ഈ പ്രമാണങ്ങള്‍ പോസ്റ്റില്‍ തന്നെ അയക്കണം.. അത് കഴിഞ്ഞു പിന്നെ കാത്തിരിക്കണം വേഴാമ്പലിനെ പോലെ പണം കിട്ടാന്‍.

  ദളപതിയുടെ മാസ്റ്റര്‍ ട്രെയിലര്‍ മരണ മാസായിരിക്കുമെന്ന് കൈദി വില്ലന്‍! ആരാധകര്‍ ആവേശത്തില്‍

  ഒരു പക്ഷെ ഇതൊക്കെ തന്നെ ആവും ആന്റണി പെരുമ്പാവൂര്‍, വിജയ് ബാബു ഉള്‍പ്പെടെ ഉള്ള എല്ലാ നിര്‍മാതാക്കളുടെ അവസ്ഥയും. ഈ അടുത്ത കാലത്തു ദുല്‍ഖര്‍ സല്‍മാന്റെ, ജോബി ജോര്‍ജ് ഇവരുടെ സിനിമയെ കുറിച്ച് വന്ന. തീയറ്ററില്‍ നിന്ന് ഇനിയും കിട്ടാനുണ്ട് പണം എന്ന വാര്‍ത്തയും ചേര്‍ത്ത് വയ്ക്കാം ഇതിനൊപ്പം. ഈ കോറോണകാലം എല്ലാ നിര്‍മിത വ്യവസ്ഥകളും മാറ്റിക്കുറിക്കാന്‍ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത്. മാറണം സിനിമയുടെ നിര്‍മാണ വിപണ റിലീസിംഗ് ഉള്‍പ്പെടെ എല്ലാം.

  പേളി മാണി റാണിയെ പോലുണ്ടെന്ന് ആരാധകര്‍! മേക്കപ്പില്ലാത്ത ചിത്രം വൈറല്‍

  പ്രിയ സുഹൃത്തേ വിജയ് ബാബു നഷ്ടം താങ്കള്‍ക്ക് മാത്രമാണ്. മുടക്കിയ പണം തിരിച്ചു കിട്ടാന്‍ ഉപയോഗിക്കാന്‍ പറ്റുന്ന എല്ലാ വിപണന മേഖലകളും താങ്കള്‍ നടത്തി എടുക്കുക. മലയാള സിനിമയിലെ ഒട്ടു മിക്ക നിര്‍മാതാക്കളും ഇതു തന്നെ ആവും ആഗ്രഹിക്കുന്നതും. മാറുകയാണ് ലോകം. മാറണം നമ്മളും. ഇനിയുള്ള നാളുകളില്‍ നമ്മള്‍ ഉറപ്പു വരുത്തുകയും വേണം,.ഈ കൊറോണ കാലം കഴിഞ്ഞും നമ്മള്‍ ഉണ്ട് എന്ന്.

  രേവതിയില്‍ പിറന്ന താരരാജാവ് ഇന്ന് അറുപതിന്റെ നിറവില്‍! ആഘോഷങ്ങള്‍ തുടങ്ങി ആരാധകര്‍

  Read more about: vijay babu
  English summary
  social media post about vijay babu's sufiyum sujathayum ott release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X