twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ വിറ്റു

    By Lakshmi
    |

    സൂപ്പര്‍താരം മോഹന്‍ലാല്‍ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ വിറ്റു. സോഹന്‍ റോയ് മേധാവിയായ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബ്ിസ്ടിവി വിഭാഗമാണ് ലാലിന്റെ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോസ് വാങ്ങിയിരിക്കുന്നത്. ഇനിമുതല്‍ ഏരീസ്-വിസ്മയാസ് മാക്‌സ് എന്നായിരിക്കും സ്റ്റുഡിയോയുടെ പേര്. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഫിലിം, ടിവി സ്റ്റുഡിയോ നെറ്റ് വര്‍ക്കായിരിക്കുമിത്.

    കേരളത്തിലെ ആദ്യത്തെ ഡിടിഎസ് സ്റ്റുഡിയോ ആയിരുന്നു വിസ്മയാസ് മാക്‌സ്. തിരുവനന്തപുരം ആസ്ഥാനമായ വിസ്മയാസ് മാക്‌സിന് കൊച്ചിയിലും ശാഖയുണ്ട്. അനിമേഷന്‍, സിനിമകളുടെ പ്രീ-പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ എന്നിവയെല്ലാം വിസ്മയാസില്‍ നടന്നിരുന്നു. വിവിധ ഭാഷകളിലായി നൂറോളം സിനിമകളുടെ പ്രീ-പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇവിടെ ചെയ്തിട്ടുണ്ട്.

    sohan-roy

    വിസ്മയാസിനെ സ്വന്തമാക്കിയിരിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ ബിസ്ടിവി നെറ്റ് വര്‍ക്കും ചില്ലറക്കാരല്ല. മൂന്ന് ത്രിഡി ചിത്രങ്ങള്‍, രണ്ട് ഗ്ലോബല്‍ ടിവി ചാനലുകള്‍, നൂറുകണക്കിന് അന്താരാഷ്ട്ര പരസ്യചിത്രങ്ങള്‍ എന്നിവയെല്ലാം ബിസ്ടിവിയുടെ ക്രെഡിറ്റിലുണ്ട്.

    സോഹന്റെ മേധാവിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന് ലോരത്ത് പലേടത്തും ശാഖകളുണ്ട്. സിനിമാ മേഖലയില്‍ ഏറെ താല്‍പര്യമുള്ള സോഹന്‍ റോയ് സംവിധായകന്‍ രൂപേഷ് പോളിന്റെ കാമസൂത്ര ത്രിഡി എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവും പ്രൊഡക്ട് ഡിസൈനറുമാണ്.

    അന്താരാഷ്ട്ര തലത്തിലുള്ള സിനിമ, ടിവി, പരസ്യം എന്നിവയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഏരിസ് ഗ്രൂപ്പ് വിസ്മയാസ് മാക്‌സ് വാങ്ങിയിരിക്കുന്നതെന്നാണ് സോഹന്‍ റോയ് പറയുന്നത്. സ്റ്റുഡിയോ വിറ്റെങ്കിലും ഇതിന്റെ ബ്രാന്റ് അംബാസിഡറായി മോഹന്‍ലാല്‍ തുടരുമെന്നാണ് സൂചന.

    English summary
    UAE based Aries group of companies’ BizTV wing has taken over the management of actor Mohanlal’s Vismayas Max Studios.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X