twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ല, ദുല്‍ഖറിന്റെ സോലോ ഏഴ് ദിവസം കൊണ്ട് നേടിയത് കേട്ടോ..?

    By Aswini
    |

    ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സോലോ എന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ പ്രതീക്ഷകളോടെ വന്ന ചിത്രത്തിന് പക്ഷെ റിലീസിന് ശേഷം ചില വിവാദങ്ങള്‍ നേരിടേണ്ടി വന്നു. സംവിധായകന്റെ അറിവോടെ അല്ലാതെ നിര്‍മാതാവ് ചിത്രത്തന്റെ ക്ലൈമാക്‌സ് മാറ്റിയത് വിവാദമായി. ഇതോടെ ചിത്രത്തിന് മോശം കമന്റുകള്‍ വന്നു.

    തോട്ടത്തില്‍ മീനാക്ഷിയെ ഓര്‍മയില്ലേ... ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളിലെ നടി ഇന്നെവിടെ?തോട്ടത്തില്‍ മീനാക്ഷിയെ ഓര്‍മയില്ലേ... ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളിലെ നടി ഇന്നെവിടെ?

    എന്നാലിപ്പോള്‍, തിയേറ്ററില്‍ കൂവിയാലും കളിയാക്കിയാലും മോശം പറഞ്ഞ് പ്രചരിപ്പിച്ചാലും സോലോയെ തകര്‍ക്കാന്‍ കഴിയില്ല എന്ന് ചിത്രത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരാഴ്ച (ഏഴ് ദിവസം) പിന്നിടുമ്പോള്‍ ദുല്‍ഖറിന്റെ സോലോ മുന്നില്‍ തന്നെയാണ്. ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം...

    വന്‍ മടങ്ങിവരവാണ് നസ്‌റിയയുടെ ലക്ഷ്യം; പൃഥ്വി മാത്രമല്ല, ദുല്‍ഖറിനൊപ്പവും.. ഫഹദ് ഫാസില്‍ ഇല്ലേ..?വന്‍ മടങ്ങിവരവാണ് നസ്‌റിയയുടെ ലക്ഷ്യം; പൃഥ്വി മാത്രമല്ല, ദുല്‍ഖറിനൊപ്പവും.. ഫഹദ് ഫാസില്‍ ഇല്ലേ..?

    ആദ്യ ദിവസത്തെ കലക്ഷന്‍

    ആദ്യ ദിവസത്തെ കലക്ഷന്‍

    ഒക്‌ടോബര്‍ അഞ്ചിനാണ് സോലോ തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്തത്. ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 3.26 കോടി രൂപയാണ്. ഏറ്റവും മികച്ച ഓപ്പണിങ് ആണിത്.

    രണ്ടാം ദിവസം

    രണ്ടാം ദിവസം

    ആദ്യ ഷോ കഴിഞ്ഞത് മുതല്‍ തന്നെ മോശം കമന്റുകള്‍ വന്നെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചില്ല. രണ്ടാം ദിവസം എത്തുമ്പോഴേക്കും അഞ്ച് കോടിയ്ക്ക് മുകളില്‍ ചിത്രം കലക്ഷന്‍ നേടി. 5.56 കോടിയാണ് രണ്ട് ദിവസം കൊണ്ട് നേടിയത്.

    മൂന്ന് ദിവസം ആറ് കോടി

    മൂന്ന് ദിവസം ആറ് കോടി

    ആറ് കോടി കടക്കാന്‍ ബിജോയ് നമ്പ്യാരുടെ സോലോയ്ക്ക് വേണ്ടി വന്നത് മൂന്ന് ദിവസമാണ്. 6.84 കോടി രൂപ ഗ്രോസ് കലക്ഷന്‍ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടി.

    പത്ത് കോടി കടന്നു

    പത്ത് കോടി കടന്നു

    ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനോടകം പത്ത് കോടി കടന്നു. 10.95 കോടി രൂപയാണ് ആദ്യത്തെ ആഴ്ച (ഏഴ് ദിവസം) പിന്നിടുമ്പോള്‍ സോലോ കേരളത്തില്‍ നിന്നു മാത്രം നേടിയത്.

    കേരളത്തിന് പുറത്തും

    കേരളത്തിന് പുറത്തും

    ചിത്രത്തിന്റെ മലയാളം പതിപ്പിന് കേരളത്തിന് പുറത്ത് നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിയ്ക്കുന്നത്. ഇന്ത്യയില്‍ മൊത്തം ചിത്രം നേടിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വൈകാതെ പുറത്തുവിടും എന്നാണ് കരുതുന്നത്.

    സോലോ എന്ന ചിത്രം

    സോലോ എന്ന ചിത്രം

    നാല് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആന്തോളജിയാണ് സോലോ. പ്രണയവും പ്രതികാരവും അടങ്ങിയ നാല് ചിത്രം. ശേഖര്‍, ട്രൈലോക്, ശിവ, രുദ്ര എന്നീ കഥാപാത്രങ്ങളിലൂടെ പഞ്ചഭൂതങ്ങളിലെ നാല് ഭൂതങ്ങളായ കാറ്റ്, വെള്ളം, അഗ്നി, ഭൂമി എന്നിവയെ കുറിച്ചാണ് പറയുന്നത്.

    English summary
    When it completed the first week (7 days) at the Kerala box office, Solo has reportedly made a total gross collection of 10.95 Crores.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X