twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹെലികോപ്റ്ററില്‍ നിന്ന് വീണ് ജയന്‍ മരിച്ചിട്ടില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍ !!

    By Rohini
    |

    മലയാള സിനിമയുടെ ആദ്യത്തെ ആക്ഷന്‍ ഹീറോ... ജയന്‍ എന്ന നടന്റെ മരണ ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ പോലും ആ മഹാ നടന്റെ ആരാധകരായി മാറിയിരുന്നു. ഇന്നത്തെ തലമുറക്കാര്‍ക്കിടയിലും ജയന് സ്വീകാര്യത ഉണ്ട് എന്നതാണ് സത്യം.

    ആദ്യ സിനിമയില്‍ തന്നെ തുണികുറഞ്ഞു, അശ്ലീലമാണെന്നറിഞ്ഞും ആ സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ച് സീമആദ്യ സിനിമയില്‍ തന്നെ തുണികുറഞ്ഞു, അശ്ലീലമാണെന്നറിഞ്ഞും ആ സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ച് സീമ

    മരണ ശേഷം ആരാധകര്‍ കൂടിയ നടന്‍ എന്നും ചിലര്‍ ജയനെ വിശേഷിപ്പിച്ചു. സിനിമാ ചിത്രീകരണം അത്ര എളുപ്പമല്ല എന്ന് മലയാളികളെ ബോധ്യപ്പെടുത്തുക കൂടെയായിരുന്നു ജയന്റെ മരണം. എന്നാല്‍ അന്ന് കോളിളക്കത്തിന്റെ ഷൂട്ടിങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണ് ജയന്‍ മരിച്ചിട്ടില്ല എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വെളിപ്പെടുത്തല്‍.

    ജയന്റെ മരണം

    ജയന്റെ മരണം

    കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ അകാലമൃത്യുവടഞ്ഞത്. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിര്‍മാതാവ് പറയുന്നു. റീടേക്കില്‍ ഹെലിക്കോപ്റ്റ്ര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

    അന്നേ അഭ്യൂഹങ്ങള്‍

    അന്നേ അഭ്യൂഹങ്ങള്‍

    ജയന്റെ മരണത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. ജയന്‍ മരിച്ചതല്ല, കൊന്നതാണ് എന്ന തരത്തില്‍ പോലും വാര്‍ത്തകള്‍ വന്നു. ജയന്റെ മരണസാഹചര്യങ്ങള്‍ ഒരു ഗൂഢാലോചനയെക്കുറിച്ച് കഥകള്‍ പുറത്ത് വരാന്‍ ഇടയാക്കി. ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന സഹനടനായിരുന്ന ബാലന്‍ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു എന്നതാണ്.

    മരിച്ചിട്ടില്ല എന്ന്

    മരിച്ചിട്ടില്ല എന്ന്

    എന്നാല്‍ അന്ന് പ്രചരിച്ച അഭ്യൂഹങ്ങളില്‍ പ്രധാനമായിരുന്നു, ജയന്‍ മരിച്ചിട്ടില്ല എന്നത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ജയന്‍ ഒളിവുജീവിതം നയിക്കുകയായിരുന്നു എന്നും അമ്മയ്ക്ക് സ്ഥിരമായി കത്തുകള്‍ അയക്കാറുണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നുവത്രെ ജയന്‍ ഒളിവു ജീവിതം നയിച്ചത്. അമേരിക്കയിലാണത്രെ ജയന്‍ ഒളിവില്‍ ജീവിച്ചത്. എന്നാല്‍ ഈ വാര്‍ത്ത ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന സോമന്‍ അമ്പാട്ട് നിഷേധിക്കുന്നു. അതേ സമയം ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജയന്‍ മരിച്ചിട്ടില്ല എന്നത് സത്യമാണ്.

    ആ അപകടം സംഭവിച്ചത്

    ആ അപകടം സംഭവിച്ചത്

    ജയന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീഴുന്ന രംഗത്തിന് സാക്ഷിയായ സഹസംവിധായകന്‍ സോമന്‍ അമ്പാട്ട് ആ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. മദ്രാസില്‍ നിന്നും അല്പം അകലെ ഉപേക്ഷിക്കപ്പെട്ട എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം നടന്നത്. സിനിമയുടെ സഹസംവിധായകനായിരുന്നു ഞാന്‍. ഹെലികോപ്റ്റര്‍ ഒന്നരയാള്‍ പൊക്കത്തില്‍ പിടിച്ചു കയറേണ്ടതായി അഭിനയിക്കേണ്ട സീന്‍, കോപ്ടറില്‍ ചാടിപ്പിടിയ്ക്കുക, വിടുക അതായിരുന്നു ഷോട്ട്. പക്ഷെ സാഹസികനായ ജയന്‍ സ്വാഭാവികതയ്ക്ക് വേണ്ടി ഹെലികോപ്റ്റര്‍ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു. പക്ഷെ ലോക്ക് റിലീസ് ചെയ്യാന്‍ എന്തുകൊണ്ടോ സാധിച്ചില്ല. ഒരുവശത്തെ ഭാരം കൊണ്ടോ മറ്റോ ഹെലികോപ്റ്റര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചിറക് താഴെയിടിച്ചു. ഒപ്പം ജയന്റെ തലയുടെ പുറകുവശവും.

    മരിച്ചിട്ടില്ലായിരുന്നു..

    മരിച്ചിട്ടില്ലായിരുന്നു..

    അപകടം നടന്ന ഉടനെ ജയനെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമമായി. എന്നാല്‍ അന്ന് ചെന്നൈയില്‍ കനത്ത മഴയും ട്രാഫിക്കും ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. ആശുപത്രിയില്‍ വേഗം എത്തിയിരുന്നെങ്കില്‍ പ്രതീക്ഷിക്കാമായിരുന്നു. ഐസിയുവില്‍ കയറുന്നത് വരെ ജീവനുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ ജയന്‍ മരിച്ചില്ല എന്നും ഒളഇവു ജീവിതം നയിച്ചു എന്നതും സത്യമല്ല- സോമന്‍ അമ്പാട്ട് പറഞ്ഞു.

    English summary
    Soman Ambat about Jayan's death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X