Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛന്റെ സിംഹാസനത്തിലേക്ക്; വിജയിയുടെ മകന് സിനിമയിലേക്ക്
തമിഴ് സിനിമയിലെ ദളപതിയാണ് വിജയ്. ചോക്ലേറ്റ് ബോയി ആയി സിനിമയിലെത്തിയ വിജയ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ്. കൊറോണ മൂലം തീയേറ്ററുകള്‍ അടച്ചിട്ട ശേഷം വീണ്ടും തുറന്നത് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു കൊണ്ടായിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും മാസ്റ്റര്‍ കാണാനായി തീയേറ്ററുകളിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയിരുന്നു. അതിന് പിന്നിലൊരു കാരണം മാത്രമേയുള്ളൂ, വിജയ്.
ഇപ്പോഴിതാ വിജയിയുടെ മകനും സിനിമയിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങളുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. തമിഴ് സിനിമയില്‍ മാത്രം ഇങ്ങനെ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലെത്തിയ നിരവധി പേരെ അറിയാം. അങ്ങനെ ലോഞ്ച് ചെയ്യപ്പെട്ടുന്ന താരപുത്രന്മാരും പുത്രിമാരും പലപ്പോഴും സ്വീകരിക്കുന്ന സെയ്ഫ് റൂട്ട് റീമേക്കുകളായിരിക്കും. വിജയിയുടെ മകനും റീമേക്കിലൂടെ തന്നെയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലൂടെയാണ് വിജയിയുടെ മകന് ജെയ്സന് സഞ്ജയ് അരങ്ങേറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നടന് വിജയ് സേതുപതിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ വിജയ് സേതുപതി എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തമിഴില്‍ ഡബ്ബ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സേതുപതി ഇടപ്പെട്ട് റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ റീമേക്ക് അവകാശം സ്വന്തമായുള്ള സേതുപതിയില്‍ നിന്നും വിജയ് അവകാശം വാങ്ങാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. മാസ്റ്ററില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ വിജയ് സേതുപതി സിനിമയുടെ റീമേക്ക് അവകാശം വിജയ്ക്ക് നല്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകന് ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
റൊമാന്റിക് ഡ്രാമയായ ഉപ്പേന ഫെബ്രുവരി 12 നായിരുന്നു തീയേറ്ററിലെത്തിയത്. വൈഷ്ണവ് തേജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ബുചി ബാബുവാണ്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രം 24 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ആദ്യ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ 40 കോടിയോളം ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിജയ്ക്ക് പിന്നാലെ മകനും സിനിമയിലെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. അതേസമയം, വാര്‍ത്തയുമായി ബന്ധപ്പെട്ട് വിജയ് ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. പതിവ് പോലെ അദ്ദേഹം നിശബ്ദത പാലിക്കുകയാണ്.