Don't Miss!
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സൊനാക്ഷി എന്റെ ഭാഗ്യമെന്ന് പ്രഭുദേവ
പ്രഭുദേവയുടെ ശ്രദ്ധ ഇപ്പോള്‍ പൂര്‍ണമായും ബോളിവുഡിലാണ്. തമിഴകത്തോട് ഏറെ കുറെ ഗുഡ് ബൈ പറഞ്ഞ സ്ഥിതിയും. ബോളിവുഡില്‍ സൊനാക്ഷിയെയും പ്രഭുദേവയെയും ചേര്‍ത്ത് ചില ഗോസിപ്പുകളും മുളപൊട്ടിക്കഴിഞ്ഞു. മറ്റൊന്നും കൊണ്ടല്ല പ്രഭു ചെയ്യുന്ന ചിത്രങ്ങളിലെല്ലാം സൊനാക്ഷിയുടെയും സാമിപ്യമുണ്ടാകുമെന്നത് തന്നെ.
ഇനി ഗോസിപ്പുകള്‍ക്ക് അധികം ദൂരെ യാത്ര ചെയ്യുകയൊന്നും വേണ്ട. എന്താണ് എല്ലാ സിനിമയിലും സൊനാക്ഷിയെ നായികയാക്കുന്നത് എന്ന ചോദ്യത്തിന് പ്രഭുദേവ ഉത്തരം നല്‍കിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ സൊനാക്ഷി തന്റെ ഭാഗ്യ നായികയാണെന്നാണ് പ്രഭു ദേവ പറഞ്ഞത്.
ബോളിവുഡില്‍ സംവിധായകനായും ഛായാഗ്രഹകനായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരുന്നു എന്റെ ഭാഗ്യം സൊനാക്ഷിയാണ്. എല്ലാവരും എന്നോട് ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് എല്ലാ ചിത്രത്തിലും സൊണാക്ഷിയെ നായികയാക്കുന്നതെന്ന്. സൊണാക്ഷി തന്റെ ഭാഗ്യമായതുകൊണ്ടാണെന്നാണ് അതിനുള്ള പ്രഭുവിന്റെ മറുപടി.
വളരെ കഴിവുകളുള്ള പെണ്‍കുട്ടിയാണ് സോണാക്ഷി. എന്റെ തിരക്കഥയിലുള്ള കഥാപാത്രത്തിനനുസരിച്ച് മാറാന്‍ സോണാക്ഷിക്ക് കഴിയാറുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം അവരവരുടെ ജോലികള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. വളരെ പ്രശസ്തയായൊരു അഭിനേത്രിയായിരുന്നിട്ടും അവര്‍ക്ക് അങ്ങനെയുള്ള ഭാവമൊന്നുമില്ല. വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സൊനാക്ഷി- പ്രഭു ദേവ പറഞ്ഞു.
ഛായാഗ്രഹകണവും സംവിധാനവും വളരെ ബുദ്ധിമുട്ടുള്ള പണിയാണെങ്കിലും അത് രണ്ടും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്നും പ്രഭുദേവ പറഞ്ഞു. ബോളിവുഡില്‍ ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നല്ല അഭിനേതാക്കളും നല്ല തിരക്കഥയും നല്ല നിര്‍മാതാക്കളുമാണ് അതിനുള്ള കാരണം.
ഹിന്ദി ശരിക്ക് അറിയില്ലെങ്കിലും വളരെ കാലമായി ഞാന്‍ ബോളിവുഡില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സര്‍ഗാത്മതയ്ക്ക് ഭാഷ പ്രശ്നമല്ല. ഒരാള്‍ ചെയ്യുന്ന ജോലിയും അതിന്റെ രീതിയും മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ ഭാഷ പ്രശ്നമല്ലെന്നാണ് പ്രഭുദേവയുടെ അഭിപ്രായം.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്