twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോപാനം മെയില്‍ ചിത്രീകരണം തുടങ്ങും

    By Leena Thomas
    |

    Jayaram-Shaji N Karun
    മലയാളസിനിമയെ ലോകസിനിമയിലേക്ക് കൈപിടിച്ചു നടത്തിയതില്‍ മുഖ്യപങ്കുവഹിക്കുന്ന വ്യക്തിയാണ് ഷാജി എന്‍ കരുണ്‍. കൈവച്ച ചിത്രങ്ങളെല്ലാം പുരസ്‌കാരങ്ങള്‍ക്ക് യോഗ്യര്‍.

    കലാകാരന്മാരുടെ ജീവിതങ്ങളെ ഇത്രത്തോളം വരച്ചു കാണിക്കാന്‍ കഴിവുള്ള വേറൊരു സംവിധായകനില്ല മലയാളത്തില്‍. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ആസ്പദമാക്കി നിര്‍മ്മിച്ച വാനപ്രസ്ഥത്തിനു ശേഷം പ്രസിദ്ധ തായമ്പക വിദ്വാന്‍ തൃത്താല കേശവപൊതുവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സോപാനം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഷാജി എന്ന സംവിധായകന്‍.

    സമൂഹം അറിയപ്പെടുന്ന തായമ്പക വിദ്വാന്റെ വ്യക്തിജീവിതവും ചെണ്ടക്കാരന്റെയും മോഹിനിയാട്ട നര്‍ത്തകിയുടെയും ബന്ധവും ചിത്രത്തിലൂടെ വരച്ചുകാണിക്കാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹം. ജയറാമാണ് തൃത്താല കേശവപൊതുവാളായി അരങ്ങത്തെത്തുന്നത്. ചെണ്ടവാദ്യത്തോടുള്ള ജയറാമിന്റെ കമ്പമാണ് ഈ സിനിമയില്‍ ജയറാമിനെ അഭിനയിപ്പിക്കാന്‍ കാരണമെന്ന് ഷാജി പറഞ്ഞു. ചെണ്ടവാദ്യത്തിലെ പല പ്രമുഖരോടൊപ്പം ക്ഷേത്രങ്ങളില്‍ വാദ്യം അവതരിപ്പിക്കാനുള്ള ഭാഗ്യം ജയറാമിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ചെണ്ടവാദ്യത്തിലെ പ്രമുഖരും ജയറാമിനൊപ്പം അരങ്ങ് പങ്കിടുന്നുണ്ട്.

    ചെണ്ടവാദ്യത്തില്‍ ജയറാമിന് കമ്പമുണ്ടെങ്കിലും ഒരു മുഴുനീള ചെണ്ടക്കാരനായി ആദ്യമായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് ജയറാം. പാലക്കാട്ടും പരിസരങ്ങളിലുമായി മെയ്മാസത്തോടുകൂടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഷാജി പറഞ്ഞു. ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം ചൊവ്വലൂര്‍ കൃഷ്ണന്‍ കുട്ടിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ബാക്കി താരങ്ങളുടെ കാര്യത്തില്‍ ഇനിയും വ്യക്തതായിയിട്ടില്ല.

    സ്വാപാനത്തിനു മുമ്പ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം നിര്‍മ്മിക്കാനിരുന്നതാണ്. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്റെ കടല്‍ എന്ന കഥയെ അവലംബമാക്കി നിര്‍മ്മിക്കാനൊരുങ്ങുന്ന ചിത്രത്തിന് ഗാഥ എന്നാണ് പേരിട്ടിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പോളിഷ് സംഗീതഞ്ജനനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. എന്നാല്‍ ഡേറ്റിലുള്ള ക്ലാഷ് മൂലമാണ് ചിത്രം വൈകുന്നതെന്നും സ്വാപാനത്തിനു ശേഷം ഉടന്‍ തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും ഷാജി പറഞ്ഞു. ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം കഥക് നര്‍ത്തകിമാരാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    English summary
    Shaji N Karun's Sopanam, which has Jayaram, is all set to shed light on the work of chenda artistes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X