twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തെ നെഞ്ചോടു ചേര്‍ത്ത് തെന്നിന്ത്യന്‍ സിനിമാ ലോകം! സഹായവുമായി നിരവധിപ്പേര്‍ രംഗത്ത്

    By Midhun
    |

    പ്രളയക്കെടുതി കാരണം കേരളത്തിലെ മിക്ക ജില്ലകളിലും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം എല്ലായിടത്തും നടക്കുന്നുണ്ടെന്ന് അറിയുന്നെങ്കിലും തീരെ എത്തിപ്പേടാതെ പോവുന്ന സ്ഥലങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാതി മതഭേദമന്യേയുളള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എല്ലായിടങ്ങളിലും നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തം വീടും സ്ഥലവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. മഴയ്ക്ക് കുറച്ചു ശമനം എല്ലായിടത്തുമുണ്ടെന്നതാണ് കുറച്ചെങ്കിലും ആശ്വാസം നല്കുന്ന വിവരം.

    പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ബോളിവുഡും! സംഗീത പരിപാടി നടത്താന്‍ തയ്യാറെന്ന് വിശാല്‍ ഡാഡ്ലാനിപ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി ബോളിവുഡും! സംഗീത പരിപാടി നടത്താന്‍ തയ്യാറെന്ന് വിശാല്‍ ഡാഡ്ലാനി

    പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി നേരത്തെ ആരംഭിച്ചിരുന്നു. സിനിമ, രാഷ്ട്രീയ,സാംസ്കാരിക രംഗത്തുളള പ്രമുഖരെല്ലാം തന്നെ തങ്ങള്‍ക്കാവുന്ന വിധം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മലയാളത്തിനു പുറമെ മറ്റുളള തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നും ജനങ്ങള്‍ക്ക് വലിയ പിന്തുണയും സഹായവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    വിജയ് സേതുപതി

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും സംഭാവന ചെയ്തിരുന്നു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 25ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. തമിഴകത്തുനിന്നും സൂര്യ,കാര്‍ത്തി,കമല്‍ഹാസന്‍ തുടങ്ങിയവരടക്കമുളള നടന്‍മാരെല്ലാം തന്നെ സഹായവുമായി എത്തിയിരുന്നു. നടന്‍ കാര്‍ത്തി ഇന്നലെയായിരുന്നു മുഖ്യമന്ത്രിയെ കണ്ട് ചെക്ക് കൈമാറിയിരുന്നത്.

    ധനുഷ്

    15ലക്ഷം രൂപയാണ് നടന്‍ ധനുഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. രമേഷ് ബാലയായിരുന്നു ഈ വിവരം തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നത്. ധനുഷിനു പുറമെ തമിഴിലെ പ്രമുഖ ടിവി നെറ്റവര്ക്കുകളിലൊന്നായ സണ്‍ടിവിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു കോടി രൂപയാണ് സണ്‍ടിവി അധികൃതര്‍ മുഖ്യമന്ത്രിയ നേരില്‍കണ്ട് നല്‍കിയിരിക്കുന്നത്.

    പദ്മപ്രിയ

    നടന്‍ സിദ്ധാര്‍ത്ഥ് തുടങ്ങിവെച്ച കേരള ഡൊണേഷന്‍ ചലഞ്ചിന് നന്ദിയറിച്ചായിരുന്നു നടി പദ്മപ്രിയ എത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നടി രണ്ടു ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. സംഭാവന നല്‍കിയതിനൊപ്പം മറ്റു സിനിമാ പ്രവര്‍ത്തകരെ ഈ ചലഞ്ചിന്റെ ഭാഗമാവാനും പദ്മപ്രിയ ക്ഷണിച്ചിരുന്നു. സംവിധായിക അഞ്ജലി മേനോന്‍, നടിമാരായ പാര്‍വതി,രേവതി തുടങ്ങിയവരെയാണ് സിദ്ധാര്‍ത്ഥ് തുടങ്ങിവെച്ച ചാലഞ്ചിന്റെ ഭാഗമാകാന്‍ പദ്മപ്രിയ ക്ഷണിച്ചിരിക്കുന്നത്.

    ചിന്‍മയി

    ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്‍മയിയും സഹായവും പിന്തുണയുമായി എത്തിയിരുന്നു. സൈലജ റെഡ്ഡി അല്ലുഡു എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന് ലഭിച്ച പ്രതിഫല തുക മുഴുവനായി നല്‍കിയാണ് ചിന്മയി മാതൃകയായത്. സംഭാവന നല്‍കിയതിനോടൊപ്പം മറ്റുളളവരോട് ആവുന്ന വിധം സഹായിക്കാനും ചിന്മയി തന്റെ ട്വിറ്റര്‍ പേജിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

     തെലുങ്ക് സിനിമാ ലോകം

    തെലുങ്ക് സിനിമാ ലോകം

    തെലുങ്ക് സിനിമാ ലോകത്തുനിന്നും വലിയ സഹായങ്ങള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ലഭിച്ചിരുന്നു. വിജയ് ദേവരകൊണ്ട, പ്രഭാസ്,അല്ലു അര്‍ജുന്‍,രാംചരണ്‍,തുടങ്ങിയ നടന്മാരായിരുന്നു സഹായവുമായി എത്തിയിരുന്നത്. സംഭാവന നല്‍കുന്നതിനോടൊപ്പം മറ്റുളളവരോടും എല്ലാ സഹായങ്ങളും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഇവര്‍ എത്തിയിരുന്നത്.

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    ട്വീറ്റ് കാണൂ

    ജയലളിതയ്ക്ക് തമിഴില്‍ രണ്ട് ബയോപിക്കുകള്‍ ഒരുങ്ങുന്നു! പുതിയ പ്രഖ്യാപനവുമായി സംവിധായിക!!ജയലളിതയ്ക്ക് തമിഴില്‍ രണ്ട് ബയോപിക്കുകള്‍ ഒരുങ്ങുന്നു! പുതിയ പ്രഖ്യാപനവുമായി സംവിധായിക!!

    AMMAയ്ക്ക് സൂര്യ പ്രഖ്യാപിച്ച പത്ത് ലക്ഷം കാര്‍ത്തി കൈമാറി! കാണൂAMMAയ്ക്ക് സൂര്യ പ്രഖ്യാപിച്ച പത്ത് ലക്ഷം കാര്‍ത്തി കൈമാറി! കാണൂ

    English summary
    south indian industry contributed to kerla cm's relief fund
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X