For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഞങ്ങൾക്ക് ഡോക്ടറെ നിർദേശിച്ചവരുണ്ട്'-അർജുൻ

  |

  താരാ കല്യാണിന്റെ മകളും നർത്തകിയുമെല്ലാമായ സൗഭാ​ഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും എല്ലാവർക്കും പ്രിയങ്കരരാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാ​ഗ്യയും അർജുനും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നർത്തകൻ കൂടിയായ അർജുൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ജീവത്തിലെ ഏറ്റവും വലിയ സന്തോഷം വരാൻ പോകുന്നതിന്റെ ത്രില്ലിലാണ് സൗഭാ​ഗ്യയും അർജുനും ഇപ്പോൾ. ഏഴ് മാസം ​ഗർഭിണിയായ സൗഭാ​ഗ്യയുടെ വളകാപ്പ്, ബേബി ഷവർ ചടങ്ങ് അടുത്തിടെയാണ് ആഘോഷമായി നടന്നത്.

  Also Read: 'ഓർമയുണ്ടോ ഈ ദിവസം?' ഭർത്താവിനോട് ആതിര മാധവ്

  പുതിയ സന്തോഷത്തെ കുറിച്ചും മാതാപിതാക്കളാകാൻ പോകുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സൗഭാ​ഗ്യയും അർജുനും. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ വിശേഷമായില്ലേയെന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിരുന്നുവെന്നും ഇരുവരും പറയുന്നു. ഇപ്പോൾ ഓൺലൈൻ ഓഫ് ലൈൻ ഡാൻസ് ക്ലാസുകളുമായി തിരക്കിലാണ് ഇരുവരും.

  Also Read: 'അബിക്കയുടെ കീഴിൽ അണിനിരന്ന കൊച്ചിൻ സാ​ഗർ', മറവിക്ക് വിട്ടുകൊടുക്കാത്ത കാലത്തെ കുറിച്ച് കണ്ണൻ സാ​ഗർ പറയുന്നു

  ആഘോഷമായിട്ടാണ് സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയൽ രം​ഗത്തെ പ്രമുഖർ സൗഭാ​ഗ്യയ്ക്കും അർജുനും ആശംസകളുമായി എത്തിയിരുന്നു. കറുത്ത നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയാണ് സൗഭാ​ഗ്യ വളകാപ്പിന് എത്തിയത്. വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്ന ചിത്രങ്ങൾ സൗഭാ​ഗ്യ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അർജുന്റെയും സൗഭാഗ്യയുടെയും വിവാഹം. രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് സൗഭാഗ്യയും അർജുനും വിവാഹിതരായത്.

  ​ഗർഭിണിയായതിന് ശേഷം അധികം വേദികളിലൊന്നും സൗഭാ​ഗ്യ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും സോഷ്യൽമീഡിയ വഴി സജീവമാണ് സൗഭാ​ഗ്യ. ​ഗർഭിണിയായിരിക്കെ അരമണ്ഡലത്തിൽ ഇരിക്കുന്ന വീഡിയോയും നൃത്തം ചെയ്യുന്ന വീഡിയോയുമെല്ലാം സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ഒക്ടോബർ ഏഴിനാണ് സൗഭാ​ഗ്യയുടെ വളകാപ്പ് ആഘോങ്ങൾ നടന്നത്. വളകാപ്പ് ഭം​ഗിയായി നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിചാരിച്ചതിലും ​ഗംഭീരമായതിൽ സന്തോഷമുണ്ടെന്നും താരദമ്പതികൾ പറയുന്നു. തങ്ങളുടെ വിവാഹം പോലും രണ്ടാഴ്ചക്കുള്ളിൽ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തുകയായിരുന്നുവെന്നും ഒരുപാട് കാലത്തെ ഒരുക്കങ്ങളില്ലെങ്കിലും തങ്ങൾ പെടുന്നനെ നടത്തുന്ന പരിപാടികൾ വിജയമാകാറുണ്ടെന്നും സൗഭാ​ഗ്യ പറയുന്നു.

  'ഞങ്ങൾ തലേദിവസം വരെ വളകാപ്പ് നടക്കുമോ എന്നതിൽ ആശങ്കപ്പെട്ടിരുന്നു. പക്ഷെ എല്ലാം ഭം​ഗിയായി തന്നെ നടന്നു. ഞങ്ങൾക്ക് ഹെൽത്തി ബേബിയാകണമെന്ന് മാത്രമേ ആ​ഗ്രഹമുള്ളൂ. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ പലരും ഞങ്ങൾക്ക് കുഴപ്പമുണ്ടെന്ന് കരുതി ഡോക്ടറെ നിർദേശിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേയായുള്ളൂ എന്ന് പിന്നീട് അങ്ങോട്ട് പറഞ്ഞ് തിരുത്തുകയാണ് ചെയ്തത്. അപ്പോഴും ചിലർ വിശ്വസിക്കാതെ സ്വന്തമായി കൈയ്യിൽ കൂട്ടിനോക്കുന്നത് കണ്ട് ചിരി വന്നിട്ടുണ്ട്' അർജുൻ പറയുന്നു. സൗഭാ​ഗ്യയോട് പ്രണയം തുറന്ന് പറയാൻ തീരുമാനിച്ചത് എപ്പോഴാണ് എന്ന ചോദ്യത്തിന് തനിക്ക് പ്രായമായി തുടങ്ങി എന്ന് തോന്നിയപ്പോഴാണെന്നാണ് ചിരിച്ചുകൊണ്ട് തമാശ രൂപേണ അർജുൻ പറയുന്നത്. സൗഭാ​ഗ്യ നന്നായി തനിക്കറിയാമായിരുന്നതിനാൽ ജീവിതം എളുപ്പമാകും എന്നറിയാമായിരുന്നുവെന്നും അവളും താനും തമ്മിലുള്ള സ്വഭാവത്തിലെ ചേർച്ചയും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അതുകൊണ്ടാണ് അവളോട് പ്രണയം പറയാൻ തീരുമാനിച്ചതെന്നും അർജുൻ പറയുന്നു.

  എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള

  അഞ്ചാം ക്ലാസ് മുതൽ സൗഭാ​ഗ്യയും അർജുനും സുഹൃത്തുക്കളാണ്. കൂടാതെ സൗഭാ​ഗ്യയുടെ അമ്മ താരാകല്യാണിൽ നിന്നും അർജുൻ നൃത്തവും അഭ്യസിച്ചിരുന്നു. ഇപ്പോൾ താരാ കല്യാണിന്റെ ഡാൻസ് സ്കൂൾ അർജുനും സൗഭാ​ഗ്യയും ചേർന്നാണ് നടത്തുന്നത്. ജീവിതത്തില്‍ ഏറ്റവും വലിയ സമ്പാദ്യം ഒരമ്മയ്ക്ക് മകള്‍ തന്നെയാണെന്നും ആ മകള്‍ക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ ഇരട്ടി മധുരമാണെന്നും അവളെനിക്ക് തന്ന സന്തോഷത്തിന്റെ ആയിരം ഇരട്ടി അത്രയും സന്തോഷം അവള്‍ക്ക് അവളുടെ കുഞ്ഞിലൂടെ ലഭിക്കട്ടെയെന്നും അര്‍ജുനെ മരുമകനായല്ല മകനായാണ് കാണുന്നതെന്നുമായിരുന്നു താര കല്യാണ്‍ വളകാപ്പ് ചടങ്ങിനിടെ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലെല്ലാം അമ്മ താരാ കല്യാണിനേയും അർജുനും സൗഭാ​ഗ്യയും ഒപ്പം കൂട്ടാറുണ്ട്.

  Read more about: sowbhagya venkitesh television
  English summary
  sowbhagya venkitesh and arjun shared memories about funny incident happened after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X