twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്തിനെതിരേ സുവീരന്‍

    By അഭിരാം പ്രദീപ്
    |

    KP Suveeran
    ചലച്ചിത്രസംവിധായകന്‍ രഞ്ജിത്തിനെതിരേ ചലച്ചിത്രകാരനും ദേശീയപുരസ്‌കാരജേതാവുമായ സുവീരന്‍. രഞ്ജിത്തിന്റെ സിനിമയായ സ്പിരിറ്റിനെതിരേയാണ് കര്‍ക്കശ ഭാഷയില്‍ സുവീരന്‍ തുറന്നടിച്ചത്.

    പുരോഗമനകലാസാഹിത്യസംഘം സംഘടിപ്പിച്ച പിഎം താജ് അനുസ്മരണ സാംസ്‌കാരിക സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുവീരന്‍. കപടസദാചാരവാദവും ആത്മാംശം ഇല്ലാത്ത ആവിഷ്‌കാരവുമാണ് സ്പിരിറ്റിലുള്ളത്. ഇത് തികഞ്ഞ കാപട്യമാണ്.

    സ്പിരിറ്റ് സിനിമ എന്ന തലത്തില്‍ പൊതുസമൂഹത്തിന് ഗുണകരമായ ഒരു സന്ദേശവും നല്‍കുന്നില്ല. ഇത്തരമൊരു സിനിമയ്ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയതിനെ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. സിനിമയിലെ നായകന്‍ മനോഹരമായി മദ്യപിക്കുന്നു. അവസാനം മദ്യത്തിന്റെ ദോഷം തിരിച്ചറിഞ്ഞ് നല്ലവനാകുന്നു. ഇതാണ് സ്പിരിറ്റിലുളളത്.

    സമ്പന്നന്‍ മദ്യപിച്ചാല്‍ മനോഹരവും നിത്യകൂലിക്കാരന്‍ മദ്യപിച്ചാല്‍ അതു വലിയ കുറ്റവുമാകുന്നു. എന്തൊരു കാപട്യസന്ദേശമാണിത്. ഈ വിധത്തിലാണ് സുവീരന്‍ സ്പിരിറ്റിനെതിരേ ആരോപണ ശരങ്ങള്‍ തൊടുത്തത്.

    മദ്യവിപത്തിനെതിരായ സന്ദേശം എന്ന നിലയിലാണ് സര്‍ക്കാര്‍ ഈ സിനിമയ്ക്ക് നികുതി ഇളവ് നല്‍കിയത്. എന്നാല്‍ മദ്യവിപത്തിന്റെ സൂചനയേക്കാള്‍ മദ്യപാന ശൈലിയുടെ ആകര്‍ഷണീയതയും സമൂഹത്തിലെ ഹൈക്ലാസ് മാന്യതയുമൊക്കെയാണ് ആഡംബരപൂര്‍വം സ്പിരിറ്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന ആരോപണം ഇതിനു മുമ്പെ ഉയര്‍ന്നതാണ്.

    മാത്രവുമല്ല സിനിമയെ കുറിച്ചുള്ള ടോക്‌ഷോയില്‍ താന്‍ മദ്യപിക്കാറുണ്ടെന്നും അതു തന്റെ സര്‍ഗ്ഗശേഷിയെ ബാധിക്കാറില്ലെന്നുമാണ് രഞ്ജിത് പറഞ്ഞത്. ഇത്തരക്കാരുടെ സിനിമക്ക് എന്തിന് നികുതി ഇളവ് നല്‍കണമെന്ന ചോദ്യം പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ സൂവീരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ തുടര്‍ ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്നതുറപ്പാണ്.

    English summary
    No need to give tax exception to the movie spirit, its wrong, says 'Byari' director and national award winner KP Suveeran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X