twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിപ്പിച്ച് കാര്യം പറയാന്‍ ശ്രീനിവാസന്‍ വീണ്ടും

    By Nirmal Balakrishnan
    |

    എന്നും സമകാലിക പ്രശ്‌നങ്ങളോട് തമാശരൂപേണ പ്രതികരിച്ച എഴുത്തുകാരനാണ് നടന്‍ ശ്രീനിവാസന്‍. വരവേല്‍പ്പു മുതല്‍ പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ വരെ നിലവിലുള്ള രീതികളെ ഹാസ്യത്തിലൂടെ തകര്‍ത്തെറിയുന്നതു കാണാമായിരുന്നു.

    ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന പുതിയ ചിത്രമായ നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവും ഇതേ ട്രാക്കില്‍ തന്നെയാണ് ഒരുങ്ങുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും കുടുംബപശ്ചാത്തലില്‍ ശ്രീനിവാസന്‍ വീണ്ടും അവതരിപ്പിക്കുകയാണ്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ രണ്ടു ചിത്രങ്ങള്‍ ആണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. അതേ പോലെയൊരു ചിത്രമാണ് പുതിയതും.

    sreenivasan

    ഗള്‍ഫില്‍ നിതാഖാത്ത് വന്നതോടെ ജോലി നഷ്ടപ്പെട്ട വേണു നാട്ടില് ഒരു ജോലിക്കായി അലയുന്നു. ഒടുവില്‍ സെക്യൂരിറ്റിക്കാരന്റെ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു. സെക്യൂരിറ്റിയാകാനുള്ള തീരുമാനം പക്ഷേ ഭാര്യയ്ക്കിഷ്ടമായില്ല. കാരണം രാത്രി ജോലിക്കു പോകുമ്പോള്‍ വീട്ടിലുള്ളവരുടെ സെക്യൂരിറ്റി നഷ്ടമാകുമെന്നതു തന്നെ.

    ഭാര്യ സുനിത, ഏക മകള്‍ ഇതാണ് വേണുവിന്റെ കുടുംബം. പഠിക്കാന്‍ മിടുക്കിയായ മകളുടെ ആഗ്രഹത്തിനൊപ്പം ഓടാന്‍ പണമില്ലാതെ വേണു വിഷമിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയിട്ട സ്ഥലം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ നൂലാമാലകള്‍ വേറെയും അയാളെ അലട്ടുന്നു. ചുറ്റുമുള്ള രാഷട്രീയ-സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വേണു പതുക്കെ തിരിച്ചറിയുകയാണ്. ആ തിരിച്ചറിവാണ് നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവും. സത്യന്‍അന്തിക്കാടിന്റെ സഹായിയായിരുന്ന ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍- സംഗീത വീണ്ടും ജോടികളായി എത്തുന്നു. മുന്‍പ് ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ ജോടിയാണിത്.

    മനോജ് കെ. ജയന്‍, ഇന്നസെന്റ്, ലാല്‍, വിജയരാഘവന്‍, ജോയ്മാത്യു, ശ്രീജിത്ത് രവി എന്നിവരാണു മറ്റു താരങ്ങള്‍. സംവിധായന്റെതാണ് കഥ. ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും. ഏറെക്കാലത്തിനു ശേഷമാണ് ശ്രീനി തിരക്കഥയെഴുതുന്നത്. പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നൊരു ചിത്രമായിരിക്കും ഇത്

    English summary
    Sreenivasan coming back again with a comedy entertainment named Nagara Varidhi Naduvil Njan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X