twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    By Aswini
    |

    തങ്ങളുടെ സിനിമയില്‍ എന്നും ഒരു 'കമ്യൂണിസ്റ്റ്' ചുവപ്പ് കാണിയ്ക്കുന്ന എഴുത്തുകാരാണ് ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും. എന്നാല്‍ അടുത്തിടെ ഇരുവരും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

    എന്നാല്‍ തന്റെയും മകന്റെയും പേരില്‍ പ്രചരിയ്ക്കുന്ന കഥ നുണയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കുതന്ത്രമാവാം എന്നും എന്നാല്‍ അതില്‍ തങ്ങളെ കുരുക്കാന്‍ ശ്രമിക്കേണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

    വിനീത് ഇങ്ങനെ പറഞ്ഞോ?

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    എന്റെ അച്ഛന്‍ എനിക്കു തന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീടു കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന്‍ പറയുന്നു, നീ ഒരിക്കലും കമ്യൂണിസ്റ്റ് ആകരുത്. അത് അച്ഛനു പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്.' - വിനീത് ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞു എന്നാണ് ആദ്യത്തെ കമന്റ്

    ശ്രീനിവാസന്‍ പറഞ്ഞോ?

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    'കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അത് ആഹാരമാക്കുന്നു എന്ന് ശ്രീനിവാസനും പറഞ്ഞത്രെ.

    വാര്‍ത്ത ചര്‍ച്ചയായി

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    വിനീത് ശ്രീനിവാസന്റെയും ശ്രീനിവാസന്റെയും ഫോട്ടോ സഹിതം ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സന്ദേശത്തിന്റെ തിരക്കഥാകൃത്തും, അറബിക്കഥയിലെ നായകനുമൊക്കെയായ ശ്രീനിവാസന്റെ വിലയിരുത്തലുകള്‍ വൈറലായത് പെട്ടന്നാണ്

    എനിക്കറിയില്ല

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    എന്നാല്‍ ഇങ്ങനെ ഒരു സംഭവം താന്‍ പറഞ്ഞതായി തനിക്കറിയില്ലെന്നാണ് ശ്രീനിവാസന്റെ പ്രതികരണം. ഈ പ്രചരിക്കുന്നതു പോലൊരു രാഷ്ട്രീയ നിലപാട് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    മക്കളോട് പറഞ്ഞോ

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ ഉപദേശം നല്‍കാന്‍ മുതിര്‍ന്നിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു

    ഇത് ശരിയല്ല

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    ഇത്തരം ഒരു നുണപ്രചാരണം ശരിയല്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയാവുന്നതും പറയാന്‍ പാടില്ലാത്തതുമുണ്ടാവും. ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും പ്രകോപനമുണ്ടായാല്‍ അതിനു മറുപടി പറയാന്‍ എനിക്കറിയാം. പക്ഷേ, ഇതു ഞാന്‍ പറയാത്ത കാര്യമാണ്.

    തിരഞ്ഞെടുപ്പ് കുതന്ത്രം

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞോ? സത്യാവസ്ഥ ഇതാ

    ഇതും തിരഞ്ഞെടുപ്പു പ്രചാരണ കുതന്ത്രമാവാം. പക്ഷേ, അതിന് എന്നെ കരുവാക്കരുത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ അടുത്ത ദിവസം തന്നെ പരാതി നല്‍കും- ശ്രീനിവാസന്‍ പറഞ്ഞു

    English summary
    Actor-screenwriter Sreenivasan has denied making the anti-communist statements as circulated on Facebook in his name and his son’s. He said he would complain to the cyber cell of the police against the posts falsely attributed to him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X