twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രീനിവാസന്‍ കരയുന്നു

    By Nirmal Balakrishnan
    |

    Sreenivasan
    കോമഡി ചിത്രങ്ങളാണ് ശ്രീനിവാസന് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടികൊടുത്തതില്‍ മുഖ്യപങ്കുവഹിച്ചത്. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ശ്രീനി രചിച്ച കോമഡികള്‍ ഇപ്പോഴും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ സത്യനും പ്രിയനുമായി ശ്രീനി പിരിഞ്ഞതോടെ അത്തരം ചിത്രങ്ങളുടെ അന്ത്യവുമായി. പിന്നീട് ശ്രീനിവാസന്‍ ചെയ്ത കോമഡികള്‍ക്കൊന്നും വേണ്ടത്ര നിലവാരമില്ലാതെയായിപ്പോയി. ശ്രീനിവാസന്‍ നായകനായ ചിത്രങ്ങള്‍ക്കുണ്ടായിരുന്ന മിനിമം ഗാരന്റിയും ഇല്ലാതായി.

    ഈയൊരു പോരായ്മ പരിഹരിക്കാന്‍ ഒരു ചിത്രമൊരുങ്ങുകയാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്ന വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ആ പഴയ ശ്രീനിവാസന്‍ തിരിച്ചുവരുന്നത്.

    മൃഗഡോക്ടറായ സഹദേവനെയാണ് ശ്രീനി അവതരിപ്പിക്കുന്നത്. ഒരു ചെറിയ സങ്കടം വന്നാല്‍ കരയും. ചെറിയ പട്ടിക്കുട്ടിയെ കണ്ടാല്‍ പേടിക്കും. തന്നെ ബാധിക്കുന്ന ഏതെങ്കിലും ചെറിയ പ്രശ്‌നമുണ്ടെന്നറിഞ്ഞാല്‍ സഹദവേന്‍ അന്നേരം സ്ഥലം കാലിയാക്കിയിരിക്കും.

    കണ്ണാടിക്കര ഗ്രാമത്തിലേക്കു സ്ഥലം മാറിയെത്തുന്ന സഹദേവനും അവിടെയുള്ള കുറച്ചുപേരും തമ്മിലുള്ള ബന്ധമാണ് വീപ്പിങ് ബോയിലൂടെ ഫെലിക്‌സ് പറയുന്നത്. കര്‍ഷകനായ പപ്പുവിന്റെ ജീവിത പ്രശ്‌നങ്ങളില്‍ സഹദേവനും പങ്കാളിയാകുന്നതോടെ ചിത്രം കൂടുതല്‍ സങ്കീര്‍മണാകുന്നു. ശ്രിതയാണ് നായിക. രവി വള്ളത്തോള്‍, സീമ ജി. നായര്‍, ജഗദീഷ്, ദേവന്‍, അശോകന്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

    ശുദ്ധ ഹാസ്യമാണ് ചിത്രത്തിന്റെ പ്രത്യേകത. അതും ശ്രീനിവാസനു മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നത്. അനില്‍ പനച്ചൂരാന്‍ ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനാകുകയാണ്. വീപ്പിങ് ബോയ് പ്രേക്ഷകരെ കരയിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുക.

    English summary
    onning the character of veterinary doctor Sahadevan, Sreenivasan is soon going to make us all laugh our hearts out, again. In the film titled Weeping Boy, which is the directorial debut of Felix Joseph. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X