twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോഴ; ശ്രീശാന്തുള്ള സീനുകള്‍ കൈതപ്രം വെട്ടുന്നു

    By Lakshmi
    |

    കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരു സിനിമയെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വളരെ നാളുകള്‍ക്ക് മുമ്പ് വന്നതാണ്. പലവിധ കാരണങ്ങളാല്‍ ചിത്രം ഒരു പാട് വൈകി. ഒടുവില്‍ 2013ല്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് കരുതി കൈതപ്രം കാര്യങ്ങള്‍ നീക്കുമ്പോഴാണ് ഐപിഎല്‍ കോഴപ്രശ്‌നം ഉയരുന്നതും ശ്രീശാന്ത് പിടിയിലാകുന്നതും. ശ്രീശാന്തും സിനിമയും തമ്മിലെന്താണ് ബന്ധം എന്ന് ചോദിച്ചാല്‍, ബന്ധമുണ്ട്. ശ്രീശാന്തിനെ സിനിമയില്‍ അതിഥിതാരമാണ്.

    ക്രിക്കറ്റിലേയ്‌ക്കെത്തുന്ന കഴിവേറിയ പുതുമുഖങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന മികച്ച ക്രിക്കറ്ററായിട്ടാണ് ശ്രീശാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടാനിരുന്നത്. ശ്രീയുള്‍പ്പെടുന്ന കുറച്ചുഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോഴപ്രശ്‌നത്തില്‍ അകപ്പെട്ട് ശ്രീ അറസ്റ്റിലായതോടെ ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ കൈതപ്രം നിര്‍ബ്ബന്ധിതനായിരിക്കുകയാണ്. മഴവില്ലിനറ്റം വരെയെന്ന ചിത്രത്തില്‍ ശ്രീയെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് കൈതപ്രം അറിയിച്ചു.

    Sreesanth

    എന്നാല്‍ ശ്രീയോട് തനിയ്ക്ക് വ്യക്തിപരമായി വിരോധമില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നെഗറ്റീവ് ഇമേജ് പടത്തിനെ ബാധിയ്ക്കുമോയെന്ന് സംശയിച്ചാണ് അദ്ദേഹമുള്‍പ്പെട്ടഭാഗങ്ങള്‍ നീക്കുന്നതെന്നും കൈതപ്രം പറഞ്ഞു. വളരെ സൗഹൃദത്തോടെയും വിനയത്തോടെയുമാണ് ശ്രീശാന്ത് ഷൂട്ടിംഗ് സെറ്റില്‍ പെരുമാറിയിരുന്നതെന്നും വാതുവെപ്പില്‍ അദ്ദേഹത്തെ കുടുക്കിയതാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൈതപ്രം പറയുന്നുണ്ട്.

    പാകിസ്ഥാനിലെ ഒരു യിവ ക്രിക്കറ്റ് താരവും മലയാളിയായ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയമാണ് മഴവില്ലിനറ്റംവരെയെന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ആസിഫിനെയായിരുന്നു. എന്നാല്‍ വാതുവെയ്പ്പില്‍ കുടുങ്ങിയ ആസിഫിന് ആജീവനാന്ത വിലക്കുവന്നതോടെ കൈതപ്രം നായകനെ മാറ്റാന്‍ തീരുമാനിച്ചു.

    തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് ഹനീഫിനെ നായകനാക്കാന്‍ ശ്രമിച്ചെങ്കിലും തിരക്കുകള്‍ മൂലം അദ്ദേഹം ക്ഷണം സ്വീകരിച്ചില്ല.

    ഒടുക്കം കാനഡയില്‍ ജനിച്ച്, പാരീസില്‍ വളര്‍ന്ന്, ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി ഗായകന്‍ അബ്ബാസ് ഹസനെയാണ് നായകനായി തീരുമാനിച്ചത്.

    അര്‍ച്ചനാ കവിയാണ് നായിക. ക്രിക്കറ്റര്‍മാരായിരുന്ന സയിദ് കിര്‍മാണി, കപില്‍ ദേവ്, റോജര്‍ ബിന്നി, എന്നിവരും ഇന്ത്യന്‍ ടീമിലെ മുന്‍ താരങ്ങളായ റോബിന്‍ സിംഗ്, ജെ.കെ. മഹേന്ദ്ര എന്നിവരും കൈതപ്രത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെക്കൂടാതെ മധു, നെടുമുടി വേണു, സായികുമാര്‍, സിലിം കുമാര്‍, കവിയൂര്‍ പൊന്നമ്മ, ശ്രീദേവി ഉണ്ണി എന്നീ താരങ്ങളും കൈതപ്രത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    സംവിധായകനായ കൈതപ്രത്തിന്റെ ഥയ്ക്ക് ടി. എ. റസാഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓണച്ചിത്രമായി മഴവില്ലിനറ്റംവരെ തീയേറ്ററുകളിലെത്തിക്കാനാണ് കൈതപ്രത്തിന്റെ ശ്രമം.

    English summary
    Kaithapram Damodaran Nambuthiri, who had asked Sreesanth to act in a few scenes in his debut film, Mazhavillinattam Vare, has also announced that he would be cutting out those scenes featuring the cricketer from the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X