For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹേതരബന്ധങ്ങളോട് താൽപര്യം!! സച്ചിനെ വിടാതെ പിടിച്ച് ശ്രീ റെഡ്ഡി, കൂടുതൽ കഥകൾ പുറത്ത്

|

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ നടിയായിരുന്നു ശ്രീറെഡ്ഡി. തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങളേയും സംവിധായകന്മാരേയും മുൾമുനയിൽ നിർത്താൻ ശ്രീ റെഡ്ഡിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു ശ്രീ വെളിപ്പെടുത്തിയത്. പല സൂപ്പർ താരങ്ങൾക്ക് നേരേയും ആരാധന പുരുഷന്മാർക്ക് നേരേയുമായിരുന്നു ശ്രീ വിരൽ ചൂണ്ടിയത്.

റെയ്ബാൻ വിട്ടൊരു കളിയുമില്ല! മുന്നോട്ട് തന്നെ, സ്ഫടികം 2വിനെ വിമർശിക്കുന്നവർ ഇതൊന്നു കേൾക്കൂ...

നടന്മാർക്ക് മാത്രമല്ല തെന്നിന്ത്യയിലെ സൂപ്പർ റാണിമാർക്ക് നേരേയും ശ്രീ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ എതിർപ്പും വാക് വാദങ്ങളും ഉയർന്നിട്ടും ശ്രീ തന്റെ വാക്കുകളെ നിലപാടുകളെ മാറ്റാൻ തയ്യാറായില്ല എന്നത് ഏറെ ശ്രദ്ധേയം. എന്നാൽ വീണ്ടും ജനങ്ങളെ ഞെട്ടിച്ച് ശ്രീ രംഗത്തെത്തിയിരിക്കുകയാണ്. സച്ചിൻ തെണ്ടുൽക്കറിനെതിരെയുള്ള ആരോപണം ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വിവിധ തരത്തിലുള്ള വിമർശനങ്ങൾ ഉയരുമ്പോഴും പറഞ്ഞ വാക്ക് മാറ്റി പറയാൻ ശ്രീ തയ്യാറാകുന്നില്ല. എന്നാൽ ഇപ്പോഴിത വീണ്ടും പുതിയ വെളിപ്പെടുത്തലുമായി ശ്രീ രംഗത്തെത്തിയിട്ടുണ്ട്.

സിനിമ താരങ്ങൾ കഴിഞ്ഞു ഇനി ക്രിക്കറ്റ്!! സച്ചിനെതിരെ ആരോപണവുമായി ശ്രീറെഡ്ഡി, ചാർമിയുമായി പ്രണയം

 സച്ചിനെതിരെ ആരോപണം

സച്ചിനെതിരെ ആരോപണം

കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കൻ ദൈവമെന്നും ക്രിക്കറ്റിന്റെ ഇതിഹാസമെന്നും അറിയപ്പെടുന്ന മാസ്റ്റർ ബ്ലാസ്റ്ററിനെതിരെ ആരോപണവുമായി ശ്രീ രംഗത്തെത്തിയത്. സച്ചിനു തെന്നിന്ത്യൻ താരസുന്ദരിയുമായി പ്രണയത്തിലായണ് എന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തലിന്റെ പൊരുൾ. വളഞ്ഞ് ചുറ്റി കാര്യങ്ങൾ അവതരിപ്പിക്കുന്ന ശ്രീ ഇതും അത്തരത്തിൽ തന്നെയാണ് അറിയിച്ചത്.സച്ചിൻ തെണ്ടുൽക്കറിനു പകരം തെണ്ടുൽക്കരൻ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്.

സച്ചിനും നടിയുമായി പ്രണയം?

സച്ചിനും നടിയുമായി പ്രണയം?

ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മിങ് ' (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു.സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ് എന്ന് ശ്രീ ഫേസ്ബുക്കിൽ കുറിച്ചു.

 സംഭവം സിസിഎല്ലിനിടെ

സംഭവം സിസിഎല്ലിനിടെ

കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സച്ചിൻ പങ്കെടുത്തിരുന്നു. ഇതേ ചടങ്ങിൽ തന്നെ തെന്നിന്ത്യൻ താര സുന്ദരി ചാർമിയും ആന്ധ്രയുടെ മുൻ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ സ്വാമിയും പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീയുടെ വെളിപ്പെടുത്തലെന്നാണ് സൂചന. എന്തായാലും ശ്രീയുടെ വെളിപ്പെടുത്തൽ ജനങ്ങളുടെ ഇടയിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

 നടിയെ പഞ്ഞിക്കിട്ട് ആരാധകർ

നടിയെ പഞ്ഞിക്കിട്ട് ആരാധകർ

സച്ചിനേയും ചാർമിയേയും ചേർത്തുള്ള ശ്രീയുടെ പ്രണയകഥ ആരാധകരുടെ ഇടയിൽ ഞെട്ടൽ സൃഷ്ട്ടിച്ചിട്ടുണ്ട്. നടിയെ പഞ്ഞിക്കിട്ട് സച്ചിൻ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തെറി അഭിഷേകമാണ് നടിയ്ക്ക്. കൂടുതൽ മലയാളികളാണ് ശ്രീ കൊന്ന് കൊലവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിഷയം രൂക്ഷമായിട്ടും നടി തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ തയ്യാറായിട്ടില്ല.

പരസ്ത്രീ ബന്ധത്തിൽ താൽപര്യം

പരസ്ത്രീ ബന്ധത്തിൽ താൽപര്യം

പ്രണയത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ വിവാദമായതിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി ശ്രീ രംഗത്തെത്തിയിട്ടുണ്ട്. മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും.അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്. പബ്ലിസിറ്റി കിട്ടാനല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാൻ പറഞ്ഞത് സത്യമാത്രമാണെന്നും നടി വീണ്ടും പറഞ്ഞു.

ശ്രീയുടെ വെളിപ്പെടുത്തലിൽ കുരുങ്ങിയ താരങ്ങൾ

ശ്രീയുടെ വെളിപ്പെടുത്തലിൽ കുരുങ്ങിയ താരങ്ങൾ

ആദ്യം തെലുങ്ക് സിനിമയിൽ നടക്കുന്ന കാസ്റ്റിങ് കൗച്ചിനെതിരെയാണ് ശ്രീ രംഗത്തെത്തിയത്. ഇതിനെതിരെ ടോപ്പ് ലെസ് പ്രതിഷേധം ശ്രീ നടത്തിയിരുന്നു. ഇത് ടോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തും വൻ വാർത്തയായിരുന്നു. ഇതിനു പിന്നാലെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി എന്നിവർക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന കഥകളാണ് ശ്രീ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയായിരുന്നു സച്ചിനെതിരെയുളള ആരോപണം

English summary
Sri Reddy accuses Sachin Tendulkar of controversial things that are unheard of when it concerns the cricketer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more