For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകൾ കയറിയാൽ ദോഷം!! പോകുന്ന വിഡ്ഢികളോട് പുച്ഛം, ശബരിമല വിഷയത്തിൽ പ്രതികരിച്ച് വിവാദ നടി

  |

  പ്രമുഖ താരങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിച്ച നടിയാണ് ശ്രീറെഡ്ഡി. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി താര രംഗത്തെത്തിയിരുന്നു. കാസ്റ്റിംഗ് കൗച്ചിനെതിരേയും മറ്റും നടി നടത്തിയ പ്രതിക്ഷേധങ്ങൾ വൻ പ്രേക്ഷക ശ്രദ്ധയും വാർത്ത ശ്രദ്ധയ്ക്കും നേടിയിരുന്നു. ടോളിവുഡ് താരങ്ങൾക്കെതിരെയായിരുന്നു ശ്രീ ആദ്യം രംഗത്തെത്തിയത്. എന്നാൽ പിന്നീട് കോളിവുഡ് താരങ്ങൾക്കും ഇവർ ചോദ്യം ചിഹ്നാമാകുകയായിരുന്നു.

  sri reddy

  രജനിയും രാജമൗലിയും ഒരുമിക്കുന്നു? ആകാംക്ഷയോടെ പ്രേക്ഷകർ, എത്തുന്നത് മാസ് ചിത്രം..

  ഒരു ഇടവേളയ്ക്ക ശേഷം വീണ്ടും ശ്രീ റെഡ്ഡി വാർത്തകളിൽ ഇടം പിടിക്കുകയാണ്. ആദ്യം കാസ്റ്റിംഗ് കൗച്ചിനെതിരെയാണെങ്കിൽ ഇപ്പോൾ ശബരിമല വിഷയത്തിലാണ് നടി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ പ്രവേശനത്തിനെതിരേയും ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗ ബിന്ദു എന്നിവർക്കെതിരേയും താരം കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം.

  സുഹൃത്തുക്കൾ വളരെ കൂളായി സംസാരിക്കുന്നു!! സ്വയംഭോഗത്തെക്കുറിച്ച് തുറന്നെഴുത്തുമായി അർച്ചന കവി

   പെൺകുട്ടികൾ പോകുന്നത് നല്ലതല്ല

  പെൺകുട്ടികൾ പോകുന്നത് നല്ലതല്ല

  ശബരിമലയിൽ പെൺകുട്ടികൾ പോകുന്നത് നല്ലതല്ലെന്നാണ് തനിയ്ക്ക് തോന്നുന്നതെന്ന് ശ്രീ റെഡ്ഡി പറഞ്ഞു. ആചാരങ്ങൾക്ക് വില നൽകണമെന്നും ഹിന്ദിത്വത്തെ സംരക്ഷിക്കണമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മൂല്യങ്ങളേയും അയ്യപ്പനേയും ബഹുമാനിക്കണമെന്നും താരം പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

   സ്ത്രീകൾക്ക് ദേഷം

  സ്ത്രീകൾക്ക് ദേഷം

  ശബരിമലയിൽ പെൺകുട്ടികൾ സന്ദർശിക്കുന്നത് ഭാവിയിൽ ദേഷമായി ഭവിക്കുമെന്നും നടി പറയുന്നു. ദൈവത്തിന് എതിരായി എന്തെങ്കിലും ചെയ്താൽ നമുക്ക് ഒരിക്കൽ പോലും അനുഗ്രഹം ലഭിക്കില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. കാരണം അവർക്കും മൂല്യങ്ങളുണ്ട്. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും വില നൽകി ഹിന്ദുത്വത്തെ സംരക്ഷിക്കുയെന്നും താരം കുറിച്ചും.

   വിദ്യാഭ്യാസമുളള വിഡ്ഢികൾ

  വിദ്യാഭ്യാസമുളള വിഡ്ഢികൾ

  ശ്രീ റെഡ്ഡിയുടെ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിമർശകർക്ക് തക്ക മറുപടിയും താര കൊടുക്കുന്നുണ്ട് . വിദ്യാഭ്യാസമുളള വിഡ്ഢികളോട് പുച്ഛം തോന്നുന്നു എന്നായിരുന്നു ശ്രീയുടെ ആദ്യ കമന്റ്. ദൈവം ജനിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലെ ഇരുപതിലോ ഇരുപത്തിയൊന്നിലോ അല്ല. ഇത് സനാതന ധർമ്മമാണ്. ഇത്തര കാര്യങ്ങളിൽ തങ്ങൾ പുറകോട്ടാണ് പോകുന്നതെന്നും താരം വിമർശകർക്ക് മറുപടി കൊടുത്തു.

   സ്ത്രീയ്ക്കും പുരുഷനും പ്രത്യേക ആചാരം

  സ്ത്രീയ്ക്കും പുരുഷനും പ്രത്യേക ആചാരം

  സുപ്രീംകോടതിയ്ക്കും ഭരണഘടനയ്ക്കും മുൻപ് തന്നെ ഹിന്ദു വേദങ്ങൾ ഉണ്ടായിരുന്നു. അത് മനുഷ്യരെ ആചാരങ്ങളേയും അനുഷ്ഠനങ്ങളേയും കുറിച്ച പഠിപ്പിക്കാനാണ്. ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിക്കാതെ പ്രവേശിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് അതൊരിക്കലും ചെയ്യാനാകില്ല. ചില അചാരങ്ങൾ ഒരു വിഭാഗം പേർക്ക് മാത്രമുള്ളതാണ്. അത് നമ്മൾ പിന്തുടരേണ്ടതില്ല. നമുക്ക് ഒരിക്കലും ഒരുപോലെ പെരുമാറാൻ കഴിയില്ലെന്നും ശ്രീ കമന്റിൽ പറയുന്നുണ്ട്.

   ശ്രീ റെഡ്ഡി ചെയ്ത നല്ലകാര്യം

  ശ്രീ റെഡ്ഡി ചെയ്ത നല്ലകാര്യം

  വിവാദ നടി എന്നിങ്ങനെ നിരവധി ചീത്ത പേരുകൾ കേൾക്കേണ്ടി വന്ന താരമാണ് ശ്രീ റെഡ്ഡി. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ഒറ്റയാൾ പോരാട്ടം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ പ്രമുഖ താരങ്ങൾക്കെതിരെ നടിയുളള ല‌ൈംഗികാരോപണം സിനിമ മേഖലയിലും ജനങ്ങൾക്കിടയിലും വലിയ പ്രതിക്ഷേധത്തിന് ഇടവരുത്തി. നടിയ്ക്കെതിരെ നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ശ്രീയുടെ അഭിപ്രായത്തിന് ഭൂരിഭാഗം ജനങ്ങളും പൂർണ്ണ പിന്തുണയാണ് നൽകുന്നത്. ആദ്യമായി ശ്രീ റെഡ്ഡി ഒരു നല്ല കാര്യം പോസ്റ്റ് ചെയ്‌തെന്നും നിങ്ങളിലും നന്മ ഉണ്ടെന്ന് മനസിലാക്കാന്‍ വൈകിയെന്നും അഭിപ്രായപ്പെടുന്നുണ്ട്.

  English summary
  sri reddy says about sabarimal woman entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X