For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മത്സരാർഥിയെ കേറി പ്രേമിച്ചു'; ശ്രീകാന്ത് മുരളിയും സം​ഗീതയും പ്രണയത്തിലായതിങ്ങനെ!

  |

  നടനും സംവിധായകനുമായി മലയാളത്തിൽ ശ്രദ്ധനേടിയ വ്യക്തിയാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസൻ, മെറീന മൈക്കിൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ എബിയായിരുന്നു ശ്രീകാന്തിന്റെ ആദ്യ സംവിധാന സംരംഭം. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,​കക്ഷി അമ്മിണിപിള്ള, ആക്ഷൻ ഹീറോ ബിജു, ആന അലറലോടലറൽ, ഒരു സിനിമാക്കാരൻ, മന്ദാരം, കൽക്കി, ലൂക്ക, വൈറസ് തുടങ്ങി നിരവധി സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചു.

  Also Read: 'മരക്കാറിനെ പുകഴ്ത്താൻ എത്ര കിട്ടി? ആന്റണി എഴുതി തന്നതാണോ?', കളിയാക്കിയവർക്ക് സിജുവിന്റെ മറുപടി

  ശ്രീകാന്ത് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികൾക്ക് സുപരിചിതയാണ്. സംഗീത പാടിയ മഹേഷിന്റെ പ്രതികാരത്തിലെ തെളിവെയിലഴകും എന്ന ​ഗാനവും എബിയിലെ പാറിപ്പറക്കൂ കിളി തുടങ്ങിയ ​ഗാനങ്ങൾ സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. 1988ൽ കെ.ജി ജോർജ് എന്ന പ്രമപഖ സംവിധായകന്റെ സഹസംവിധായകനായിട്ടാണ് ശ്രീകാന്ത് മുരളി സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ടിവി ചാനലുകളിൽ പ്രോ​ഗ്രം പ്രൊഡ്യൂസറായും ശ്രീകാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

  Also Read: 'സഹിക്കാവുന്നതിലും അപ്പുറമാണ്... ഞാൻ മരിക്കാൻ പോകുന്നു', വിവാഹമോചന ശേഷമുള്ള സാമന്തയുടെ വാക്കുകൾ!

  തന്റെ ജീവിത പങ്കാളിയായി സം​ഗീതയെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുതയാണ് ഇപ്പോൾ ശ്രീകാന്ത് മുരളി. അമൃത ടിവിയിൽ നടി സ്വാസിക വിജയ് അവതാരികയായി എത്തുന്ന റെഡ് കാർപെറ്റിൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ഒരു റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയത്തെ കുറിച്ച് ശ്രീകാന്ത് തുറന്ന് പറഞ്ഞത്. 'പ്രോ​​ഗ്രാം പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന കാലത്ത് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയായിട്ടാണ് സം​ഗീത എത്തിയത്. അങ്ങനെ ആ റിയാലിറ്റി ഷോയ്ക്ക് ഇടയിൽ വെച്ചാണ് സം​ഗീതയെ കണ്ടുമുട്ടിയത്. ഇഷ്ടപ്പെട്ടതുകൊണ്ട് പ്രണയം അറിയിച്ചു. ഞങ്ങളുടെ ചുറ്റുപ്പാടുകൾ തമ്മിൽ ഒത്തുപോകുന്നതായിരുന്നതിനാൽ വിവാഹം കഴിക്കാൻ സാധിച്ചു' ശ്രീകാന്ത് മുരളി പറഞ്ഞു.

  ഗാനമേളകളിൽ പാടികൊണ്ടാണ് സം​ഗീത ശ്രദ്ധിക്കപ്പെടുന്നത്. ഹിന്ദിയിലടക്കം സംപ്രേഷണം ചെയ്തിരുന്ന വലിയ റിയാലിറ്റി ഷോകളുടെ ഫൈനൽ ലിസ്റ്റിൽ വരെ സം​ഗീത എത്തിയിരുന്നു. വിവാഹശേഷമാണ് ആദ്യമായി സിനിമയിലെ പിന്നണി ​ഗാനരം​ഗത്തേക്ക് എത്തിയത്. ഛോട്ടാ മുംബൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സം​ഗീത ആദ്യം ​ഗാനം ആലപിച്ചത്. ശ്രീകാന്ത് മുരളിയും സം​ഗീതയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ഇരുവർക്കും മാധവ് എന്നൊരു മകനുമുണ്ട്. ധാരാളം ഡോക്യുമെന്ററികളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്. 96 മുതൽ പ്രിയദർശനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മരക്കാറിലും ശ്രീകാന്ത് ഭാ​ഗമായിരുന്നു. കഥകളി, വായന, എഴുത്ത് എന്നിവയിലാണ് ശ്രീകാന്ത് മുരളി സന്തോഷം കണ്ടെത്തുന്നത്.

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  പൊലീസ് ഉദ്യോ​ഗസ്തൻ, ഡോക്ടർ, വക്കീൽ തുടങ്ങി നിരവധി വേഷങ്ങളിൽ ശ്രീകാന്ത് ഇതിനോടകം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സംവിധായകൻ ശ്രീകാന്ത് മുരളിയേക്കാളും ഒരുപക്ഷെ സിനിമാ പ്രേമികൾക്ക് അടുത്ത് അറിയുക നടൻ ശ്രീകാന്ത് മുരളിയേയായിരിക്കും. നടനായി തന്നെയായിരുന്നു ആദ്യം സ്ക്രീനിൽ ശ്രദ്ധനേടിയത്. പിന്നീടാണ് സിനിമ സംവിധാനം എന്ന ചിന്തയിലേക്ക് ശ്രീകാന്ത് എത്തിയത്. ആദ്യ സിനിമ ആക്ഷൻ ഹീറോ ബിജു ആയിരുന്നു. 2021ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി പരി​ഗണിക്കപ്പെടുന്ന ഹോമാണ് അവസാനമായി റിലീസ് ചെയ്ത ശ്രീകാന്ത് മുരളി സിനിമ. റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസ്, മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, കെപിഎസി ലളിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഫീൽ ​ഗുഡ് സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിൽ ജോസഫ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് ശ്രീകാന്ത് അവതരിപ്പിച്ചത്. ഒറ്റക്കൊമ്പൻ, മൂൺവാക്ക്, ബർമുഡ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ശ്രീകാന്ത് മുരളി സിനിമകൾ.

  Read more about: movie malayalam
  English summary
  Srikanth Murali Opens Up His Love Story With Sangeetha In Swasika's Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X