For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെയും ശ്രിനിഷിന്‍റെയും പ്രണയം പൂവണിയുന്നു! പേളിഷ് വിവാഹം ഉടനെന്ന് താരം! കാണൂ!

  |
  ശ്രീനിഷ്-പേളി വിവാഹനിശ്ചയം | filmibeat Malayalam

  ബിഗ് ബോസ് മലയാളം കണ്ടവരാരും ശ്രിനിഷ് അരവിന്ദിനെയും പേളി മാണിയേയും മറക്കാനിടയില്ല. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പരിപാടിയില്‍ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തില്‍ തുടരുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. സഹമത്സരാര്‍ത്ഥികളുള്‍പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. പേളി മാണിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇങ്ങനെയല്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മത്സരത്തിലെത്തി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു തനിക്ക് പുറത്ത് പോണമെന്ന് വ്യക്തമാക്കി പേളിയെത്തിയത്. ഈ സമയത്ത് താരത്തെ ആശ്വസിപ്പിച്ചതും മത്സരത്തില്‍ തുടരാനായി നിര്‍ബന്ധിച്ചതും ശ്രിനീയായിരുന്നു. ഇതിനിടയിലായിരുന്നു തന്റെ ആനവാല്‍ മോതിരം ശ്രീനി പേളിക്ക് കൈമാറിയത്.

  മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ഞുമറിയം! വിവാഹ ചടങ്ങിലെ താരമായി ദുല്‍ഖറിന്‍റെ മകള്‍! ചിത്രങ്ങള്‍ വൈറല്‍

  ശ്രീനിയുടെ മോതിരം പേളിയുടെ വരവില്‍ കണ്ടതും മാറി നിന്നുള്ള ഇവരുടെ സംസാരവും കണ്ണുകളുടെ നോട്ടവുമൊക്കെയായപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. തുടക്കം മുതലേ തന്നെ ഇവരെ ശക്തമായി പിന്തുണച്ചയാളാണ് ഷിയാസ്. ക്ലൈമാക്‌സിന് മുന്നോടിയായി പേളിയും ഷിയാസും വഴക്കിട്ടത് എല്ലാവരെയും ഞെട്ടിച്ചത്. പിന്നീട് ഇരുവരും ക്ഷമാപണം പറഞ്ഞ് അത് പരിഹരിച്ചിരുന്നു. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി കുഞ്ഞളിയനാണെന്നും പറഞ്ഞായിരുന്നു താരത്തിന്റെ നടപ്പ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ കണ്ടുമുട്ടിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമായി ശ്രീനി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വിശദീകരിച്ചത്.

  മമ്മൂട്ടിയും മോഹന്‍ലാലും ആസിഫ് അലിയുമൊക്കെ അര്‍ജുനെയും നിഖിതയേയും കാണാനെത്തി! ചിത്രങ്ങള്‍ കാണൂ!!!

  എന്നാണ് ആ വിവാഹം?

  എന്നാണ് ആ വിവാഹം?

  ശ്രിനീയും പേളിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. തങ്ങളിരുവരും പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഇതിനായി പരിശ്രമിക്കണമെന്ന് മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഇവര്‍. താനും അതിനായി പ്രയത്‌നിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് പുറത്തെത്തിയപ്പോള്‍ മുതല്‍ ശ്രീനിയോടും പേളിയോടും ആരാധകര്‍ ചോദിക്കുന്നതും എന്നായിരിക്കും ആ വിവാഹമെന്നാണ്. 2019 ല്‍ വിവാഹം നടക്കുമെന്നും മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലിലായിരിക്കും വിവാഹമെന്നും ശ്രീനി പറയുന്നു. രാധിക നായരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്

  കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്

  എന്നായിരിക്കും വിവാഹമെന്നുള്ള കാര്യത്തെക്കുറിച്ച് പലരും ചോദിച്ച് തുടങ്ങിയിരുന്നതായും അത്ര പെട്ടെന്ന് സെറ്റ് ചെയ്യാന്‍ കഴിയുന്നതല്ല വിവാഹമെന്നും ശ്രീനി പറയുന്നു. വെക്കേഷന്‍ സീസണില്‍ വിവാഹം നടത്തിയാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാവും, അതേക്കുറിച്ചൊക്കെയാണ് ഇപ്പോളത്തെ ആലോചന, ജനുവരിയിലായിരിക്കും തങ്ങളുടെ വിവാഹ നിശ്ചയമെന്നും താരം പറയുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരത്തിന് നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്.

   ഫേക്കാണെന്ന് പറയുന്നവരോട്

  ഫേക്കാണെന്ന് പറയുന്നവരോട്

  ബിഗ് ബോസിലെ നിലനില്‍പ്പിനായി ഫേക്ക് പ്രണയം അഭിനയിച്ചതാണ് പേളിയെന്നും ഇത് തേപ്പില്‍ അവസാനിക്കുമെന്നുമായിരുന്നു പലരും പറഞ്ഞത്. ശ്രീനി പെട്ടുപോയതാണെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. തങ്ങളുടെ പ്രണയം ഫേക്കാണെന്ന് പറയുന്നവരോട് ബിഗ് ബോസിലെ വഴക്കുകളും ഫേക്കാണെന്ന് പറയേണ്ടി വരുമെന്നും ശ്രീനി പറയുന്നു. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ക്ക് വേണ്ടി മാത്രമാണ് താന്‍ അഭിനയിച്ചതെന്നും താരം പറയുന്നു. ഇവരുടെ പ്രണയം സ്ഥിരീകരിച്ചതിന് ശേഷവും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിച്ചിരുന്നില്ല.

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  സോഷ്യല്‍ മീഡിയയിലെ സ്വീകാര്യത

  സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അവസാനത്തെ അഞ്ചിലൊരാളായി മാറിയിരുന്നു ഇരുവരും. സോഷ്യല്‍ മീഡിയയില്‍ നിരവധി ഗ്രൂപ്പുകളായിരുന്നു ഇവര്‍ക്കായി പ്രവര്‍ത്തിച്ചത്. ബിഗ് ബോസ് കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

  പ്രണയനിമിഷങ്ങളെല്ലാം ഓണ്‍ലൈനില്‍

  പ്രണയനിമിഷങ്ങളെല്ലാം ഓണ്‍ലൈനില്‍

  തങ്ങളുടെ പ്രണയനിമിഷങ്ങള്‍ ഓര്‍ത്തെടുക്കാനായി അധികം ബുദ്ധിമുട്ടേണ്ട കാര്യമില്ലെന്നും എല്ലാം ഓണ്‍ലൈനിലുണ്ടെന്നും ശ്രീനി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി പറയാനും വീഡിയോ ഷെയര്‍ ചെയ്യാനുമൊക്കെയായി ഇരുവരും എത്താറുണ്ട്. പേളി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ ലൈക്കും കമന്റും നല്‍കിയില്ലെങ്കില്‍ തങ്ങള്‍ പിണക്കത്തിലാണെന്നാണ് ആരാധകരുടെ ധാരണയെന്നും താരം പറയുന്നു.

  English summary
  Srinish about his marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X