twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതിന് അവാർഡ് കിട്ടുന്നത് കാണുന്നതേ പേടിയാണ്!! ഇത് വീട്ടിൽ വയ്ക്കരുത്, അഭ്യർഥനയുമായി ശ്രീനിവാസൻ

    ശ്രീനിവാസൻ വിനീത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികൾ. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമയായിരുന്നു ഇത്.

    |

    അച്ഛന്റേയോ അമ്മയുടേയോ പാത പിന്തുടർന്ന് സിനിമയിൽ എത്തുന്ന താരപുത്രന്മാരുടേയും പുത്രിമാരുടേയും കാര്യത്തിൽ ബോളിവുഡിലെ പോലെ തന്നെയാണ് മലയാള സിനിമയും. ഭൂരിഭാഗ താരങ്ങളുടേയും മക്കളും പഠനത്തിനു ശേഷം സിനിമയിൽ എത്തിപ്പെടാറുണ്ട്. അച്ഛനോ അമ്മയോ അഭിനേതാക്കളാണെങ്കിൽ മക്കളും അഭിനേതാവ് അതു പോലെ പാട്ടാണെങ്കിലും അതു പോലെ. പിന്നണി ഗായകനായി എത്തി ഒടുവിൽ സിനിമയിലെ എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ കൈയടി വാങ്ങിയ താരമാണ് വനീത് ശ്രീനിവാസൻ. പാട്ട്, അഭിനയം, തിരക്കഥ, സംവിധാനം എന്നു വേണ്ട സിനിമയുടെ സകല മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അച്ഛന്റെ മകൻ തന്നെയാണ് വിനീത്.

     മഞ്ജുവിന്റെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത് ശ്രീകുമാർ മേനോൻ!ദിലീപുമായി ബന്ധപ്പെട്ടു, സംഭവിച്ചത് മഞ്ജുവിന്റെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത് ശ്രീകുമാർ മേനോൻ!ദിലീപുമായി ബന്ധപ്പെട്ടു, സംഭവിച്ചത്

    ശ്രീനിവാസൻ വിനീത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികൾ. മികച്ച പ്രേക്ഷകാഭിപ്രായം നേടിയ സിനിമയായിരുന്നു ഇത്. ഒരു നന്മനിറഞ്ഞ ചിത്രം എന്ന് ഒറ്റവാക്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന്റെ നൂറാദിനാഘോഷവുമായിബന്ധപ്പെട്ട് നിരവധി നർമ മൂഹൂർത്തങ്ങലാണ് അരങ്ങേറിയത്. ഇനി അവാർഡുമായി വീട്ടിൽ കയറരുതെന്ന് ശ്രീനിവാസൻ വിനീതിനോട് വേദിയിൽ വച്ച് പറഞ്ഞു. കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

    എല്ലവർക്കും അറിയേണ്ടത് സൗന്ദര്യത്തെ കുറിച്ച്! ഒടുവിൽ വെളിപ്പെടുന്നതുന്നു, സൗന്ദര്യത്തിന്റെ രഹസ്യം...എല്ലവർക്കും അറിയേണ്ടത് സൗന്ദര്യത്തെ കുറിച്ച്! ഒടുവിൽ വെളിപ്പെടുന്നതുന്നു, സൗന്ദര്യത്തിന്റെ രഹസ്യം...

     വിനീതമായ അഭ്യർത്ഥന

    വിനീതമായ അഭ്യർത്ഥന

    സിനിമയുടെ നൂറാദിന ആഘോഷ വേളയിലായിരുന്നു അവാർഡുമായി വീട്ടിൽ കയറരുതെന്ന് പറഞ്ഞത്. തനിയ്ക്ക് വിനീതിനോട് ഒരു വിനീതമായ അഭ്യർഥനയുണ്ടെന്ന് പറഞ്ഞതിനു ശേഷമായിരുന്നു താരത്തിന്റെ വെളിപ്പെടുത്താൽ . ഇത്തവണ ലഭിച്ച അവർഡ് ചെന്നൈയിലേയ്ക്ക് കൊണ്ടു പേയ്ക്കേളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

     അവാർഡ് കാണുന്നതേ പേടിയാണ്

    അവാർഡ് കാണുന്നതേ പേടിയാണ്

    വിനീത് ഇതു പോലെ പല പരിപാടിയിലും പോയി പങ്കെടുത്തതിനു ശേഷം മൊമന്റോകളുമായി വീട്ടിൽ വരും. ഇതൊന്നും ചെന്നൈയിൽ കൊണ്ടു പോകില്ല. എല്ലാം വീട്ടിലേയ്ക്കാണ് കൊണ്ടു വരുന്നത്. അവിടെ ഈ സാധനം തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അതു കൊണ്ട്. ഇതു കാണുമ്പോൾ തന്നെ പേടിയാണെന്ന് അദ്ദേഹം രസകരമായി പറഞ്ഞു.

    കൂട്ടായ്മയുടെ വിജയം

    കൂട്ടായ്മയുടെ വിജയം

    അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം ഒരു കൂട്ടായ്മയുടെ വിജയമാണ്. സിനിമയുടെ തിരക്കഥ അണിയറ പ്രവർത്തകർ ചേർന്നിരുന്ന് ഒരുപാട് സമയം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് സിനിമയിൽ ഏറെ ഗുണ ചെയ്തിരുന്നു. ചിത്രത്തില്‍ പല താരങ്ങളുടേയം അഭിനയം കണ്ട് അമ്പരന്നു പോയെന്നും വിനീത് പറഞ്ഞു. ഇതിന് മുമ്പ് ചാപ്പാക്കുരിശ് എന്ന സിനിമയുടെ സെറ്റിലാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. അന്ന് ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരുന്ന് പോയിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു. ഉർവശി ചേച്ചിയുടെ അഭിനയമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അഭിനയത്തിൽ ഒരുപാട് രസതന്ത്രം അറിയാവുന്ന അഭിനേത്രിയാണെന്നും വിനീത് വ്യക്തമാക്കി..

     വിനിതിനെ ട്രോളി ശ്രീനിവാസൻ

    വിനിതിനെ ട്രോളി ശ്രീനിവാസൻ

    വിനിതിനെ ട്രോളി കൊണ്ടുള്ളതായിരുന്നു ശ്രീനിവാസന്റെ മറുപടി പ്രസംഗം. വിനിത പ്രസംഗം ആരംഭിച്ചപ്പോൾ കുറെ കാര്യങ്ങൾ മനസ്സിലുണ്ടെന്നും എന്നാൽ എന്താണ് പറയേണ്ടത് എന്ന് അറിയില്ലെന്നും എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഇതിനെ ട്രോളിയായിരുന്നു ശ്രീനിവാസന്റെ മറുപടി പ്രസംഗം. എന്റെ മനസിൽ കുറെ കാര്യങ്ങൾ ഒന്നും മില്ലെന്നും അതിനാൽ തനിയ്ക്ക് എന്തു പറയണമെന്ന് കൃത്യമായി അറിയാമെന്നും ശ്രീനിവാസൻ പറഞ്ഞു. ഇത് വേദിയിൽ ചിരി മുഴക്കിയിരുന്നു.

    രസകരമായ സംഭവം

    രസകരമായ സംഭവം

    വേദിയിൽ ഒരു രസകാരമായ കഥയും ശ്രീനിവാസൻ പങ്കുവെച്ചിരുന്നു. ഭരതേട്ടന്റെ ഒരു പുതിയ ചിത്രം റിലീസ് ചെയ്യുന്നു. സിനിമയുടെ വിധി എന്തെന്നറിയാനുള്ള ആകാംക്ഷയിൽ അദ്ദേഹം തൃശൂരുള്ള സംവിധായകൻ പവിത്രനെ വിളിച്ച് ചോദിക്കുന്നു. പവിത്രാ എന്റെ സിനിമ റിലീസ് ചെയ്തു, എന്തെങ്കിലും കേട്ടോയെന്ന് . പവിത്രന്റെ മറുപടിയാണ് രസകരം, ഭരതേട്ടാ രണ്ട് അഭിപ്രായമുണ്ട്, പടം മോശമല്ലേ എന്നൊരു അഭിപ്രായം, പടം വളരെ മോശമല്ലേ എന്നൊരു അഭിപ്രായം കൂടി. വിനീതിന്റെ പ്രസംഗത്തിൽ നിന്നും കുറച്ച് കാര്യങ്ങൾ പറയാൻ തന്നെ പ്രേരിപ്പിച്ചുവെന്ന മുഖവുരയോടെയായിരുന്നു ശ്രീനിവാസന്റെ പ്രസംഗം.

    English summary
    srinivasan trolled vinith srinivasan about Award Memento
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X