twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രിത തമിഴകത്തേക്ക്

    By Jasmin
    |

    Sritha Sivadas
    കൈരളിയിലെ അവതാരകയായിരിക്കെ സിനിമാലോകത്തത്തെിയ ശ്രിത ശിവദാസ് ഇനി തമിഴകത്തേക്ക്. ഓര്‍ഡിനറി എന്ന ലോ ബജററ് ചിത്രം മലയാളക്കരയാകെ തകര്‍ത്തോടിയശേഷവും നല്ല അവസരങ്ങള്‍ തേടിയത്തൊത്തതാണ് ഈ ആലുവക്കാരിയെ കോടമ്പാക്കത്തത്തെിക്കുന്നത്. ഓര്‍ഡിനറിക്കുശേഷം നാല് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നടിയെന്ന നിലയില്‍ കാര്യമായി തിളങ്ങാനാകാത്തതാണ് ഈ കൂടുമാറ്റത്തിന് കാരണം.

    'സീന്‍ ഒന്ന് നമ്മുടെ വീട്', 10.30 എ എം ലോക്കള്‍ കോള്‍ എന്നീ ചിത്രങ്ങളിലാണ് ശ്രിത മുഖം കാട്ടിയത്. 'റെഡ് കാര്‍പറ്റ്', 'മണിബാക്ക് പോളിസി' എന്നീ മലയാള സിനിമകള്‍ ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്. ഇത്തരം വേഷങ്ങള്‍തന്നെയാണ് വീണ്ടും കിട്ടുന്നതെന്ന പരിഭവവും ഈ നായികനടി മറച്ചുവെച്ചില്ല. 'തമിഴ് സിനിമാലോകത്തുനിന്ന് ഒട്ടേറെ അവസരങ്ങള്‍ തേടിയത്തെുന്നുണ്ട്. ഈ വര്‍ഷം തമിഴ് സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശം കൈരളിയിലെ ഡ്യൂ ഡ്രോപ്‌സ് എന്ന സംഗീത പരിപാടിയുടെ അവതാരകയായിരുന്ന ശ്രിത പറഞ്ഞു.

    മലയാളത്തിലെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രമായിരുന്നു 'ഓര്‍ഡിനറി'. കുഞ്ചാക്കോ ബോബന്റെ നായികയായ കല്യാണിയെന്ന കഥാപാത്രമായിട്ടായിരുന്നു ശ്രിയയുടെ അരങ്ങേറ്റം. നിര്‍മാതാവിന് കാശ് വാരിക്കോരി നല്‍കിയ ചിത്രമാണ് ഓര്‍ഡിനറി. ബിജുമേനോന്‍, ആന്‍ അഗസ്റ്റിന്‍, വിഷ്ണു, ലാലു അലക്‌സ് തുടങ്ങിയവരായിരുന്നു സഹതാരങ്ങള്‍. അങ്ങനെ നയന്‍താരക്കും അസിനും ഭാവനക്കും മീരാ ജാസ്മിനുമെല്ലാം പിന്‍ഗാമിയായി ഒരു മലയാള നടികൂടി തമിഴ്‌സിനിമയിലേക്ക് ചേക്കേറുന്നു.

    ഈ തനിനാടന്‍ ലുക്ക് തമിഴ് സിനിമാപ്രേമികള്‍ക്ക് പിടിക്കില്ലെങ്കിലോ എന്ന ആശങ്കയ്ക്കും ശ്രിതയുടെ കൈയില്‍ മരുന്നുണ്ട്. വിദഗ്ദ സ്‌റ്റൈലിസ്റ്റുകളുമായി ബന്ധപ്പെട്ട് അതിനുള്ള മേയ്ക്ക് ഓവറുകള്‍ വരുത്തിയ ശേഷമാണ് തമിഴ് മണ്ണില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ശ്രിത തമിഴ് പേശുമ്പോള്‍ ഓര്‍ഡിനറിയിലെ ഓര്‍ഡിനറി പെണ്ണായിരിക്കില്ലെന്ന് സാരം.

    English summary
    'Ordinary' sure set the right launch pad for anchor-turned-actress Sritha Sivadas, but the film's success did not seem to bring in a considerable effect on her career graph. So she now eyes Kollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X