twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണ്! മനസ് തുറന്ന് എസ് എസ് രാജമൗലി

    By Midhun
    |

    Recommended Video

    ' ഞാനിപ്പോള്‍ ദുല്‍ഖറിന്റെ കടുത്ത ആരാധകനാണ് ' | filmibeat Malayalam

    തെലുങ്കില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ ഒരുക്കി സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ വിജയത്തിന് ശേഷം ചലച്ചിത്ര ലോകത്തും പ്രേക്ഷകര്‍ക്കിടയിലും നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഉണ്ടായത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ക്കും വലിയ സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

    മഹാനടി കിടുക്കി, ദുല്‍ഖറിന്‍റെ തെലുങ്ക് സിനിമയ്ക്ക് മികച്ച പ്രതികരണം, നന്ദി പറഞ്ഞ് താരവും,കാണൂ!മഹാനടി കിടുക്കി, ദുല്‍ഖറിന്‍റെ തെലുങ്ക് സിനിമയ്ക്ക് മികച്ച പ്രതികരണം, നന്ദി പറഞ്ഞ് താരവും,കാണൂ!

    ആദ്യ ഭാഗത്തിന് ലഭിച്ച അതേ വരവേല്‍പ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ബാഹുബലിയ്ക്ക് ശേഷം രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്‍മാരാക്കിയുളള ചിത്രമാണ് എസ് എസ് രാജമൗലി ഒരുക്കുന്നത്. ആര്‍ ആര്‍ആര്‍ എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പഞ്ഞ മഹാനടി എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി.

    dulquer salman-ss rajamouli

    ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയാണ് രാജമൗലി എത്തിയിരിക്കുന്നത്. സിനിമയില്‍ അതിമനോഹരമാണ് ദുല്‍ഖറെന്നും മഹാനടി കണ്ടതിനു ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്നും രാജമൗലി പറഞ്ഞു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ കീര്‍ത്തി സുരേഷ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നുവെന്നും താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

    നാഗ് അശ്വിനാണ് തെലുങ്ക് സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്‌. ദുല്‍ഖറിനും കീര്‍ത്തിക്കും പുറമേ, സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്‌.

    മാസ്സല്ല കൊലമാസ്, രാത്രിയുടെ മാന്ത്രികനായി ഒടിയന്‍ മാണിക്യന്‍, പൊളിച്ചടുക്കുമെന്ന് ഉറപ്പിച്ചോ, കാണൂ!മാസ്സല്ല കൊലമാസ്, രാത്രിയുടെ മാന്ത്രികനായി ഒടിയന്‍ മാണിക്യന്‍, പൊളിച്ചടുക്കുമെന്ന് ഉറപ്പിച്ചോ, കാണൂ!

    യേശുദാസിനെതിരെയുളള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം! പത്രക്കുറിപ്പുമായി ഗായകരുടെ സംഘടനയേശുദാസിനെതിരെയുളള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം! പത്രക്കുറിപ്പുമായി ഗായകരുടെ സംഘടന

    English summary
    director ss rajamouli congratulated mahanati team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X