»   » വിവാദമൊഴിയാതെ ചലച്ചിത്രപുരസ്‌കാര ദാനച്ചടങ്ങ്...ചിത്രങ്ങള്‍

വിവാദമൊഴിയാതെ ചലച്ചിത്രപുരസ്‌കാര ദാനച്ചടങ്ങ്...ചിത്രങ്ങള്‍

By Soorya Chandran

തിരുവനന്തപുരം: നാല്‍പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഗായകനുള്ള പുരസ്‌കാരത്തിലെ ആയക്കുഴപ്പം മാറാതെയായിരുന്നു പുരസ്‌കാര ദാനം. ഗായകനുള്ള പുരസ്‌കാരം സമ്മാനിച്ചില്ല.

എംടി വാസുദേവന്‍ നായര്‍ക്ക് ജെസി ഡാനിയില്‍ പുരസ്‌കാരം സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനും ലാലിനും ആയിരുന്നു. എന്നാല്‍ പുരസ്‌കാരം വാങ്ങാന്‍ ഫഹദ് എത്തിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി വിഎസ് ശിവകുപമാര്‍, മേയര്‍ കെ ചന്ദ്രിക, കെ മുരധീരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദ് ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിആര്‍ നമ്പര്‍ 89 ന്റെ സ്വിധായകന്‍ സുവീരനും നിര്‍മാതാവ് വി അച്യുതാനന്ദനും ചേര്‍ന്ന് സ്വീകരിച്ചു.

ജെസി ഡാനിയല്‍ പുരസ്‌കാരം എംടിക്ക്

മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ജെസി ഡാനിയല്‍ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിക്കുന്നു.

മികച്ച സംവിധായകന്‍

ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്യാമ പ്രസാദ് ആയിരുന്നു മികച്ച സംവിധായകന്‍.

മികച്ച നടന്‍

സക്കറിയയുടെ ഗര്‍ഭിണികള്‍, അയാള്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ലാല്‍ പുരസ്‌കാരം സ്വീകരിക്കുന്നു. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ഫഹദ് ഫാസില്‍ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരുന്നില്ല.

മികച്ച നടി

ആര്‍ട്ടിസ്റ്റിലെ പ്രകടനമാണ് ആന്‍ അഗസ്റ്റിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

നടനും നടിയും
 

മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലാലും നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ആന്‍ അഗസ്റ്റിനും വേദിയില്‍.

മികച്ച രണ്ടാമത്തെ നടി

കന്യക ടാക്കീസിലേയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലേയും മികച്ച പ്രകടനാണ് ലെനക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

മികച്ച ഹാസ്യതാരം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌കാരമാണ് ലഭിച്ചത്.

പുരസ്‌കാര നിറവില്‍

പുരസ്‌കാര നിറവില്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more