twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിനെയും ഫഹദിനെയും പിന്തള്ളി സുരാജ്

    By Aswathi
    |

    'ഓരോ നെന്മണിയിലും അവന്റെ അവകാശിയെ രേഖപ്പെടുത്തി'യെന്നു പറയുന്നതുപോലെ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തികവിന് സുരാജ് വെഞ്ഞാറമൂടിന് വേണ്ടി വിധിച്ചതായിരുന്നു ഇപ്രാവശ്യത്തെ ദേശീയ പുരസ്‌കാരം. അല്ലെങ്കില്‍ അതുവരെ ഹാസ്യ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന സുരാജിനെ തേടി സൂപ്പര്‍താരങ്ങള്‍ പോലും കൈയ്യൊഴിഞ്ഞ ഒരു വേഷം എത്തുമായിരുന്നോ.

    പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ സുരാജ് അവതരിപ്പിച്ച വേഷങ്ങള്‍ ചില സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടെന്ന് വച്ചതാണെന്നു കേട്ടു. എന്തായാലും അത് സുരാജിന് കിട്ടി. പിന്നയും സുരാജ് മുന്‍ നിര നായകന്മാരെ തോല്‍പിക്കുകയായിരുന്നു. നോമിനേഷന്‍ പട്ടികയില്‍ ജയറാമിനെയും ഫഹദ് ഫാസിലിനെയും പിന്തള്ളിയല്ലേ സുരാജ് ദേശീയ പുരസ്‌കാരത്തിന്റെ മുകളില്‍ കയറിയത്.

    Suraj Venjaramoodu, Jayaram and Fahad Fazil

    സോപാനം, നടന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ചതിന് ജയറാമനെയും നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ അഭിനയിത്തിന് ഫഹദ് ഫാസിലിനെയും മികച്ച നടനുള്ള പുരസ്‌കാര പട്ടികയില്‍ പരിഗണിച്ചിരുന്നു. അവസാന നിമിഷം ഇരുവരെയും പിന്തള്ളിയാണ് പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് സുരാജിന് പുരസ്‌കാരം ലഭിച്ചത്.

    ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ സമകാലിക കേരളത്തെ വരച്ചു കാട്ടുന്ന ചിത്രമാണ്. ജയറാമായിരുന്നു പട്ടികയിലെ രണ്ടാമന്‍. നടന്‍ എന്ന ചിത്രത്തില്‍ ഒരു നാടക നടനായാണ് ജയറാം എത്തിയതെങ്കില്‍ സോപാനത്തില്‍ ഒരു ചെണ്ടവാദ്ധ്യാരായിരുന്നു. രണ്ടു ചിത്രത്തിലെ അഭിനയിത്തിനും ജയറാം നിരൂപക പ്രശംസയും സ്വന്തമാക്കി.

    English summary
    Kerala State Film Awards: Jayaram, Fahad Fazil, Suraj Venjaramoodu In Final List For Best Actor!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X