twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    By Aswini
    |

    വലിയ ചില തീരുമാനങ്ങളുടെയും ദൃഢനിശ്ചയങ്ങളുടെയുമൊക്കെ പുറത്താണ് മലയാളത്തില്‍ ചില നല്ല ചിത്രങ്ങള്‍ പിറവി എടുത്തത്. ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ പല വശത്തു നിന്നും എതിരഭിപ്രായങ്ങളും അഭിപ്രായ പ്രകടനങ്ങളും വരാം.

    മമ്മൂട്ടിയുടെ ചന്തു വീണ്ടുമെത്തുന്നുമമ്മൂട്ടിയുടെ ചന്തു വീണ്ടുമെത്തുന്നു

    അങ്ങനെ മമ്മൂട്ടി നായകനായി എത്തി, മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിനെതിരെയും പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സംവിധായകന്‍ ഹരിഹരന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ആ വിജയകഥയ്ക്ക് പിന്നില്‍, വായിക്കൂ...

    ആ കാലം കഴിഞ്ഞു

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    വടക്കന്‍ പാട്ട് ചിത്രങ്ങളുടെ കാലം അവസാനിച്ചെന്ന് മലയാള സിനിമയും മമ്മൂട്ടിയും വിശ്വസിച്ച കാലമായിരുന്നു അത്.

    ഹരിഹരന്റെ മറുപടി

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    ഇതാണ് ഞങ്ങളുടെ സിനിമ. മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അഭിനയിക്കേണ്ട. ചന്തുവായി ഞങ്ങള്‍ വേറെ ആളെ നോക്കിക്കൊള്ളാം. ഹരിഹരന്റെ ദൃഢനിശ്ചയത്തോടു കൂടിയ മറുപടി കേട്ടപ്പോള്‍ മമ്മൂട്ടി ഒന്ന് ഞെട്ടി

    ഹരിഹരന്റെ പ്ലാന്‍

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    ബോബന്‍ കുഞ്ചാക്കോയാണ് ഹരഹരന്റെ മനസ്സില്‍ വടക്കന്‍ വീരഗാഥയിലെ ചതിക്കപ്പെട്ട ചന്തുവിന്റെ കഥ സിനിമയാക്കാം എന്ന ആശയം കുത്തിവച്ചത്. പഴയ രീതി ഇനി നടക്കില്ല. പുതിയ ഭാവത്തിലും രൂപത്തിലും ഒരുക്കണം എന്ന് ഹരിഹരന്‍ ബോബന്‍ കുഞ്ചാക്കോയോട് പറഞ്ഞു. ഇത് പ്രകാരം ഹരിഹരന്‍ തിരക്കഥ എഴുതാന്‍ വേണ്ടി എംടിയെ ചെന്നു കണ്ടു. എംടിയ്ക്കും ഹരിഹരന്റെ ആശയം ഇഷ്ടമായി

    കഥാപാത്രങ്ങളെ തീരുമാനിക്കല്‍

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    15 ദിവസം കൊണ്ട് എംടി തിരക്കഥ പൂര്‍ത്തിയാക്കി. പുതുമുഖമല്ല, ഈ വേഷം ചെയ്യാന്‍ മമ്മൂട്ടി തന്നെ വേണം എന്ന് എംടി പറഞ്ഞു. ആരോമല്‍ ഉണ്ണിയായി സുരേഷ് ഗോപിയെ തീരുമാനിക്കാന്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. ക്യാപ്റ്റര്‍ രാജുവിന് അരിങ്ങോടരുടെ വേഷം ഏല്‍പിയ്ക്കുന്നതില്‍ ചിലര്‍ക്കൊക്കെ എതിരഭിപ്രായം പറഞ്ഞു. പക്ഷെ എംടിയ്ക്കും ഹരിഹരനും ക്യാപ്റ്റര്‍ രാജുവില്‍ വിശ്വാസമുണ്ടായിരുന്നു. ഹരിഹരനാണ് ഉണ്ണിയാര്‍ച്ചയായി മാധവിയെ തീരുമാനിച്ചത്.

    ചരിത്ര വിജയം

    'മമ്മൂട്ടിയ്ക്ക് വേണ്ടി കഥ മാറ്റാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ അഭിനയിക്കേണ്ട'

    കൊല്ലങ്കോടും, മദ്രാസിലെ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും ഗുരുവായൂരിലുമായി അറുപത് ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. 1989 ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്തു. പാണന്‍ പാടി നടന്ന വടക്കന്‍പാട്ട് വാമൊഴിയെ തിരുത്തി എഴുതിക്കൊണ്ട് ഒരുവടക്കന്‍ വീരഗാഥ എന്ന ചിത്രം മലയാള സിനിമയുടെ ഐതിഹാസിക വിജയമായി തീര്‍ന്നു.

    English summary
    Story behind the success of ‘Oru Vadakkan Veeragatha’
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X