twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവും പുരസ്‌കാരത്തിന്?

    By Aswathi
    |

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടി അപേക്ഷിച്ച 85 സിനിമകളിലൊന്ന് സന്തോഷ് പണ്ഡിറ്റിന്റെ മിനിമോളുടെ അച്ഛനും. കഴിഞ്ഞ വര്‍ഷവും സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രം അവാര്‍ഡിനായി അയച്ചുകൊടുത്തിരുന്നു. നല്ലതും ചീത്തയുമായ 85 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി അയച്ചുകൊടുത്തിരിക്കുന്നത്. തിയേറ്ററില്‍ പോലും എത്താത്ത ചിത്രങ്ങളാണ് ഇതില്‍ പലതുമെന്നതാണ് ഏറെ അരോചകമായി തോന്നുന്നത്.

    മത്സരിക്കുന്ന സിനിമകളുടെ എണ്ണക്കൂടുതല്‍ മൂലം അവ വിലയിരുത്താന്‍ രണ്ട് തലത്തിലുള്ള ജൂറിയെ നിയോഗിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഈ കണക്കിന് അവസാന റൗണ്ടില്‍ എത്തുന്ന സിനിമകളേതെന്ന് പ്രവചിക്കാന്‍ കൂടെ കഴിയില്ല. ചവറുപോലെ കുറെ സിനിമകളുടെ കൂട്ടത്തില്‍ നല്ല ചിത്രങ്ങളും ഏറെയുണ്ട്. അവാര്‍ഡിന് അപേക്ഷിച്ച ചിത്രങ്ങളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചില ചിത്രങ്ങള്‍ ഇതാ,

    ലാല്‍ ജോസിന്റെ മൂന്ന് ചിത്രങ്ങള്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ഏഴു സുന്ദര രാത്രികള്‍, ഇമ്മാനുവല്‍ എന്നീ മൂന്ന് ചിത്രങ്ങളാണ് ലാല്‍ ജോസിന്റെതായി പുരസ്‌കാരത്തിന് അയച്ചുകൊടുത്തിട്ടുള്ളത്. ഇതില്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഇമ്മാനുവല്‍ എന്നീ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും ഏഴുസുന്ദര രാത്രികള്‍ വിജയമായിരുന്നില്ല.

    ജിത്തു ജോസഫിന്റെ രണ്ട് ചിത്രങ്ങള്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    കഴിഞ്ഞ വര്‍ഷം ഒരുക്കിയ രണ്ട് ചിത്രങ്ങളും ജിത്തു ജോസഫിന്റെ വിജയമാണ്. മെമ്മറിസില്‍ പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തിയപ്പോള്‍ ഇടുക്കിയിലെ ഒരു കര്‍ഷകനായി ദൃശ്യത്തില്‍ മോഹന്‍ലാലും എത്തി. ഈ രണ്ട് ചിത്രങ്ങളും പുരസ്‌കാരത്തിന് പരിഗണിക്കാവുന്നതാണ്

    ശ്യാമപ്രസാദിനും രണ്ട് ചിത്രം

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    ശ്യാമപ്രസാദിന്റെ രണ്ട് ചിത്രങ്ങളും പുരസ്‌കാരത്തിനായി അയച്ചുകൊടുത്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റും നിവിന്‍ പോളി, അനൂപ് മേനോന്‍ തുടങ്ങിയവര്‍ നയാകന്മാരായ ഇംഗ്ലീഷും

    സ്വാപാനം

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    2013ലെ മികച്ച ചിത്രങ്ങളിലൊന്നാണ് വിഖ്യാത സംവനിധായകന്‍ ഷാജി എന്‍ കരുണിന്റെ സ്വാപാനം. ജയറാണ് നായകന്‍

    നടന്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    ജയറാം അഭിനയിച്ച നടനും മികച്ച ചിത്ര തന്നെ. കമലാണ് ചിത്രം സംവിധാനം ചെയ്തത്

    കന്യക ടാക്കീസ്

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    ഗോവ ചലച്ചിത്ര മേളയില്‍ ശ്രദ്ധനേടിയ കന്യകാ ടാക്കീസുമുണ്ട് അവാര്‍ഡിനുവേണ്ടി അപേക്ഷിച്ച പട്ടികയില്‍

    പേരാറിയാത്തവര്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    ഡോക്ടര്‍ ബിജുവിന്റെ പേരറിയാത്തവരാണ് മറ്റൊരു ചിത്രം

    ആമേന്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനും ഇതിനകം മികച്ച ചിത്രത്തിനുള്ള ഫിലീം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിക്കഴിഞ്ഞു. ഫഹദ് ഫാസിലിം സ്വാതി റെഡ്ഡിയുമാണ് ചിത്രത്തിലെ ്പ്രധാന വേഷങ്ങള്‍ ചെയ്തത്

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും 2013ല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്. മുരളി ഗോപിയും ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ചു.

    ബാല്യകാല സഖി

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാല സഖി. വിഖ്യാത എഴുത്തുകാരന്‍ ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്

    സക്കറിയയുടെ ഗര്‍ഭിണികള്‍

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    കഴിഞ്ഞവര്‍ഷം ഇറങ്ങിയ സ്ത്രീപക്ഷ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത സക്കറിയയുടെ ഗര്‍ഭിണികള്‍

    കളിമണ്ണ്

    പുരസ്‌കാരത്തിന് അപേക്ഷിച്ച് 85 ചിത്രങ്ങളില്‍ പത്തെണ്ണം

    പ്രഖ്യാപിച്ചതു മുതല്‍ വിവാദത്തിലായ ബ്ലസിയുടെ കളിമണ്ണുമുണ്ട് അവാര്‍ഡിന് അപേക്ഷിച്ച പട്ടികയിലുണ്ട്. ശ്വേത മേനോന്റെ പ്രസവം ലൈവാക്കി എന്നപേരില്‍ ചിത്രം ഏറെ വിവാദമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു രംഗം ചിത്രത്തിലില്ലതാനും

    English summary
    Strong contest for Kerala film awards As usual, Santhosh Pandit’s movie is also vying for awards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X