twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് നടനല്ല! നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍! ഇന്ദ്രന്‍സിനെക്കുറിച്ച് സുനില്‍ ലാവണ്യ

    By Midhun
    |

    Recommended Video

    ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ

    മലയാളത്തില്‍ ഹാസ്യ വേഷങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും സിരീയസ് റോളുകളും ചെയ്തു തുടങ്ങിയതോടെയാണ് ഇന്ദ്രന്‍സ് എന്ന നടന്റെ കഴിവുകള്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. സ്വാഭാവിക അഭിനയത്തിലുടെ പല ചിത്രങ്ങളിലും നടന്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച പ്രകടനം നടത്തിയിരുന്നു.

    എന്റെ കരിയറിലെ മികച്ച വര്‍ക്ക് പുലിമുരുകനല്ല! അത് ഒടിയനാണ്! തുറന്ന് പറഞ്ഞ് പീറ്റര്‍ ഹെയ്ന്‍എന്റെ കരിയറിലെ മികച്ച വര്‍ക്ക് പുലിമുരുകനല്ല! അത് ഒടിയനാണ്! തുറന്ന് പറഞ്ഞ് പീറ്റര്‍ ഹെയ്ന്‍

    ഇത്തവണ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നത് ഇത്തരത്തിലൊരു മികച്ച പ്രകടനം പുറത്തെടുത്തതിനാലായിരുന്നു. വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നത്.

    indrans

    സുരാജ് വെഞ്ഞാറമൂട് നായകനായ ആഭാസം എന്ന സിനിമയായിരുന്നു ഇന്ദ്രന്‍സിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ആഭാസത്തില്‍ ശ്രദ്ധേയമായൊരു വേഷത്തിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്. ആഭാസത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെ പുകഴ്ത്തി ചിത്രത്തിന്റെ കലാസംവിധായകനായ സുനില്‍ ലാവണ്യ രംഗത്തെത്തിയിരുന്നു.ആഭാസ ഡയറി എന്ന പേരിലാണ് സുനില്‍ ലാവണ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ആഭാസത്തിലെ ഒരു രംഗത്തിനായി ഇന്ദ്രന്‍സ് ഒരു കെട്ടിടത്തിനു മുകളില്‍ കയറി പെയിന്റ് അടിക്കുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം സുനില്‍ ലാവണ്യ പങ്കുവെച്ചിരിക്കുന്നത്.

    indrans

    "ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റടിക്കാന്‍? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട്, കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ...അണ്ണാ ഇന്ന് നല്ല ഗംഭീര വര്‍ക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറില്‍ നിര്‍ത്തിയേക്കുവായിരുന്നു. ഇതാണ് ഇന്ദ്രന്‍സേട്ടന്‍. ഇത് നടനല്ല.
    നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യന്‍". സുനില്‍ ലാവണ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

    എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല! രാജമൗലിയുടെ പ്രശംസയെക്കുറിച്ച് കീര്‍ത്തിഎനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല! രാജമൗലിയുടെ പ്രശംസയെക്കുറിച്ച് കീര്‍ത്തി

    കീര്‍ത്തി വരുന്നതു കണ്ടപ്പോള്‍ അമ്മയെ പോലെ തോന്നി! മനസ് തുറന്ന് സാവിത്രിയുടെ മകള്‍കീര്‍ത്തി വരുന്നതു കണ്ടപ്പോള്‍ അമ്മയെ പോലെ തോന്നി! മനസ് തുറന്ന് സാവിത്രിയുടെ മകള്‍

    English summary
    sunil lavanya's facebook post about indrans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X