For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐറ്റം നമ്പറും ഹോട്ട് ലുക്കുമില്ല, സണ്ണിയുടെ മലയാളത്തിലേക്കുള്ള വരവ് ഇങ്ങനെ! രംഗീലയുടെ കഥ ഇതാണ്!!

|

ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളികള്‍ക്കും പ്രിയങ്കരിയാണ്. കേരളത്തില്‍ ഒരു ഉദ്ഘാടനത്തിനെത്തിയ സണ്ണിയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു മലയാളക്കര നല്‍കിയിരുന്നത്. തന്നോട് മലയാളികള്‍ക്കുള്ള സ്‌നേഹം സണ്ണിയും വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പമാണ് നടി മലയാളത്തിലേക്കും അഭിനയിക്കാന്‍ വരുന്നുണ്ടെന്ന കാര്യം പുറത്ത് വന്നത്.

ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

ഫേസ്ബുക്കിലെ നന്മമരമോ? ഇതൊക്കെയെന്ത്!! വിമർശകർക്ക് മറുപടിയുമായി ജയസൂര്യ

രംഗീല എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. രംഗീലയിലെ മറ്റ് താരങ്ങളെ കുറിച്ചും സണ്ണിയുടെ കഥാപാത്രത്തെ കുറിച്ചും പലതരം വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന കുട്ടിമാമ വരുന്നു! നായികയായി ദുര്‍ഗ! ഷൂട്ടിംഗ് പുരോഗമിക്കുന്നു

രംഗീല

രംഗീല

സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ വരുന്നതായി പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സിനിമകളെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലാത്തതിനാല്‍ ആരാധകരും നിരാശയിലായിരുന്നു. ഇത്തവണത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മലയാളികള്‍ കാത്തിരുന്ന ആ സന്തോഷം പുറത്ത് വന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തുന്ന കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വന്നിരുന്നു.

 ആകാംഷയോടെ കാത്തിരിക്കുന്നു..

ആകാംഷയോടെ കാത്തിരിക്കുന്നു..

താന്‍ മലയാളത്തിലൊരു സിനിമയില്‍ അഭിനയിക്കുന്ന കാര്യം സണ്ണിയും ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം ആകാംഷയോടെയാണ് പ്രഖ്യാപിക്കുന്നതെന്നായിരുന്നു സണ്ണി പറഞ്ഞത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകന്‍ തന്നെ തുറന്ന് സംസാരിച്ചിരുന്നു.

റോഡ് മൂവി

റോഡ് മൂവി

രംഗീല ഒരു അഡള്‍ട്ട് കോമഡി മൂവി ആണെന്ന് പ്രചരിച്ചിരുന്നെങ്കിലും അങ്ങനെ അല്ലെന്നാണ് സന്തോഷ് പറയുന്നത്. ഇതൊരു കോമഡി കലര്‍ന്ന റോഡ് മൂവിയാണ്. ഒരു കൂട്ടം ആളുകള്‍ ഗോവയില്‍ നിന്നും ഹംപിയിലേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തമാവുന്നത്.

താരങ്ങള്‍ ഇവരാണ്

താരങ്ങള്‍ ഇവരാണ്

സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. അതില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ പേരും പറയുന്നുണ്ട്.

ഷൂട്ടിംഗിന് ഒരുങ്ങുന്നു

ഷൂട്ടിംഗിന് ഒരുങ്ങുന്നു

രംഗീല ഷൂട്ടിംഗിന് വേണ്ടി ഒരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ സണ്ണിയുടെ ഒരു ഡാന്‍സ് നമ്പര്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇനിയും അത് ഉറപ്പിച്ചിട്ടില്ലെന്നും സണ്ണിയുടെ ഒരു ഐറ്റം ഡാന്‍സ് ഉണ്ടാവുമെന്നായിരന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. മലയാളത്തില്‍ അത്തരം സിനിമകള്‍ വിജയിക്കില്ലെന്ന് അറിയുന്നത് കൊണ്ട് അത്തരമൊരു സിനിമയായിരിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

 സണ്ണിയുടെ കഥാപാത്രം

സണ്ണിയുടെ കഥാപാത്രം

അതേ സമയം സണ്ണി ലിയോണിന്റെ കഥാപാത്രത്തെ കുറിച്ചറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. മലയാളത്തിലേക്കുള്ള നടിയുടെ അരങ്ങേറ്റ കഥാപാത്രം അത്ര മോശമായിരിക്കില്ലെന്നാണ് സൂചന. ചിത്രത്തില്‍ മലയാളം സംസാരിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല അവതരിക്കുന്നത്. റോഡ് മൂവി ആയതിനാല്‍ ഗോവ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുമാണ് സിനിമയുടെ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രോളന്മാരുടെ ഷിബുലാല്‍ ജിയെ സിനിമയിലെടുത്തു! വധഭീഷണിയുണ്ടെങ്കിലും ഇനി സില്‍മ നടനായിരിക്കും!!

English summary
Sunny Leone's Debut Malayalam Movie Rangeela Is Not An Adult Comedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more