For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌ക്രിപ്റ്റ് വായിക്കാതെ കുറച്ച് ദിവസം വെറുതെ ഇരുന്ന് കൂടെ, ക്വാറന്റൈനീല്‍ പൃഥ്വിയോട് സുപ്രിയ പറഞ്ഞത്‌

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൃഥ്വിക്കൊപ്പം നിര്‍മ്മാതാവായി സിനിമാരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ സിനിമകളെല്ലാം സുപ്രിയയുടെ മേല്‍നോട്ടത്തിലാണ് എടുക്കാറുളളത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി തുടങ്ങിയ സിനിമകളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെതായി ഇതുവരെ വന്നത്.

  prithviraj-supriya

  ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത കുരുതിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യൂ, മാമുക്കോയ, മുരളി ഗോപി, മണികണ്ഠന്‍, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, സാഗര്‍ സൂര്യ, നസ്ലെന്‍, നവാസ് വളളിക്കുന്ന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശക്തമായ ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം കുരുതി സിനിമയുടെ കഥ പൃഥ്വി വായിച്ചതിന് പിന്നാലെ നടന്ന അനുഭവം പങ്കുവെക്കുകയാണ് സുപ്രിയ. ദി ക്വിന്‌റിന് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നി മനസുതുറന്നത്.

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  പൃഥ്വിക്ക് കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ ആയ സമയത്താണ് കുരുതിയുടെ സ്‌ക്രിപ്റ്റ് വായിക്കുന്നതെന്ന് സുപ്രിയ പറയുന്നു. സ്‌ക്രിപ്റ്റ് വായിച്ച് പൃഥ്വി എനിക്ക് അത് അയച്ചപ്പോള്‍ 'കോവിഡ് ആയിട്ട് കുറച്ചുദിവസം വെറുതെ ഇരുന്ന് കൂടെ' എന്നായിരുന്നു തന്‌റെ ആദ്യ പ്രതികരണം എന്ന് സുപ്രിയ പറഞ്ഞു. പൃഥ്വിരാജിന് കോവിഡ് ബാധിച്ച സമയത്ത് ഇരുവരും ഒരേ ഫ്‌ളാറ്റിലെ രണ്ട് ഫ്‌ളോറുകളില്‍ ആയിരുന്നു. രണ്ട് പേര്‍ക്കും കാണാന്‍ കഴിയുമായിരുന്നില്ല.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  അന്ന് നല്ലൊരു സ്‌ക്രിപ്റ്റ് വായിച്ചു എന്ന് പറഞ്ഞാണ് പൃഥ്വി കുരുതിയുടെ സ്‌ക്രിപ്റ്റ് മെസേജ് ചെയ്തത്. അപ്പോഴാണ് കോവിഡ് ആയിട്ട് സ്‌ക്രിപ്റ്റ് വായിക്കാതെ കുറച്ചുദിവസം വെറുതെ ഇരുന്ന് കൂടെ എന്ന് താന്‍ പറഞ്ഞത് എന്ന് സുപ്രിയ പറഞ്ഞു. ഭാര്യ എന്ന നിലയിലുളള പ്രതികരണമായിരുന്നു അത്. തിരക്കഥ വായിക്കണമെന്ന് പൃഥ്വി നിര്‍ബന്ധിച്ചപ്പോള്‍ ഞാനും അത് വായിച്ച് അമ്പരന്നു. കോവിഡ് കാലത്ത് എടുക്കാന്‍ കഴിയുന്ന സിനിമയായതിനാല്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു, അഭിമുഖത്തില്‍ സുപ്രിയ മേനോന്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. നിലവില്‍ ബ്രോ ഡാഡി എന്ന ചിത്രമാണ് നടന്‌റതായി ചിത്രീകരണം നടക്കുന്നത്.

  ലൂസിഫറിന്‌റെ ശേഷമുളള നടന്‌റെ രണ്ടാമത്തെ സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് നായികമാര്‍. ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രവുമായാണ് നടന്‍ ഇത്തവണ എത്തുന്നത്. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ദീപക് ദേവാണ് സംഗീതം. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.

  Prithviraj about the shooting experience with Mohanlal

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  Read more about: prithviraj
  English summary
  supriya menon reveals her reaction after prithviraj read kuruthi script in quarantine time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X