twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വനിതാ സംഘടനയുടെ ആരംഭകാലത്ത് അംഗമായി സുരഭിയുണ്ടായിരുന്നു, പിന്നെന്ത് സംഭവിച്ചു?

    By Nimisha
    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കെപ്പെട്ട സംഭവം പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആ സംഭവത്തിന് ശേഷമാണ് വനിതാ സിനിമാപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ താരത്തിനെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചത് വന്‍വിവാദമായിരുന്നു.

    മമ്മൂട്ടിയും പൃഥ്വിയും ഇക്കാര്യത്തില്‍ ഒരേപോലെ, മോഹന്‍ലാലിന് പോലും ഇത്ര ധൈര്യമില്ല, കാരണം?മമ്മൂട്ടിയും പൃഥ്വിയും ഇക്കാര്യത്തില്‍ ഒരേപോലെ, മോഹന്‍ലാലിന് പോലും ഇത്ര ധൈര്യമില്ല, കാരണം?

    'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!'അമ്മ'യോടുള്ള പക മമ്മൂട്ടിയിലൂടെ തീര്‍ത്തു, കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സഹകരിക്കില്ല!

    വനിതാ സംഘടനയുടെ തുടക്കത്തില്‍ സുരഭി ലക്ഷ്മി അതില്‍ അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും സൈലന്റ് അംഗമായി തുടരുകയായിരുന്നു. 13 വര്‍ഷത്തിന് ശേഷം സുരഭിയിലൂടെയാണ് മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തിയത്. മലയാള സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരിയായി സുരഭി മാറുകയായിരുന്നു.

    തുടക്കത്തില്‍ അംഗമായിരുന്നു

    തുടക്കത്തില്‍ അംഗമായിരുന്നു

    വനിതാ സംഘടന രൂപീകരിച്ച സമയത്ത് സുരഭി അതില്‍ അംഗമായിരുന്നു. ചര്‍ച്ചകളിലൊന്നും പങ്കെടുത്തില്ലെങ്കിലും സൈലന്റായി ആ ഗ്രൂപ്പില്‍ സുരഭിയുമുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള തിരക്കുകളിലായിരുന്നു താരം.

    മൗനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി

    മൗനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി

    വാടാസാപ്പ് ഗ്രൂപ്പിലൂടെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ വായിച്ച നോക്കാന്‍ പോലും കഴിയാത്തത്ര തിരക്കിലായിരുന്നു സുരഭി. ഇത് മറ്റ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന മെസ്സേജ് കണ്ടതോടെ സംഘടനയക്ക് സകല പിന്തുണയും നല്‍കി സുരഭി മാറി നില്‍ക്കുകയായിരുന്നു.

    ഐഎഫ്എഫ്‌കെ വിവാദത്തെക്കുറിച്ച്

    ഐഎഫ്എഫ്‌കെ വിവാദത്തെക്കുറിച്ച്

    ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ പ്രവേശിക്കണമെങ്കില്‍ ക്ഷണം ആവശ്യമുണ്ട്. പ്രകാശ് രാജും രജിഷ വിജയനും പുരസ്‌കാര വേദിയിലുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായിട്ട് കൂടി സുരഭിയെ പരിഗണിക്കാതിരുന്നത് വന്‍വിവാദത്തിനാണ് വഴി തെളിയിച്ചത്.

    പാര്‍വ്വതിയെ ആദരിച്ചതിനെക്കുറിച്ച്

    പാര്‍വ്വതിയെ ആദരിച്ചതിനെക്കുറിച്ച്

    മറ്റ് പുരസ്‌കാരം നേടിയവരെ ഐഎഫ്എഫ്‌കെ വേദിയില്‍ ആദരിക്കുന്ന പതിവില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഗോവയിലെ പുരസ്‌കാരം സ്വന്തമാക്കിയ പാര്‍വ്വതിയെ ആദരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്.

    മികച്ച നടിയാണ്

    മികച്ച നടിയാണ്

    പാര്‍വതി മികച്ച നടിയാണ് അവരെ ആദരിച്ചതില്‍ സന്തോഷം മാത്രമേയുള്ളു. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സുരഭി കാര്യങ്ങള്‍ വിശദീകരിച്ചത്.

    English summary
    Surabhi Lakshmi talking about Women in cinema collective.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X