Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം
സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. എയ്ഞ്ചല്‍സ് എന്ന ചിത്രത്തിനു ശേഷം ജീന്‍ മാര്‍ക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ അമ്പതു വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്പ്പിളളയെന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരാജിനു പുറമെ മിഥുന് രമേശ്,.ബിജു സോപാനം, രാജേഷ് ശര്‍മ്മ, കൊച്ചു പ്രേമന്, ശ്രീകാന്ത് മുരളി, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചക്കപ്പാട്ട് സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായി മാറിയിരുന്നു. ചക്കപ്പാട്ടിന് ശേഷം സുരാജ് തന്നെ പാടിയൊരു ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.സുരാജ് പാടിയ ഈ പാട്ട് റിലീസ് ചെയ്തത് താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു. എന്റെ ശിവനെയെന്ന് തുടങ്ങുന്ന വ്യത്യസ്ഥമായൊരു ഗാനമായിരുന്നു സുരാജ് പാടിയിരുന്നത്.
അഭിമാനമായി വീണ്ടും ടേക്ക് ഓഫ്: ദേശീയതല നേട്ടത്തിനു പിന്നാലെ ചിത്രത്തിന് മറ്റൊരു പുരസ്കാരം കൂടി
ജോസ്ലെറ്റ് ജോസഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷവും ഒരുക്കിയിരിക്കുന്നത്. ഫാസില്‍ നാസര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചി്ത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രനാണ്. സയനോര തന്നെയാണ് ചിത്രത്തിനു വേണ്ടി വരികള്‍ എഴുതുകയും സംഗീതമൊരുക്കുകയും ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സുരാജിന്റെ കരിയറിലെ വ്യത്യസ്ഥമാര്‍ന്നൊരു വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സിനിമാ പ്രേമികളെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം
ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'