Don't Miss!
- Sports IPL 2024: സഞ്ജുവിന് നാണമില്ലേ..., കള്ളത്തരം കാട്ടി ജയിച്ചു! ഉടക്കി പോണ്ടിങ്- വിവാദം
- News കണ്ണൂര്‍ സിറ്റി ഗ്യാസ് പദ്ധതി: പൈപ്പിടല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വാര്‍ഡുകളില്‍ തുടങ്ങി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
എനിക്ക് ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ പുരസ്കാരം ആ ചുംബനമായിരുന്നു; മനസ് തുറന്ന് സുരാജ്
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. സൂപ്പര്‍ താരങ്ങളുടെ കൂടെയെല്ലാം സഹനടനായി അഭിനയിച്ച സുരാജ് കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് പിന്നീട് സീരിയസ് റോളുകളിലേക്കും താരം മാറിയിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഏതു തരം കഥാപാത്രങ്ങളും ചെയ്യുന്ന നടനാണ് സുരാജ്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സുരാജിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്.
സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിനാണ് സുരാജിന് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നത്. അടുത്തിടെ തന്റെ ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ പുരസ്കാരത്തെക്കുറിച്ച് സുരാജ് മനസു തുറന്നിരുന്നു. കപ്പ ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രോജക്ട് എന്ന പരിപാടിയിലാണ് സുരാജ് ഇക്കാര്യം പറഞ്ഞിരുന്നത്. 'ദേശീയ പുരസ്കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്ക്കുന്നു. എന്നെ കാണാനാ...എന്റെ കണ്ണു നിറഞ്ഞു വീട്ടിലെത്തിയപ്പോ അയല്‍പ്പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു,എന്നെ കെട്ടിപ്പിടിയ്ക്കുന്നു ഉമ്മ വെക്കുന്നു. ഞാന്‍ തിരഞ്ഞു അച്ഛനെവിടെ ഈ കാലം വരെ അച്ഛനെന്നെ മോനേ എന്നു വിളിച്ചിട്ടില്ല'. സുരാജ് പറഞ്ഞു.
റോജ കണ്ട് ഞാന്‍ എന്നെ തന്നെ ചെരിപ്പു കൊണ്ടടിച്ചു! തനിക്കുണ്ടായ ആ വലിയ നഷ്ടത്തെക്കുറിച്ച് ഐശ്വര്യ
'ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനല്ല, എനിക്കറിയാം.പക്ഷേ അപ്രതീക്ഷിതമായി അച്ഛന് എന്ന മോനേ എന്നു വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരുമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ പുരസ്കാരം. എനിക്ക് തോന്നി ഒരു പുരസ്കാരത്തിനും ഇത്ര മധുരമില്ല.അച്ഛന് എന്റെ ഹീറോ ആണ്. അതിനുമപ്പുറം എനിക്ക് എറ്റവും ഇഷ്ടം എന്റെ അച്ഛനെയാണ്.മാതാ പിതാ ഗുരു ദൈവം അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുളളു'. അഭിമുഖത്തില്‍ വികാരധീനനായി സുരാജ് പറഞ്ഞു.
പടം കാണാന്‍ തിയ്യേറ്ററിലെത്തി! പടമില്ല ഇതെന്തൊരു ആഭാസമാണ്: മണികണ്ഠന് ആചാരി
അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് എനിക്കറിയില്ല! വെളിപ്പെടുത്തലുമായി ലിജോ ജോസ് പെല്ലിശ്ശേരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍