twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Suraj: സുഡാനി നിരൂപണത്തിലെ ലീഗ് പരാമര്‍ശം! ഫേസ്ബുക്കില്‍ ഖേദം പ്രകടിപ്പിച്ച് സുരാജ്

    By Midhun
    |

    ഹാസ്യപ്രാധാന്യമുളള വേഷങ്ങളില്‍ തുടങ്ങി സിനിമയിലെത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ റോളുകളില്‍ തുടങ്ങി മലയാളത്തിലെ സുപ്പര്‍താരങ്ങളുടെ സിനിമകളില്‍ സഹനടനായി ശ്രദ്ധേയ പ്രകടനമായിരുന്നു സുരാജ് കാഴ്ചവെച്ചിരുന്നത്. സുരാജ് ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിരുന്നവയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ സുരാജിന്റെ തിരുവനന്തപുരം ഭാഷ സിനിമകളില്‍ ക്ലിക്കായി മാറിയിരുന്നു. കോമഡിക്ക് പ്രാധാന്യമുളള റോളുകള്‍ ചെയ്യുന്നതിനിടയ്ക്കാണ് സിരീയസ് റോളുകളും സുരാജ് ചെയ്യുവാന്‍ തുടങ്ങിയിരുന്നത്. നിവിന്‍പോളി ചിത്രം ആക്ഷന്‍ഹീറോ ബിജുവിലെ സുരാജിന്റെ വേഷം ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.

    Bahubali: ബാഹുബലി വീണ്ടും കടല്‍ കടക്കുന്നു! ഇത്തവണ ഈ രാജ്യത്തേക്ക്Bahubali: ബാഹുബലി വീണ്ടും കടല്‍ കടക്കുന്നു! ഇത്തവണ ഈ രാജ്യത്തേക്ക്

    ചെറിയൊരു സീനില്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും സുരാജ് ആ വേഷം മികവുറ്റതാക്കിയിരുന്നു. ഹാസ്യനടന്‍ എന്ന ലേബലില്‍ നിന്നും സിനിമയില്‍ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യുന്ന നടനായി സുരാജ് മാറിയിരുന്നു. ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലായിരുന്നു സുരാജ് എത്തിയിരുന്നത്. ചിത്രത്തിലെ സുരാജിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013ല്‍ ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ് സുരാജിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

    മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക്

    മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക്

    സിനിമയില്‍ വരുന്നതിന് മുന്‍പായി മിമിക്രി വേദികളില്‍ സജീവമായി പരിപാടികള്‍ അവതരിപ്പിച്ചിരുന്ന താരമാണ് സുരാജ്. സുരാജിന്റെ തിരുവനന്തപുരം ഭാഷയായിരുന്നു അദ്ദേഹത്തിന്റെ പരിപാടികളിലെല്ലാം മികച്ചുനിന്നിരുന്നത്. രാജമാണിക്യം എന്ന സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിക്ക് തിരുവനന്തപുരം ഭാഷ പഠിപ്പിച്ചു കൊടുത്താണ് സുരാജ് സിനിമകളില്‍ സജീവമാവുന്നത്. ചെറിയ റോളുകളില്‍ തുടങ്ങിയ സുരാജിന് പിന്നീട് നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നു. കിട്ടിയ ഹാസ്യ പ്രാധാന്യമുളള റോളുകളെല്ലാം തന്നെ ഗംഭീരമാക്കിയിരുന്നു സുരാജ് മലയാളത്തിലെ മുന്‍നിര ഹാസ്യ നടന്‍മാരുടെ ഇടയില്‍ സ്ഥാനം പിടിച്ചിരുന്നു. ജഗതി, സലീംകുമാര്‍,ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ തിളങ്ങി നിന്നിരുന്നു സമയത്താണ് സുരാജും സിനിമയിലേക്കെത്തിയിരുന്നത്.

    ദേശീയ പുരസ്‌കാരം

    ദേശീയ പുരസ്‌കാരം

    ഹാസ്യ പ്രാധാന്യമുളള റോളുകളില്‍ നിന്നും വ്യത്യസ്ഥമായി സുരാജ് ചെയത കഥാപാത്രം പേരറിയാത്തവന്‍ എന്ന ചിത്രത്തിലായിരുന്നു. കലാമൂല്യമുളള സിനിമകള്‍ എപ്പോഴും ഒരുക്കാറുളള ഡോ.ബിജു ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. നിരവധി ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഈ ചിത്രം സുരാജിന്റെ പുരസ്‌കാര നേട്ടത്തോടെ എല്ലായിടത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. പേരറിയാത്തവന്‍ എന്ന ചിത്രത്തില്‍ സുരാജ് ശ്രദ്ധേയ പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്നായിരുന്നു ചിത്രം കണ്ട ജൂറി വിലയിരുത്തിയിരുന്നത്. അവാര്‍ഡ് നേട്ടത്തിനു ശേഷവും സുരാജ് ഹാസ്യപ്രാധാന്യമുളള കഥാപാത്രങ്ങള്‍ ചെയ്തിരുന്നു.

    പുതിയ ചിത്രങ്ങള്‍

    പുതിയ ചിത്രങ്ങള്‍

    സുരാജ് പ്രധാന വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത. നവാഗതനായ ജൂബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം എന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ചും ഹാസ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ആഭാസം. സുരാജിനു പുറമേ റിമ കല്ലിങ്കല്‍,ശീതള്‍ ശ്യാം,ഇന്ദ്രന്‍സ്, സുജിത്ത് ശങ്കര്‍, അഭിജ, സുധി കോപ്പ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. ചിത്രത്തില്‍ വ്യത്യസ്ഥയുളള ഒരു കഥാപാത്രമായാണ് സുരാജ് എത്തുന്നത്.. ആഭാസത്തിനു പുറമേ കുട്ടന്‍പ്പിളളയുടെ ശിവരാത്രി എന്നൊരു ചിത്രവും സുരാജിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്.

     സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച് പറഞ്ഞത്

    സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച് പറഞ്ഞത്

    സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ചിത്രം കണ്ടതിന്റെ സന്തോഷം സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. അതിമനോഹര സിനിമയാണ് സുഡാനി ഫ്രം നൈജീരിയെന്നും ചിത്രത്തിലെ താരങ്ങളുടെയെല്ലാം പ്രകടനം മികച്ചതായിരുന്നുവെന്നുമാണ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

    നിരൂപണത്തിലെ കുഞ്ഞാലിക്കുട്ടി- മലപ്പുറം പരാമര്‍ശം

    നിരൂപണത്തിലെ കുഞ്ഞാലിക്കുട്ടി- മലപ്പുറം പരാമര്‍ശം

    ചിത്രത്തെക്കുറിച്ചുളള തന്റെ പോസ്റ്റില്‍ ലീഗും കുഞ്ഞാലിക്കുട്ടിയുമില്ലാതെ മലപ്പുറത്തിന്റെ ഭംഗി എന്നൊരു വാചകം സുരാജ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന് അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് പോസ്റ്റില്‍ നിന്ന് സുരാജ് ആ ഭാഗം ഒഴിവാക്കി ഖേദം പ്രകടിപ്പിച്ചിരുന്നു. മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചതെന്നും മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബുമെന്നും സുരാജ് പറഞ്ഞു.സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നു സുരാജ് പറഞ്ഞു. താന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

    Vikadakumaran: അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍

    kangana: താനുമായി പ്രണയ ബന്ധമുണ്ടായിരുന്നവര്‍ ആരൊക്കെയെന്നറിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഞെട്ടും: കങ്കണkangana: താനുമായി പ്രണയ ബന്ധമുണ്ടായിരുന്നവര്‍ ആരൊക്കെയെന്നറിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഞെട്ടും: കങ്കണ

    English summary
    suraj venjaramoodu apologised for his facebook post about league
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X