»   » സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലേക്ക്: ചിത്രത്തില്‍ നായകനാവുന്നത് ഈ സൂപ്പര്‍ താരം

Written By:
Subscribe to Filmibeat Malayalam

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ ആന്റണി ചെയ്ത വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയത്. ആന്റണിയെ പോലെ തന്നെ ഒരുകൂട്ടം പുതിയ പ്രതിഭകള്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അങ്കമാലി ഡയറീസ്. ഈ ചിത്രത്തിനു ശേഷം ആന്റണി അഭിനയിച്ചത് നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ്.

അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ ഗ്ലാമറസായി പ്രിയങ്കാ ചോപ്ര: ട്രെയിലര്‍ പുറത്ത്! കാണൂ


ആന്റണി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, കിച്ചു ടെല്ലസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയം കാരനായിട്ടാണ് ആന്‍റണി എത്തുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


swathanthryam ardharathriyil

ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആവേശം നല്‍കുന്ന ആക്ഷന്‍ രംഗങ്ങളും മറ്റുമാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. മാര്‍ച്ച് 31ന് പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 90 ശതമാനവും ജയിലില്‍ ചിത്രീകരിച്ച ചിത്രം ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്.


swathanthryam ardharathriyil

മലയാളത്തില്‍ അപൂര്‍വ്വമായി ഇറങ്ങാറുളള പ്രിസണ്‍ ബ്രെയ്ക്കിങ്ങ് ത്രില്ലറുകളിലൊന്നാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. അങ്കമാലി ഡയറീസിനു ശേഷം ആന്റണിയുടെ മികച്ച പ്രകടനമാണ് ചിത്രത്തിലേതാണ് എല്ലാവരും പറഞ്ഞിരുന്നത്. റിലീസ് ചെയ്ത എല്ലാ തിയ്യേറ്ററുകളിലും വിജയകരമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്.


swathanthryam ardharathriyil

തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്ന ചിത്രത്തെ സംബന്ധിച്ച് പുതിയൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കീര്‍ത്തി ചക്രയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ ജീവയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായകനാവുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ തന്നെയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തമിഴിലും സംവിധാനം ചെയ്യുക. മലയാളത്തില്‍ ഹിറ്റായി മാറിയ ചിത്രം തമിഴിലെത്തുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് കാത്തിരുന്ന് കാണാം.


വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!


പൊട്ടിച്ചിരിയുണര്‍ത്തി പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ പാട്ട്; വീഡിയോ കാണാം

English summary
swathanthryam ardharathriyil remaking into tamil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X