For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം ഫേക്ക്, മതിയായി! എന്നെ 90കളിലേക്ക് തിരികെ കൊണ്ടു പോകൂ: സ്വാതി റെഡ്ഡി

  |

  ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സ്വാതി റെഡ്ഡി. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. തമിഴില്‍ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് നടി തരംഗമായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. വിവാഹ ശേഷവും സിനിമകളില്‍ അഭിനയിച്ചിരുന്നു സ്വാതി. മലയാളത്തില്‍ തൃശ്ശൂര്‍ പൂരം എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

  അതേസമയം സ്വാതി റെഡ്ഡിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ ആളുകളുമായി ഇടപെല്‍ നടത്തുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍
  ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയില്‍ സ്വാതിക്ക് അക്കൗണ്ടുകളില്ല.

  എന്നാല്‍ തന്റെ പേരില്‍ ആരാണ് ട്വീറ്റ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്ന് നടി പറയുന്നു. എനിക്ക് ടിറ്റര്‍ അക്കൗണ്ട് ഇല്ല, ഇനി പുതിയത് എടുക്കാനും ഉദ്ദേശിക്കുന്നില്ല. 2011വരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. എനിക്ക് ഒരു ഫേസ്ബുക്ക് പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണ്. ഇപ്പോള്‍ അത് തികച്ചും നിഷ്‌ക്രിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് അക്കൗണ്ടുളളത്.

  അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി. ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. ആരാണ് നിങ്ങള്‍, ഇത് ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാന്‍ ഈ വ്യാജന്‍മാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

  എനിക്ക് പോലും ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല. അപ്പോള്‍ എന്റെ പേരിലുളള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എവിടെ നിന്നാണ് സമയം ലഭിക്കുന്നത്. വ്യാജ പ്രൊഫൈല്‍, വ്യാജ വാര്‍ത്തകള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജമായ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകള്‍, വ്യാജ ചിത്രങ്ങള്‍, വ്യാജമായ പോസിറ്റീവ് എനര്‍ജി.

  അവരെ കണ്ടതും എന്റെ കാലുകള്‍ തളര്‍ന്ന പോലെ, ചലിക്കാന്‍ ആകുന്നില്ല, അനുഭവ കഥയുമായി വേണു കുന്നപ്പിളളി

  എന്നെ 1990കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാന്‍ഡ് ലൈന്‍ ഫോണുകള്‍ നല്ല ശബ്ദ നിലവാരത്തിലുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. അന്നൊക്കെ ഒരു ചാറ്റല്‍ മഴ വന്നാല്‍ വൈദ്യുതി പോകുമായിരുന്നു. അന്നൊന്നും ക്വാറന്റൈന്‍ അല്ല ആളുകള്‍ തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്‌ക്രീമും എഗ് പഫ്‌സും ദൂരദര്‍ശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതല്‍ ഉന്മേഷം നല്‍കിയിരുന്നു. സ്വാതി റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  കനത്ത മഴയിലും കാറ്റിലും രജിത്തിന്റെ വീട് ഭാഗികമായി തകര്‍ന്നു! വാര്‍ത്ത പങ്കുവെച്ച് താരം

  മുന്‍പ് താന്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും സ്വാതി റെഡ്ഡി രംഗത്തുവന്നിരുന്നു. ഭര്‍ത്താവ് വികാസിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു നടിക്കെതിരെ ആരോപണം ഉയര്‍ന്നത്. ഇതിന് മറുപടിയായി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു നടി എത്തിയത്. ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ ആര്‍കൈവ് ചെയ്ത് വെച്ചതായിരുന്നു സ്വാതി. ഹാരിപോര്‍ട്ടര്‍ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുളള സംഭാഷണ ശകലമാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്വാതി നല്‍കിയിരുന്നത്.

  മകള്‍ അവിടെ ഹോം ക്വാറന്റിനിലാണ്! ലോക് ഡൗണ്‍ കാലത്തെ ആശങ്കകള്‍ പങ്കുവെച്ച് ആശാ ശരത്ത്‌

  Read more about: swathi reddy
  English summary
  Swathi Reddy Posted Against Fake Accounts In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X