For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈവയ്ക്ക് പോയത് പോലെയായിരുന്നു കിനാവള്ളിയുടെ സെന്‍സര്‍: ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്! കാണാം

  By Midhun
  |

  ഓര്‍ഡിനറിയെന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കി മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് സുഗീത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നു ലഭിച്ചിരുന്നത്. ഓര്‍ഡിനറിയ്ക്ക് ശേഷം ചാക്കോച്ചന്‍ ബിജുമേനോന്‍ കൂട്ടുക്കെട്ടില്‍ തന്നെ ത്രീ ഡോട്ട്‌സ്,മധുരനാരങ്ങ എന്നീ ചിത്രങ്ങളും സുഗീത് ഒരുക്കിയിരുന്നു.

  നാദിര്‍ഷയുടെ അടുത്ത ചിത്രത്തില്‍ നായകനായി ബിജു മേനോന്‍: ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം

  സുഗീതിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം ചാക്കോച്ചനെ നായകനാക്കി ഒരുക്കിയ ശിക്കാരി ശംഭു എന്ന ചിത്രമായിരുന്നു. ശിവദ നായികയായി എത്തിയ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ശിക്കാരി ശംഭുവെന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി.

  കിനാവള്ളി

  കിനാവള്ളി

  ഇത്തവണ പുതുമുഖ താരങ്ങളെ അണിനിരത്തിയുളള ചിത്രവുമായാണ് സുഗീത് എത്തുന്നത്. പ്രണയവും സൗഹൃദവും നിറഞ്ഞൊരു കഥയാണ് കിനാവള്ളി എന്ന ചിത്രം പറയുന്നത്. ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനുമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവേക് മേനോന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് നവീന്‍ പി വിജയനാണ്. നിഷാദ് അഹമ്മദ്,രാജീവ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ശാശ്വതാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

  ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍

  ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍

  കിനാവള്ളിയുടെ ക്യാരക്ടര്‍ ഇന്‍ട്രോ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തി കൊണ്ടുളള ഒരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മലയാളത്തിലും തമിഴിലുമായാണ് സുഗീത് ഈ ചിത്രമൊരുക്കുന്നത്. അജ്മല്‍ സായിന്‍,സുരഭി,വിജയ് ജോണി,സുജിത്ത് രാജ്, സൗമ്യ,ക്രിഷ് തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യുവത്വത്തിന്റെ ആഘോഷമായിരിക്കും കിനാവള്ളിയെന്നാണ് ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ കാണുമ്പോള് വ്യക്തമാവുക. ഏറെ പുതുമുകള്‍ നിറഞ്ഞൊരു ചിത്രമായിരിക്കുമെന്നും ചിത്രത്തിന്‍റെ ടീസറില്‍ നിന്നും സൂചന ലഭിക്കുന്നുണ്ട്.

  ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  ബേസ്ഡ് ഓണ്‍ എ ഫേക്ക് സ്‌റ്റോറി എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന കിനാവള്ളിയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കട്ടുകള്‍ ഒന്നുമില്ലാതെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യുണിവേഴ്‌സല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇക്കാര്യം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിലൊരാളായ ശ്യാം ശീതളാണ് ഫേസ്ബുക്ക് വഴി സിനിമാ പ്രേമികളെ അറിയിച്ചിരിക്കുന്നത്.

  വൈവയ്ക്ക് പോയതു പോലൊരു സെന്‍സറെന്ന് ശ്യാം ശീതള്‍

  വൈവയ്ക്ക് പോയതു പോലൊരു സെന്‍സറെന്ന് ശ്യാം ശീതള്‍

  രണ്ടീസം മുന്‍പാണ് മ്മടെ കിനാവള്ളി സെന്‍സര്‍ ചെയ്യിപ്പിക്കാന്‍ വേണ്ടി കലാഭവന്‍ തിയേറ്ററില്‍ പോയത്. ഈ സെന്‍സര്‍ ന്ന് പറയണത് വല്ലാത്ത ടെന്‍ഷന്‍ പിടിപ്പിക്കണൊരു പരിപാടിയാണ്. ഒരുമാതിരി വൈവയ്ക്ക് മുന്നേ ഉള്ള അവസ്ഥ. എന്തൊക്കെയാ ചോദിക്കണേ, എന്തൊക്കെയാ കളയാന്‍ പറയാന്നൊക്കെ ഒരു ടെന്‍ഷന്‍. വേറൊരു കാര്യം എന്താന്ന് വച്ചാ പടം കൊള്ളൂല്ലങ്കി അവിടുന്നേ അറിയാം. അവരങ്ങനെ പറയും! ..' പടം എങ്ങനുണ്ട് എന്ന് ചോദിച്ചാ 'ആ കൊഴപ്പമില്ലന്നു ' ഓരൊഴുക്കന്‍ മട്ടിലൊരു മറുപടിയാണേല്‍ . കൂട്ടത്തില്‍ ഒരു കക്ഷി 'എനിക്കിഷ്ടപ്പെട്ടില്ല..എന്തൊരു പടാഡോ ??'എന്ന് പലരുടേം മുഖത്തു നോക്കി ചോദിച്ചിട്ടുണ്ട് പോലും. പടം ഓടുമ്പോള്‍ തീയേറ്ററിനു പുറത്ത് അഴിച്ചുവിട്ട കോഴികളെ പോലെ നടപ്പാരുന്നു. കൂടെയുള്ള എഡിറ്റര്‍ നവീന്‍ പി വിജയന്‍ ഡോറിന്‌
  ന് അടുത്ത് ചെന്ന് ബിജിഎം വച്ചു എവിടെവരെ എത്തി എന്ന് ജഡ്ജ് ചെയ്യും. 'ദേ മറ്റേ സീന്‍ ആയിട്ടോ ' എന്ന് ബാക്കിയുള്ളവരെ അറിയിക്കും , കയ്യും തിരുമി പിന്നേം നടക്കും. അഞ്ചു മിനിറ്റ് കഴിയും മുന്നേ അടുത്തയാള്‍ ഈ പ്രക്രിയ ആവര്‍ത്തിക്കും. അങ്ങനെ 2.മണിക്കൂര്‍ 10 മിനിറ്റ് ഇരിപ്പുറക്കാതെ നടന്ന് എന്‍ഡ് ടൈറ്റില്‍ സോംഗ്‌ ആയപ്പോള്‍ ഓടിച്ചെന്നു സീറ്റില്‍ ഒന്നും അറിയാത്ത പോലെ ഇരുന്നു. അകത്തുനിന്നും വാതില്‍ തുറന്നു ഇറങ്ങിവന്നവരില്‍ ഒരാള്‍ ' ഞാനങ്ങു പോവാണേ ' ന്നും പറഞ്ഞു പുറത്തേക്കും ബാക്കിയുള്ളവര്‍ ഓഫീസിനു അകത്തേക്കും ഒറ്റ നടത്തം.

  നിങ്ങള്‍ കിനാവള്ളിടെ ആളല്ലേ?

  നിങ്ങള്‍ കിനാവള്ളിടെ ആളല്ലേ?

  ഞങ്ങള്‍ കാത്തിരുന്നവര്‍ പരസ്പരം ഒന്ന് നോക്കി. ആരും ഒന്നും മിണ്ടിയില്ല. അപ്പൊ തന്നെ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. ഡോര്‍ തുറന്നു അകത്തേക്ക് കയറി.' നിങ്ങള്‍ കിനാവള്ളിടെ ?'
  'അതെ'.'നല്ല പടം കേട്ടോ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവമേ ! എന്തോ എവിടുന്നോ പറന്നു പോയപോലെ.അല്ലല്ല.. എന്തോ കിട്ടിയ പോലെ.ആ അങ്ങനെ ഏതാണ്ടൊക്കെ കൂട്ടത്തില്‍ മുന്‍പ് പറഞ്ഞ മറ്റേ കക്ഷി 'ഞങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ കണ്ടതാ, നന്നായിട്ടുണ്ട് പടം രക്ഷപ്പെടും, പിള്ളേരൊക്കെ കൊള്ളാം, ഞങ്ങള്‍ നന്നായിട്ട് എന്‍ജോയ് ചെയ്തുവെന്ന് അടുത്തയാള്‍.
  ഇതെല്ലാം കേട്ടു കിളിപോയി നില്‍ക്കുന്ന ഞങ്ങളോട് ഹെഡ്ന്റെ ചോദ്യം ' അത്യാവശ്യം പേടിപ്പിക്കുന്നുണ്ടല്ലോ. ഏഹ് ? എന്തുവേണം ?'
  'അല്ല മാഡം.. പ്രേതം ... പേടി ...' ചെറിയ ചിരിയോടെ ' എന്തായാലും പടം കൊള്ളാം.കട്ട് ഒന്നും ഇല്ല, ക്ലീന്‍ യു. താങ്ക്യൂ പറയുന്നേനും മുന്നേ ഓഫീസ് ഡോര്‍ തുറന്നു, ആദ്യം പോവാന്ന് പറഞ്ഞു ഇറങ്ങി പോയ കക്ഷി 'കിനാവള്ളിടെ ടീം നിങ്ങളല്ലേ ... സോറിട്ടോ ഞാന്‍ പറയാന്‍ വിട്ടുപോയി ... നന്നായിട്ടുണ്ട്. കൊള്ളാവുന്ന പടം കണ്ടിട്ട് പറയാതെ പോവാന്‍ തോന്നിയില്ല '
  അതും കൂടി കേട്ടതും പിന്നെ ചറപറാ താങ്ക്യൂ ആയിരുന്നു. എത്ര താങ്ക്യൂ ആരോടൊക്കെ പറഞ്ഞെന്നു ഞങ്ങള്‍ക്ക് തന്നെ അറിയില്ല. കൂട്ടത്തില്‍ നവീന്‍ ചേട്ടന്‍ കണ്‍ട്രോളര്‍ വിനോദേട്ടനോടും താങ്ക്യൂ പറയുന്നുണ്ടാരുന്നു.
  എന്തായാലും ആ കടമ്പ നന്നായിത്തന്നെ കടന്നുകിട്ടി. അവരുടെ ഇത്രേം പോസിറ്റീവ് ആയ റെസ്‌പോണ്‍സ് കൂടെ ആയപ്പോ ഭീകര കോണ്‍ഫിഡന്‍സ്. കിനാവള്ളി.. ക്ലീന്‍ എന്റര്‍ടൈന്‍മെന്റ്.. ക്ലീന്‍ യു

  റിലീസിങ്ങിനൊരുങ്ങി പ്രേമം ടീമിന്റെ തൊബാമ: ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

  കമ്മാരന് ഭീഷണി ഇവരില്‍ ആര്? മത്സരിക്കാനെത്തുന്നത് ഇക്കയുടെയും യൂത്തന്മാരുടെയുമടക്കം 7 സിനിമകള്‍!

  English summary
  syam sheethal says about his kinavalli movie censor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X