twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളുടെ താരസിംഹാസനത്തിന്റെ കൗണ്ട്ഡൗൺ അന്ന് തുടങ്ങും!! മമ്മൂട്ടിയോട് തമ്പി കണ്ണന്താനം

    താരസിംഹാസനത്തിന്റെ കൗണ്ട് ഡൗൺ ജൂലൈ 17 ന് തുടങ്ങും,

    |

    മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻമാരിലൊരാളാണ് തമ്പി കണ്ണന്താനം. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ സൂപ്പർസ്റ്റാറായി കൈ പിടിച്ച് ഉയർത്തിയ‌തിനു പിന്നിൽ തമ്പി കണ്ണന്താനത്തിന്റെ പങ്ക് വളരെ വലുതാണ്. 1986 ജൂലൈ 17 ന് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രത്തോടു കൂടി മോഹൻലാലിന്റെ അഭിനയ ജീവിതം മാറി മറിയുകയായിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതിയ ഹിറ്റുകൾ ലാലേട്ടൻ സമ്മാനിച്ചിട്ടും രാജാവിന്റെ മകൻ സമ്മാനിച്ച റെക്കോഡുകൾ ബ്രേക്ക് ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും രാജാവിന്റെ മകൻ ഇപ്പോഴും വെള്ളിത്തിര അടക്കി വാഴുകയാണ്.

    ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്!! തനുശ്രീയെ പിന്തുണച്ച് സിൻഡാ, കേസ് വീണ്ടും തുറക്കില്ലഞങ്ങള്‍ അവള്‍ക്കൊപ്പമാണ്!! തനുശ്രീയെ പിന്തുണച്ച് സിൻഡാ, കേസ് വീണ്ടും തുറക്കില്ല

    മോഹൻലാൽ എന്ന നടനെ രാജവിന്റെ മകനാക്കിയത് തമ്പി കണ്ണന്താനമായിരുന്നു. തനിയ്ക്ക് പറയാനുളളത് ആരുടെ മുന്നിലും മുഖം നോക്കാതെ തുറന്നടിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. രാജാവിന്റെ മകൻ മോഹൻലാലിനെ പോലെ തമ്പി കണ്ണന്താനത്തിനും ഏറെ പ്രത്യേകതയുളള ചിത്രമായിരുന്നു. അടുപ്പിച്ചുള്ള ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ഫിനീക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയത്തെഴുന്നേറ്റ ചിത്രം. ലാലേട്ടനെ സൂപ്പർസ്റ്റാറാക്കിയതു കൂടാതെ മറ്റൊരു പിണക്കത്തിന്റെ കഥകൂടി രാജാവിന്റെ മകന് പറയാനുണ്ട്. അതിന്റെ റിസൾട്ടാണ് മേഹൻലാൽ സൂപ്പർസ്റ്റാറായതും രാജാവിന്റെ മകൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റായതും.

    പേളി നീയില്ലാത്ത എന്റെ ആദ്യ ദിവസം!! ശ്രീനി പേളിയെ കുറിച്ച് ഇങ്ങനെ എഴുതി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽപേളി നീയില്ലാത്ത എന്റെ ആദ്യ ദിവസം!! ശ്രീനി പേളിയെ കുറിച്ച് ഇങ്ങനെ എഴുതി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

     മമ്മൂട്ടി കണ്ണന്താനം ഉടക്ക്

    മമ്മൂട്ടി കണ്ണന്താനം ഉടക്ക്

    അടുത്ത സുഹൃത്തുക്കളായിരുന്നു മമ്മൂട്ടിയും തമ്പി കണ്ണന്താനവും. 1985 ൽ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആ നേരം അൽപ ദൂരം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. അതിനു ശേഷം ഡെന്നീസ് ഡെവിഡ് തിരക്കഥ എഴുതിയ വിൻസന്റ് ഗോമസുമായി കണ്ണന്താനം മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹം ആ സിനിമ ചെയ്യാൻ തയ്യാറായിരുന്നില്ല. തിരക്കഥയിൽ വിശ്വാസമുണ്ടായിട്ടും സംവിധായകന്റെ മേലുളള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു അന്ന് ആ ചിത്രം ഒഴിവാക്കിയതെന്ന് കണ്ണന്താനം തന്നെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

     മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

    മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

    വിൻസന്റ് ഗോമസുമായി മമ്മുട്ടിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഡെന്നീസിന്റെ കഥ കൊള്ളം എന്നാൽ തമ്പിയ്ക്കൊപ്പം സഹകരിക്കാൻ തനിയ്ക്ക് താൽപര്യമില്ലെന്ന് അന്ന് മമ്മൂട്ടി മുഖത്ത് നോക്കി പറഞ്ഞിരുന്നുവത്രേ. എന്നാൽ ഇതിനു മമ്മൂക്കയ്ക്ക് കൃത്യമായ മറുപടിയും കണ്ണന്താനം കൊടുത്തിരുന്നു.

     താരസൂര്യന്റെ കൗണ്ട് ഡൗൺ തുടങ്ങി

    താരസൂര്യന്റെ കൗണ്ട് ഡൗൺ തുടങ്ങി

    മമ്മൂട്ടി സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ തന്നെ ഈ സിനിമ മോഹൻലാലിനെ വച്ച് ചെയ്തോളം എന്ന് അദ്ദേഹം പറയുകയായിരുന്നു. ഈ സിനിമ ഇറങ്ങുന്ന അന്ന് തന്റെ താരസിംഹാസനത്തിന്റെ കൗണ്ട് ഡൗണെന്ന് മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. അന്ന് പത്മരാജൻ, പ്രിയദർശൻ, സത്യൻ അന്തിക്കട്, ഐവി ശശി, തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ സമ്മതം കൂടി കിട്ടയതോടെ തനിയ്ക്ക് വാശിയായെന്നും കണ്ണന്താനം ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    മമ്മൂട്ടി  പരിഹസിച്ചു

    മമ്മൂട്ടി പരിഹസിച്ചു

    എന്നാൽ ഇതിനിടയ്ക്ക് ഒരു പൊതുചടങ്ങിൽ താനും മമ്മൂട്ടിയും നേർക്ക് നേർ കണ്ടിരുന്നു. അന്ന് അദ്ദേഹം വിൻസന്റ് ഗോമസിന്റെ സംഭാഷണങ്ങളിലൂടെ തന്നെ ചെറുതായി പരിഹസിച്ചിരുന്നു. ഞാൻ അതൊന്നും അന്ന് മൈന്റ് ചെയ്തിരുന്നില്ല. 1986 ൽ സ രാജാവിന്റെ മകൻ റിലീസിനെത്തിയതിനു പിന്നാലെ സിനിമയുടെ ഡയലോഗുകൾ എങ്ങും അലയടിച്ചിരുന്നു. ചിത്രം സൂപ്പർഡ്യൂപ്പർ ഹിറ്റായിരുന്നു- പഴയ സംഭവങ്ങൾ തമ്പി ഓർമിക്കുന്നു.

    മമ്മൂട്ടിയോടുള്ള വെല്ലുവിളി വിജയിച്ചു

    മമ്മൂട്ടിയോടുള്ള വെല്ലുവിളി വിജയിച്ചു

    മോഹൻലാൽ മികച്ച പ്രകടത്തിലൂടെ സിനിമ ലോകത്ത് ഒരേ റെക്കേഡുകൾ സ്വന്തമാക്കി വിജയ പടികൾ കയറുമ്പോൾ മമ്മൂട്ടി ചിത്രങ്ങൾക്ക് വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. തിയേറ്ററുകളിൽ നിന്ന് മോശം പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അപ്പോഴാണ് തന്റെ വെല്ലുവിളി ജയിച്ചതെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. എങ്കിലും അപ്പോഴും മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും തമ്പി ഓർക്കുന്നുണ്ട്. രാജാവിന്റെ മകൻ ഹിറ്റായപ്പോൾ മമ്മൂട്ടി തന്നെ അഭിനന്ദിക്കാനും മറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    English summary
    tahambi kannathanama mammootty confict about rajavinte makan move
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X