twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധനുഷിനെ പിറകെ കൂടുതള്‍ തമിഴ്താരങ്ങളെത്തും

    By Nirmal Balakrishnan
    |

    രജനികാന്ത്, കമല്‍ഹാസന്‍, ശരത്കുമാര്‍, പാര്‍ഥിപന്‍, ആര്യ, പ്രഭുദേവ, വിക്രം... ഇപ്പോള്‍ ധനുഷും. തമിഴ് താരങ്ങള്‍ മലയാളത്തില്‍ എത്തുന്നത് ആദ്യകാലങ്ങളില്‍ അപൂര്‍വമായിരുന്നെങ്കിലും ഇപ്പോള്‍ അതിഥി വേഷത്തില്‍ കൂടുതല്‍ താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തോംസണ്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ദിലീപ് ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ തമിഴിലെ യുവതാരം ധനുഷ് എത്തുന്നതതോടെ കൂടുതല്‍ താരങ്ങള്‍ എത്തുമെന്നാണ് സൂചന.

    Tamil Actors

    ഹോട്ടല്‍ വ്യവസായികളായ കമ്മത്ത് സഹോദരന്‍മാരുടെ കഥ പറയുന്ന ചിത്രം ആന്റോ ജോസഫ്ആണ് നിര്‍മിക്കുന്നത്. രാജ് കമ്മത്ത് എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ദേവരാജ് കമ്മത്ത് ആണ് ദിലീപ്. ദിലീപ് നായകനായ കാര്യസ്ഥന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു തോംസണ്‍. കമ്മത്ത് സഹോദരന്‍മാരുടെ കോയമ്പത്തൂരിലെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ധനുഷ് ആയിട്ടു തന്നെയാണ് ധനുഷിന്റെ അഭിനയം.

    ശ്രീകാന്ത് ആയിരുന്നു ധനുഷിനു തൊട്ടുമുമ്പ് മലയാളത്തില്‍ അഭിനയിച്ച യുവതാരം. ഉപ്പുകണ്ടം ബ്രദേഴ്‌സ് റിട്ടേണ്‍ എന്ന ചിത്രത്തില്‍ ആണ് ശ്രീകാന്ത് എത്തിയത്. എന്നാല്‍ചിത്രം പരാജയപ്പെട്ടതോടെ ശ്രീകാന്ത് മലയാള മോഹം ഉപേക്ഷിച്ചു. യുവതാരം ആര്യയും പ്രഭുദേവയും ഒന്നിച്ചെത്തിയത് പൃഥ്വിരാജ് നായകനായ ഉറുമിയിലായിരുന്നു. പ്രഭുദേവയ്ക്ക് മുഴുനീള കഥാപാത്രമായിരുന്നെങ്കില്‍ ആര്യ പൃഥ്വിയുടെ അച്ഛന്റെ യൗവനകാലത്തെവേഷമായിരുന്നു ചെയ്തത്.

    മലയാളികൂടിയായ ആര്യയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടറില്‍ ആര്യയെ നായകനാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചില്ല. മലയാളത്തില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ സാധിച്ചത് ശരത്കുമാറിനായിരുന്നു. മമ്മൂട്ടിയുടെ പഴശിരാജയിലൂടെയാണ് ശരത്കുമാര്‍ ചുരംകടന്നെത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കാള്‍ കയ്യടി നേടിയത് ശരത്കുമാര്‍ ആയിരുന്നു.

    പിന്നീട് മോഹന്‍ലാലിനൊപ്പം ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ശരത് അഭിനയിച്ചു. ദിലീപ് നിര്‍മിച്ച മെട്രോ, അച്ഛന്റെ ആണ്‍ മക്കള്‍ എന്നിവയിലും ശരത്കുമാര്‍ മുഴുനീള വേഷം ചെയ്തു. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും ഉലകനായകനായി വളര്‍ന്ന കമല്‍ഹാസന്‍ ഏറെക്കാലത്തിനു ശേഷം മലയാളത്തില്‍ അതിഥി വേഷം ചെയ്തത് ജയറാം, കുഞ്ചാക്കോബോബന്‍, ജയസൂര്യ നായകരായ ഫോര്‍ ഫ്രണ്ട്‌സിലായിരുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത പരാജയപ്പെട്ടതോടെ കമലും തല്‍ക്കാലം മലയാള മോഹം ഉപേക്ഷിച്ചു.

    സത്യന്‍അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ തമിഴിലെ സ്വഭാവ നടന്‍ പാര്‍ഥിപനും മലയാളത്തില്‍മുഖം കാണിച്ചു. തമിഴില്‍ വില്ലന്‍ വേഷത്തിലും സ്വഭാവനടനായും ശ്രദ്ധേയനായ പശുപതി മൂന്ന് മലയാള ചിത്രത്തില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ ബിഗ് ബിയിലൂടെയാണ് പശുപതി ഇവിടെയെത്തിയത്. തമിഴ് നിര്‍മാതാവിന്റെ മകനായ ബാല തന്റെ ഇടമായി കണ്ടെത്തിയത് മലയാളമായിരുന്നു. പെണ്ണുകെട്ടിയതും ഇവിടെ നിന്നു തന്നെ. സീരിയല്‍ നടനായി എത്തിയ തലൈവാസല്‍ വിജയ് ഇപ്പോള്‍ മിക്ക മലയാള സിനിമയുടെയും ഭാഗമാണ്. മലയാളം അഭയം നല്‍കിയ വിക്രം ഇപ്പോള്‍ തമിഴിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ്. എങ്കിലും പുതിയ മലയാള സിനിമയില്‍ അഭിനയിക്കാനൊന്നും അദ്ദേഹത്തിനു താല്‍പര്യമില്ല.

    മലയാള നടന്‍മാര്‍ തമിഴില്‍ പോകുന്നത് അവരുടെ നേട്ടത്തിനു വേണ്ടിയാണ്. എന്നാല്‍ തമിഴ്താരങ്ങള്‍ ഇവിടെയെത്തുന്നതുകൊണ്ട് താരങ്ങള്‍ക്കല്ല നേട്ടം സിനിമയുടെ നിര്‍മാതാക്കള്‍ക്കാണ്. ഒരേ സമയം തമിഴിലും മലയാളത്തിലും ചിത്രം റിലീസ് ചെയ്യാന്‍ പറ്റുമെന്നതാണ് അവരുടെ നേട്ടം.

    English summary
    Its official that Dhanush is doing a cameo in Kammath & Kammath, his first appearance in a straight Malayalam film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X