For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണെക്കാണെ സെപ്തംബര്‍ 17ന്; റിലീസ് സോണി ലൈവിലൂടെ, ടീസര്‍

  |

  ടോവിനോയും സംവിധായകന്‍ മനു അശോകനും ഉയരെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കാനെക്കാണെ യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സോണി ലൈവ് പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബര്‍ 17നു റിലീസ് ചെയ്യും. സോണി ലൈവ് പ്ലാറ്റ് ഫോമിന്റ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാണ് ഇത്.
  ടോവിനോയും ഐശ്വര്യ ലക്ഷ്മിയും മായാനദിയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ടോവിനോ,ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്,ശ്രുതി രാമചന്ദ്രന്‍, ധന്യ മേരി വര്‍ഗീസ്,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രുതി ജയന്‍, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'കാണെക്കാണെ 'ചിത്രത്തില്‍ അണിനിരക്കുന്നു.

  Kaanekkane

  ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്സ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.'ആസ് യു വാച്ച്'എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും , പിന്നീടിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

  കള ആയിരുന്നു ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. രോഹിത് വിഎസ് സംവിധാനം ചെയ്ത ചിത്രം വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം സംസാരിച്ച രാഷ്ട്രീയവും ചിത്രത്തിന്റേ മേക്കിംഗും താരങ്ങളുടെ പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതുകൊണ്ട് ടൊവിനോയുടെ പുതിയ ചിത്രത്തിന് ഏറെ പ്രതീക്ഷകളുണ്ട്. മിന്നും താരമായി മാറിയ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെ ഉയരത്തിലാണ്. മുന്നിലും പിന്നിലുമെല്ലാം കഴിവ് തെളിയിച്ചവര്‍ ഒരുമിക്കുമ്പോള്‍ ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം കൂടുകയാണ്.

  മിന്നല്‍ മുരളി, കുറുപ്പ്, വഴക്ക്, നാരദന്‍ തുടങ്ങി നിരവധി സിനിമകളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അതേസമയം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് സുരാജിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. റോയ്, ജനഗണ മന, രണ്ടു പേര്‍, പത്താം വളവ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യ ലക്ഷ്മിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. ലാഫിംഗ് ബുദ്ധ, അര്‍ച്ചന 31 നോട്ട് ഔട്ട്, ഗോഡ്‌സെ, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  എന്നെപ്പോലൊരു നടനെ വിവാഹം കഴിക്കുമോ? ഷാരൂഖിനെ ഇളിഭ്യനാക്കി പ്രിയങ്കയുടെ ഉത്തരം

  Malayalam cinema has lost more than Rs 600 crore and more than 405 films are awaiting release

  അതേസമയം ടൊവിനോയുടെ മിന്നല്‍ മുരളിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഹീറോ കഥയാണ് പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമയുടെ റിലീസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിക്കുന്നത്. അതേസമയം റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. സുരാജ് വെഞ്ഞാറമൂടും ടൊവിനോയും ശക്തമായ വേഷങ്ങളിലെത്തുന്ന ചിത്രമെന്ന നിലയില്‍ കാണെക്കാണെയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  English summary
  Teaser Of Kaanekkane Starring Tovino Thomas And Suraj Venjaramoodu Is Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X