Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുറുപ്പ് ഇരുതല മൂര്‍ച്ചയുള്ള വാള് പോലെ ഒരു സിനിമ; ക്രിമിനലിന് കൈയ്യടിക്കുമോ എന്ന് സോഷ്യല്‍ മീഡിയ
ദുല്‍ഖര്‍ സല്മാന് സുകുമാര കുറുപ്പായി എത്തുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആവേശത്തോടെയാണ് ആരാധകര്‍ കുറുപ്പിന്റെ ടീസര്‍ സ്വീകരിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ, ഇന്നും പിടിതരാത്ത പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു ജീവിതം സിനിമയായി മാറുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വിവാദങ്ങളും സജീവമാണ്.
ചിത്രത്തെ കുറിച്ചുള്ള പ്രധാന ആശങ്കയായിരുന്നു കൊലപാതകിയായ സുകുമാര കുറുപ്പിനെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നുവോ എന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ഒരു നിരപരാധിയെ കൊന്ന് ഒരു കുടുംബം അനാഥമാക്കിയ ക്രിമിനലിനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ കാണികള്‍ ആവേശത്തോടെ കൈയടിച്ചു സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാവുമോ? എന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന സംശയം.
സിനിമാപ്രേമികളുടെ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇതിനിടെ ഇന്റു ദ സിനിമ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു പ്രസാദ് എന്ന വ്യക്തി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം തുടര്‍ന്ന്.
''ദുല്‍ഖര്‍ ടൈറ്റില്‍ കഥാപാത്രമായ കുറുപ്പ് ആയി എത്തുന്ന ചിത്രത്തിന്റെ ടീസറിന് മീഡിയകളിലെ കമന്റ് ബോക്സിലും മറ്റും ലഭിച്ച കമന്റുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഒരു കാര്യം പെട്ടെന്ന് മനസിലേക്ക് വന്നത്. 'DQ As കുറുപ്പ് - തിയേറ്റര്‍ പൂരപ്പറമ്പാവും രണ്ട് തീ ചിഹ്നം പിന്നെ ചറപറാ ലവ്'
'കുറുപ്പ്..സുകുമാര കുറുപ്പ് // ബോണ്ട്..ജെയിംസ് ബോണ്ട്''ഈ ടീസര്‍ കാണുന്ന ഒറിജിനല്‍ കുറുപ്പിന് ലൈക് അടിക്കാനുള്ള കമന്റ്', കാര്യമാക്കുന്നില്ല
'എത്രയോ വില്ലന്മാരെ ഗ്ലോറിഫൈ ചെയ്തിരിക്കുന്നു, ഇതൊരു സിനിമ അല്ലെ, അങ്ങനെ കണ്ടാ മതി'സിനിമ ഇറങ്ങുന്നതിന് മുന്നേ അതിനെ പറ്റി ഒന്നും പറയുന്നില്ല. പക്ഷെ എന്ത് പ്രതീക്ഷിച്ചിട്ടാണ് ഈ സിനിമ മുകളിലെ ചില കമന്റ് ഇട്ടവര്‍ കാണാന്‍ പോവുന്നത് എന്നറിയാന്‍ വളരെ താല്പര്യമുണ്ട്''. അദ്ദേഹം പറയുന്നു.
കിടിലന്‍ മേക്കോവറുമായി എസ്തർ; നായികയായി കാണാന്‍ കാത്തിരിക്കുകയാണെന്ന് ആരാധകർ
''കേവലം ഒരു വില്ലനായി പറഞ്ഞ് വിടേണ്ട ആളല്ല ഈ കുറുപ്പ്. യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ കൊന്ന് കത്തിച്ച് ആ വകയില്‍ പണം തട്ടാന്‍ ശ്രമിച്ച നല്ല ഒന്നാംതരം ഒരു ക്രിമിനലാണ്. സംശയ വിധേയമായി തെളിയിക്കപ്പെട്ട ഒരു കേസിലെ പ്രതിയെ ഗ്ലോറിഫൈ ചെയ്യാന്‍ അത്യാവശ്യം കോമണ്‍ സെന്സുള്ള ഒരു സംവിധായകന് ശ്രമിക്കും എന്ന് തോന്നുന്നില്ല. അപ്പൊ പിന്നെ ഈ വിഭാഗത്തില്‍ പെട്ട കമന്റ് തൊഴിലാളികളുടെ പ്രതികരണം തിയേറ്ററിലൊക്കെ എങ്ങിനെ ആയിരിക്കും. ഇരുതല മൂര്‍ച്ചയുള്ള വാള് പോലെ ഒരു സിനിമ ആവാനുള്ള എല്ലാ സാധ്യതയും കാണുന്നു. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്''.