Don't Miss!
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ആസിഫ് അലിയോട് പ്രേക്ഷകര്‍ക്ക് താല്പര്യമില്ലേ..? പിന്നെ ഈ നേട്ടം എങ്ങനെ ഒപ്പിച്ചു..?
തൃശ്ശിവപേരൂരിലൂടെ ആസിഫ് അലിക്കിത് അപൂര്‍വ്വ നേട്ടം.
അടുത്ത കാലത്ത് തിയറ്ററിലെത്തിയ ആസിഫ് അലി ചിത്രങ്ങള്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങള്‍ പോലും തിയറ്ററില്‍ തകര്‍ന്നു. മികച്ച ചിത്രമെന്ന് സിനിമ കണ്ട പ്രേക്ഷകരും സിനിമ പ്രവര്‍ത്തകരും ഒന്നടങ്കം പറഞ്ഞിട്ടും തിയറ്ററില്‍ ആള് കയറാത്ത സാഹചര്യവും ആസിഫ് അലി ചിത്രത്തിനുണ്ടായി. ഒടുവില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംവിധായകന് തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പിന്നാലെ ചിത്രത്തിന് പിന്തുണയുമായി സിനിമ മേഖലയിലുള്ളവര്‍ രംഗത്തെത്തി. ഇതോടെ ചിത്രത്തിന് ആള് കയറിത്തുടങ്ങി.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന് എന്ന ആ ചിത്രം ആസിഫിന്റെ കരിയറില്‍ മികച്ച നേട്ടമായി എന്നതിനുളള തെളിവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആസിഫിന്റെ പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ ടീസര്‍. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പുതുമയുള്ള ടീസറിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകായാണ്. യൂടൂബ് ഇന്ത്യുടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 2.7 ലക്ഷം ആളുകള്‍ ടീസര്‍ കണ്ടു. ഇതുവരെ ടീസര്‍ 3.8 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 9005 ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്.
നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അപര്‍ണ ബാലമുരളി, ബാബുരാജ്, ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ് എന്നിവരാണ് പ്രധാന താരങ്ങള്‍. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവ് ഫരീദ് ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!