twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തലസ്ഥാനം സുരേഷ്‌ഗോപിയുടെ സ്വഭാവം മാറ്റിയെടുത്തു: രണ്‍ജി പണിക്കര്‍

    By Aswathi
    |

    മലയാളത്തിന്റെ ആക്ഷന്‍ ഹീറോ, നീട്ടിവലിച്ച ഡയലോഗുകള്‍ക്കൊണ്ട് തിയേറ്ററുകെളെ പോലും വിറപ്പിച്ച നടന്‍ എന്നൊക്കെയാണ് സുരേഷ് ഗോപിയെ കുറിച്ചുള്ള വിശേഷണങ്ങള്‍. ഇപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന സുരേഷ് ഗോപി.

    പണ്ട് സുരേഷ് ഗോപി ഇങ്ങനെയൊന്നുമായിരുന്നില്ലത്രെ. ഒരേ ഒരു സിനിമയാണ് സുരേഷ് ഗോപി എന്ന മനുഷ്യനെ മാറ്റിയെടുത്തത്. സുരേഷ് ഗോപിയുടെ തന്നെ ഡയലോഗില്‍ പറഞ്ഞാല്‍, ഒരൊറ്റ ചിത്രം മതി ജീവിതം മാറാന്‍.

    suresh-gopi-ranji-panikkar

    സുരേഷ് ഗോപി എന്ന നടനെ മാറ്റിയത് തന്റെ 'തലസ്ഥാനം' എന്ന ചിത്രമാണെന്നാണ് തിരക്കഥാകൃത്തും സംവിധായകനും ഇപ്പോള്‍ നടനുമായ രണ്‍ജി പണിക്കര്‍ പറയുന്നത്. സുരേഷ് ഗോപി നാണം കുണുങ്ങിയും അന്തര്‍മുഖിയുമായ ചെറുപ്പക്കാരനായിരുന്നുവത്രെ.

    രാഷ്ട്രീയ- സമൂഹിക പ്രശ്‌നങ്ങള്‍ പശ്ചാത്തലമാക്കി സിനിമയെടുക്കുന്ന രണ്‍ജി പണിക്കറുടെ മറ്റൊരു ചിത്രമായിരുന്നു തലസ്ഥാനം. സുരേഷ് ഗോപിയുടെ നീട്ടിവലിച്ച ഡയലോഗ് തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ഈ ഡയലോഗുകളാണ് പാവത്താനായിരുന്നു സുരേഷ് ഗോപിയെ കോപക്കാരനാക്കിയതെന്നാണ് രണ്‍ജി പറഞ്ഞത്.

    നിരന്തരം അഭിനയിച്ച ഇത്തരം കഥാപാത്രങ്ങളുടെ സ്വാധീനം സുരേഷ് ഗോപിയെ ജീവിതത്തിലും സാമൂഹിക പ്രശ്‌നങ്ങളില്‍ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാക്കി മാറ്റി. സുരേഷ് ഗോപിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശം കാത്തിരിക്കുകയാണ് ഈ രോഷാകുലനായകന്റെ ആരാധകര്‍.

    English summary
    Director, scenarist and actor Renji Panicker is known for the high voltage dialogues in the movies scripted or directed by him. In an interview to a leading magazine he said that actor Suresh Gopi who was a shy and self centred person changed beyond recognition after his superhit movie 'Thalasthanam'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X