»   » ചാക്കോച്ചന്റെ തട്ടും പുറത്ത് അച്യൂതന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി! ചിത്രത്തിന്റെ റിലീസ് ഉടന്‍

ചാക്കോച്ചന്റെ തട്ടും പുറത്ത് അച്യൂതന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി! ചിത്രത്തിന്റെ റിലീസ് ഉടന്‍

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തട്ടും പുറത്ത് അച്യതന്‍. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. കണ്ണൂരായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

    വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍! ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമിങ്ങനെ

    ഇത്തവണയും സിന്ധുരാജ് തന്നെയാണ് ലാല്‍ജോസ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസ് ചാക്കോച്ചനെ നായകനാക്കിയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന മികച്ചൊരു എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

    kunchacko boban-lal jose

    പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികാ വേഷത്തില്‍ എത്തുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു,  വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനില്‍ പനച്ചൂരാന്റ വരികള്‍ക്ക് ദീപാങ്കുരനാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.

    View this post on Instagram

    Thattumpurathu Achuthan packup aayi 🙏Daivathinu nanni 🙏

    A post shared by laljose (@laljosemechery) on

    11 വര്‍ഷത്തെ കഷ്ടപ്പാടിന് ലഭിച്ച പെന്‍ഷനാണ് ഈ ജീവിതം! മനസ് തുറന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

    സര്‍ക്കാരിന്റെ റെക്കോര്‍ഡുകള്‍ ഒടിയന്‍ തകര്‍ക്കും! 320 ഫാന്‍സ് ഷോകള്‍ ഉറപ്പിച്ച് ബ്രഹ്മാണ്ഡ ചിത്രം

    English summary
    thattumpurathu achuthan movie shooting completed

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more