For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാണ് മികച്ച കലാകാരൻ എന്ന് പറയേണ്ടത് പ്രേക്ഷകർ, ഞാനും പൃഥ്വിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ'

  |

  മലയാള സിനിമ കണ്ട ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടൻ സുകുമാരൻ. 1973ൽ പുറത്തിറങ്ങിയ എംടിയുടെ നിർമാല്യത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള സുകുമാരന്റെ വരവ്. പിന്നീട് എംടിയടെ തന്നെ ബന്ധനം എന്ന സിനിമയിലെ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെയും സുകുമാരൻ അവതരിപ്പിച്ചു. ആ വേഷം സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. സുകുമാരനെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത് ദൃഢവും മനോഹരവുമായ സംഭാഷണ ശൈലികളായിരുന്നു. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250ഓളം ചിത്രങ്ങളിൽ സുകുമാരൻ അഭിനയിച്ചിട്ടുണ്ട്. ഇരകൾ, പടയണി തുടങ്ങി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

  Also Read: 'ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു'; മേഘ്ന രാജ്

  മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റം കാണാൻ സുകുമാരന് സാധിച്ചില്ല. 1997 ജൂൺ 16ന് ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം ആശുപത്രിയിൽ നിന്നും പ്രിയ നടന്റെ മരണവാർത്തയാണ് ആരാധകർ കേട്ടത്. അച്ഛനെപോലെ തന്നെ ഇന്ന് മലയാള സിനിമയലെ യുവനടന്മാരിലെ പ്രധാനികളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛന്റെ പ്രതിഭയോളം തന്നെ കഴിവുള്ള കലാകാരന്മാരാണ് ഇരുവരും എന്ന് താരങ്ങളുടെ സിനിമകളിൽ നിന്നും തന്നെ വ്യക്തമാണ്.

  Also Read: 'വീട്ടിൽ ചോദിച്ചപ്പോൾ അമ്മ ചൂലെടുത്തു, പിന്നെ ഒന്നും നോക്കിയില്ല ഒളിച്ചോടി'; പാഷാണം ഷാജി

  ഇന്ദ്രജിത്ത് അഭിനയത്തിന്റെ പുതുവഴികൾ തേടുമ്പോൾ മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. ഇരുവരും വിദ്യാഭ്യാസമെല്ലാം പൂർത്തിയാക്കി 2002ലാണ് സിനിമയിലേക്ക് എത്തിയത്. പൃഥ്വിരാജിന്റെ ആദ്യ സിനിമ നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുമുണ്ടൊരു രാജകുമാരി എന്ന സിനിമയായിരുന്നു. ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ജയസൂര്യ ചിത്രത്തിൽ വില്ലനായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം. സിനിമ പശ്ചാത്തലം ഉണ്ടായിട്ടും അവയെയൊന്നും പിന്തുണയ്ക്ക് കൂട്ടാതെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഇരുവരും മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്ന് വന്നത്. ഇപ്പോൾ തന്റേയും പൃഥ്വിയുടേയും സിനിമയോടുള്ള കാഴ്ചപ്പാടുകൾ എങ്ങനെയെല്ലാമാണ് വ്യത്യസ്തമാകുന്നത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ.

  പൃഥ്വിരാജും താനും വ്യത്യസ്ത യാത്രകളിലാണെന്നും ആരാണ് മികച്ച കലാകാരൻ എന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നുമാണ് ഇന്ദ്രജിത്ത് പറയുന്നത്. 'നമുക്ക് വിധിച്ചിട്ടുള്ളത് നമുക്ക് തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സിനിമയിൽ എന്റേയും പൃഥ്വിയുടേയും യാത്രകൾ വ്യത്യസ്തമാണ്. ഓരോ നടന്റേയും യാത്ര വ്യത്യസ്ഥമാണ്. അവനവ് വിധിച്ചിട്ടുള്ളത് അവനവനെ തേടിയെത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കോമ്പറ്റീഷൻ ഇല്ല. എന്റെ യാത്രകൾ വ്യത്യസ്തമാണ്. പൃഥ്വി ഇന്ന് ഒരുപാട് സിനിമകൾ ചെയ്ത്, സംവിധാനം ചെയ്ത് സ്റ്റർ ആയി നിൽക്കുകയാണ് അതാണ് പൃഥ്വിയുടെ യാത്ര. എന്റെ യാത്ര ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഒരു നടൻ എന്ന രീതിയിൽ എനിക്ക് അറിയപ്പെടാനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാനും എനിക്ക് സാധിച്ചിട്ടുണ്ട്. അഭിനയം തുടർന്നുകൊണ്ടേയിരിക്കണം. അഭിനയത്തിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അത് പഠിക്കാനും എനിക്ക് താൽപര്യമാണ്' ഇന്ദ്രജിത്ത് പറയുന്നു.

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ, കുറുപ്പ് എന്നിവ റിലീസിന് തയ്യാറെടുക്കുകയാണ്. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത നവംബറിൽ റിലീസിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർഥ ഹീറോകളും മറ്റ് അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. കൂടാതെ ദുൽഖർ സൽമാൻ സിനിമ കുറുപ്പിലും ഒരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നുണ്ട്. കുറുപ്പ് ഉടൻ തിയേറ്ററുകളിലെത്തിയേക്കും. രണ്ട് സിനിമകളിലും വലിയ വിശ്വാസവും പ്രതീക്ഷയുമാമ് ഇന്ദ്രജിത്തിനുള്ളത്. ആണും പെണ്ണും എന്ന ആന്തോളജിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഇന്ദ്രജിത്ത് സിനിമ.

  Read more about: prithviraj indrajith
  English summary
  'The audience has to say who is the best artist, says actor Indrajith Sukumaran'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X