For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  By Aswathi
  |

  എന്തെങ്കിലും ഒന്ന് കിട്ടിയാല്‍ അതിനെ വാക്കുകള്‍കൊണ്ട് കൊല്ലാന്‍ മലയാളികളോളം കഴിവ് മറ്റൊരു നാട്ടിലെ ആളുകള്‍ക്കും ഇല്ലെന്ന് തന്നെ പറയാം. സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശസ്തിയിലെത്തിയവരെയാണ് ഇത്തരക്കാര്‍ ഇരകളായി തിരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ച് സിനിമാ ഇന്റസ്ട്രിയിലുള്ള ആളുകള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയകൂടെ വന്നതോടെ ആക്രമണം ആ വഴിയായി.

  മറ്റു ഇന്റസ്ട്രികളെ അപേക്ഷിച്ച് മലയാളത്തില്‍ അടുത്തിടെ ഗോസിപ്പുകള്‍ കത്തിക്കയറുകയാണ്. അതും താരങ്ങളുടെ വ്യക്തിജീവിതത്തെ സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് പ്രാധാന്യം കൂടൂതല്‍ നല്‍കുന്നത്. ജഗതി ശ്രീകുമാര്‍, പൃഥ്വിരാജ്, കാവ്യമാധവന്‍, ദിലീപ് അങ്ങനെ നീളുന്നും ആ നിര. ഇത്തരത്തില്‍ ഗോസിപ്പുകള്‍ വിട്ടൊഴിയാത്ത മലയാളത്തിലെ ചില താരങ്ങളെ പരിചയപ്പെടൂ...

  ജഗതി ശ്രീകുമാര്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  ഇപ്പോള്‍ ആക്‌സിടന്റിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലാണെങ്കിലും ഗോസിപ്പുകള്‍ എന്നും ജഗതിയെ പിന്തുടര്‍ന്നിരുന്നു. വിരുത കൂട്ടമാനഭംഗക്കേസിലാണ് ആദ്യം ജഗതിയുടെ പേര് മുഴങ്ങിക്കേട്ടത്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടു. മകള്‍ ശ്രീലക്ഷ്മിയെ കുറിച്ചുള്ള വിവാദങ്ങളായിരുന്നു അടുത്തിടെവരെ ചര്‍ച്ച

  ശ്വേതേ മേനോന്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  കാമസൂത്ര കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെ തുടക്കം മുതലേ ശ്വതേ ഗോസിപ്പുകാരുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് ഇരയായി. ബ്ലസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന ചിത്രത്തില്‍ പ്രസവം ചിത്രീകരിച്ചെന്ന് പറഞ്ഞായിരുന്നു അടുത്ത വിവാദം. കൊച്ചിയില്‍ വള്ളം കളി കാണാന്‍ പോയപ്പോള്‍ തോണ്ടിയതും പിടിച്ചതുമാണ് ഒടുവില്‍ കേട്ടത്.

  പൃഥ്വിരാജ്

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  എന്നും വിവാദങ്ങളുടെ നടുവിലുള്ള ഒരേഒരു യങ് സ്റ്റാറാണ് പൃഥ്വിരാജ്. ചലച്ചിത്ര സംഘടയായ അമ്മയ്‌ക്കെതിരെ തിരിഞ്ഞതായിരുന്നു ആദ്യത്തെ വിഷയം. പെട്ടന്നുള്ള വിവാഹവും അത് കഴിഞ്ഞ് നല്‍കിയ അഭിമുഖവും കുറച്ചൊന്നുമല്ല പൃഥ്വിയ്‌ക്കെതിരെ കത്തിക്കയറിയത്. ഒടുവിലിപ്പോള്‍ മകള്‍ക്ക് പേരിട്ടതാണ് ഗോസിപ്പുകാര്‍ക്ക് വീണുകിട്ടിയ ആയുധം.

  കാവ്യ മാധവന്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  കാവ്യയുടെ വ്യക്തിജീവിതത്തില്‍ നുഴഞ്ഞുകയറാനാണ് പാപ്പരസികള്‍ ശ്രമിച്ചിട്ടുള്ളത്. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനവും ദിലീപുമായുള്ള സൗഹൃദവും പലരും വളച്ചൊടിച്ചു. രണ്ടാംകെട്ടിനൊരുങ്ങുന്നെ പറഞ്ഞായിരുന്നു പിന്നെ പൂരം. ഒടുവില്‍ മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാവ്യക്കാരണക്കാരിയായെന്ന് വരെ പലരും കണ്ടെത്തി.

   ദിലീപ്

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  മഞ്ജുവുമായുള്ള വിവാഹം തന്നെ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഓരോ സ്‌റ്റെപ്പും വാര്‍ത്തകളില്‍ ഇടം നേടി. മഞ്ജുവിനെ തിരിച്ച് അഭിനയിപ്പിക്കാന്‍ വിടാത്തതില്‍ പലരും പല കാരണങ്ങളും കണ്ടെത്തി. കാവ്യയുമായുള്ള ബന്ധം തെറ്റിദ്ധരിപ്പിച്ചതും അങ്ങനെയാണ്. ഒടുവില്‍ മഞ്ജു- ദിലീപ് വിവാഹമോചനം ചാനലുകള്‍ നന്നായി ആഘോഷമാക്കി.

  മഞ്ജു വാര്യര്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  ദിലീപ് കാവ്യ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതില്‍ മഞ്ജുവും ഭാഗമാണല്ലോ. നാല് വര്‍ഷത്തിനുള്ളില്‍ മലയാളസിനിമയില്‍ തനിക്കിരിപ്പിടം കണ്ടെത്തി 18ആം വയസ്സില്‍ വിവാഹിതയായി സിനിമയില്‍ നിന്നും പോയി. മഞ്ജുവിന്റെ തിരിച്ചുവരവ് പല തരത്തിലും വളച്ചൊടിച്ചു. ഒടുവില്‍ വിവാഹ മോചനവും

  അനന്യ

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  ആന്‍ജനേയന്‍ എന്നയാളുമായുള്ള എന്‍ഗേജുമെന്റോടെയാണ് അനന്യ ഗോസിപ്പുകോളത്തില്‍ കയറുന്നത്. രക്ഷിതാക്കളെ വെറുപ്പിച്ച് അനന്യ ആന്‍ജനേയനെ വിവാഹം ചെയ്തതായിരുന്നു ഇതിന്റെ അടുത്ത എപ്പിസോഡ്. ആരെയും അറിയിക്കാതെയുള്ള വിവാഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണവും നടന്നു.

  ഗണേഷ് കുമാര്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാറിന് രണ്ട് മേഘലകളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളും, വിവാഹ മോചനവും രണ്ടാംകെട്ടുമെല്ലാം ഗോസിപ്പുകോളത്തില്‍ ആഘോഷമായിരുന്നു.

  സായിക്കുമാര്‍

  എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  സായിക്കുമാറിന്റെയും വ്യക്തിജീവിതമാണ് ചര്‍ച്ചയ്ക്കായി എടുത്തിട്ടിരുന്നത്. ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ പ്രസന്നകുമാരി കേസുകൊടുത്തതും വിവാഹമോചനവുമെല്ലാം ഒരു ദുരന്തകഥ. ഇപ്പോള്‍ ബിന്ദു പണിക്കറെയും കെട്ടി സമാധാന ജീവിതം നയിക്കുകയാണ് താരം

  English summary
  Malayalam Cinema Industry has always been famous not only for the classic movies; but also for the controversies which involved the leading actors. Here is the list of the most controversial actors of Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X