twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്‍നിര നായകതാരങ്ങളിലൂടെ 2014നെ നോക്കുമ്പോള്‍..

    By Sruthi K M
    |

    മലയാളത്തിലെ മുന്‍നിര നായക താരങ്ങള്‍ക്ക് എന്തുകൊണ്ടും 2014 നല്ല വര്‍ഷമായിരുന്നു. 150 ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച വിജയം നേടിയത് അഞ്ച് ചിത്രങ്ങളാണ്. എങ്കിലും എല്ലാ താരങ്ങള്‍ക്കും അഭിമാനിക്കാവുന്ന വര്‍ഷം തന്നെയായിരുന്നു 2014. പരാജയ പരമ്പരകളുടെ ദൈന്യതയ്‌ക്കൊടുവില്‍ മമ്മൂട്ടിയാണ് മലയാളികളെ ഞെട്ടിച്ചത്. മമ്മൂട്ടി വര്‍ഷം,മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലൂടെ മികച്ച വരവാണ് കാഴ്ചവച്ചത്. മലയാളസിനിമയുടെ 2014ന്റെ പുസ്തക താളില്‍ മമ്മൂട്ടിക്ക് മികച്ച വര്‍ഷം എന്നെഴുതപ്പെട്ടു.

    malayalam-actors

    എന്നാല്‍ മോഹന്‍ലാലിന് ദ്യശ്യമികവിനു അപ്പുറം എത്താന്‍ കഴിഞ്ഞില്ലെന്നു പറയാം. ബോക്‌സ് ഓഫീസില്‍ ചരിത്രവിജയം സ്വന്തമാക്കിയ ദൃശ്യം കഴിഞ്ഞ് എത്തിയ മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങളും പരാജയങ്ങളായി. കൂതറ എന്ന ചിത്രം മൂക്കു കുത്തിയാണ് വീണത്. 2014ല്‍ യുവനിരകളുടെ കൊയ്ത്ത് തന്നെയാണ് ഉണ്ടായത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2014 യുവത്വങ്ങളുടെ കാലമായിരുന്നു.

    മമ്മൂട്ടിക്ക് ആശ്വാസ വര്‍ഷം

    യുവത്വങ്ങളുടെ വര്‍ഷം 2014

    മലയാള സിനിമയുടെ 2014ന്റെ താള്‍ മറിയുന്നത് മമ്മൂട്ടിക്ക് ആശ്വാസമേകിയ വര്‍ഷം എന്ന നിലയിലാണ്. വര്‍ഷവും മുന്നറിയിപ്പും മികച്ച വിജയം നേടി.

    ദൃശ്യമികവിനപ്പുറം എത്താതെ മോഹന്‍ലാല്‍

    യുവത്വങ്ങളുടെ വര്‍ഷം 2014

    വിജയങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലിന്റെ വക ദൃശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.മൂന്ന് മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും എത്തി. മൂന്നെണ്ണവും ദയനീയ പരാജയങ്ങള്‍.

    എങ്ങുമെത്താതെ ദിലീപ്

    യുവത്വങ്ങളുടെ വര്‍ഷം 2014

    ദിലീപ് ചിത്രങ്ങള്‍ പരാജയങ്ങളിലേക്ക് തെന്നിയ വര്‍ഷം. റിംഗ് മാസ്റ്റര്‍,അവതാരം,വില്ലാളിവീരന്‍ എന്നീ ചിത്രങ്ങള്‍. ഒന്നും പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്നു പറയാം.

    ഇമേജ്മാറ്റത്തില്‍ പൃഥ്വിരാജ്

    യുവത്വങ്ങളുടെ വര്‍ഷം 2014

    സപ്തമശ്രീ തസ്‌കരയും സെവന്‍ത് ഡെയും പൃത്വിയുടെ മികച്ച വിജയമായിരുന്നു. തമിഴ് ചിത്രം കാവിയത്തലൈവന് മികച്ച കയ്യടി ലഭിച്ചു.

    ഫഹദിനെ രക്ഷിച്ചത് ഇയ്യോബ്

    യുവത്വങ്ങളുടെ വര്‍ഷം 2014

    ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളാണ് 2014ല്‍ എത്തിയത്. ഇയ്യോബിന്റെ പുസ്തകമായിരുന്നു ഫഹദിന്റെ മികച്ച സമ്പാദ്യം. ബാംഗ്ലൂര്‍ ഡെയ്‌സും ഫഹദിന് നല്ല വര്‍ഷം സമ്മാനിച്ചു.

    നിവിന്‍ പോളിയുടെ കാലം

    യുവത്വങ്ങളുടെ വര്‍ഷം 2014

    യുവത്വത്തിന്റെ കാലമായിരുന്നു 2014. നിവിന്‍ പോളി പൊളിച്ചടുക്കി എന്നു തന്നെ പറയാം. തൊട്ടതെല്ലാം സൂപ്പര്‍ ഹിറ്റ്. 1983,ബാംഗ്ലൂര്‍ ഡെയ്‌സ്,ഓം ശാന്തി ഓശാന.നിവിന്‍ ബോക്‌സ് ഓഫീസ് കയ്യടക്കിയ വര്‍ഷം.

    ദുല്‍ഖറിന്റെ നല്ല  വര്‍ഷം

    യുവത്വങ്ങളുടെ വര്‍ഷം 2014

    യുവത്വത്തിന്റെ കൂട്ടുകെട്ടില്‍ ദുല്‍ഖറും മികച്ച പ്രകടനം കാഴ്ചവച്ചു. വിക്രമാദിത്യനും,ബാംഗ്ലൂര്‍ ഡെയ്‌സും മികച്ച വിജയം.ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ന്ന വര്‍ഷം 2014.

    English summary
    2014 year list of the highest grossing actors at the box office hit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X