Don't Miss!
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സല്മാന് ഖാന് ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു: സംവിധാനം സാക്ഷാല്‍ പ്രഭുദേവ
2010ല്‍ സല്മാന് ഖാനെ നായകനാക്കി അഭിനവ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദബാംഗ്. സല്മാന് ചുല്‍ബുള്‍ പാണ്ഡെ എന്ന പോലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയായിരുന്നു നായിക വേഷത്തിലെത്തിയിരുന്നത്. സല്‍മാന്റെ കരിയറിലെ തന്നെ സുപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദബാംഗ്.സൊനാക്ഷി സിന്‍ഹ ഈ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയിരുന്നത്.
ബാഗ്മതിയുടെ വിജയം: പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിനെ പിന്നിലാക്കി അനുഷ്ക്ക
ആദ്യ ഭാഗത്തിന്റെ വന്‍വിജയം കാരണമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കുവാന്‍ തീരുമാനിച്ചത്.അര്‍ബാസ് ഖാന് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദബാംഗ് 2 വും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സാജിദ് വാജിദ് സംഗീതം നല്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രഭുദേവ തന്നെയാണ് ഇക്കാര്യം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്.
സല്‍മാനും സഹോദരന് അര്‍ബാസിനും വേണ്ടി താന്‍ ഈ ചിത്രം ചെയ്യുകയാണെന്നും എങ്ങനെയാണ് എനിക്ക് അവരോട് ചിത്രം ചെയ്യാന്‍ പറ്റില്ലായെന്ന് പറയാന്‍ സാധിക്കുകയെന്നും പ്രഭുദേവ പറഞ്ഞു.മുന്‍ ഭാഗങ്ങളിലെ താരങ്ങള്‍ തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നും സംവിധായകനായി താന്‍ മാത്രമാണ് പുതിയതായിട്ടുളളൂവെന്നും പ്രഭുദേവ പറഞ്ഞു.സല്‍മാന്റെ ചുല്‍ബുള്‍ പാണ്ഡെ എന്ന കഥാപാത്രം തിരികെയെത്തുന്നത് തീര്‍ച്ചയായും ആരാധകര്‍ക്ക് ആവേശമാകുമെന്നും പ്രഭുദേവ പറഞ്ഞു.
ഗോദ നായിക വാമിഖ ഖബ്ബിയുടെ പാട്ട് വൈറല്‍: വീഡിയോ കാണാം
സംഗീതം പഠിക്കാനായി ഹരീഷ് കണാരന് ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ