For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കും പൃഥ്വിക്കും ചുവട് പിഴച്ചു? ബോക്‌സോഫീസില്‍ ടൊവിനോയുടെ തേരോട്ടം! ഇതുവരെ നേടിയത്?

  |

  അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സിനിമാലോകവും നേരിട്ടിറങ്ങിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സിനിമയില്‍ സംഭവിച്ചത്. ഓണത്തിന് എത്തേണ്ടിയിരുന്ന പല സിനിമകളുടെയും ചിത്രീകരണം മാറ്റി വെച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് ബോക്‌സോഫീസ് പഴയ പ്രൗഢിയിലേക്ക് തിരിച്ചുപോയത്. പൃഥ്വിരാജായിരുന്നു റിലീസിന് തുടക്കമിട്ടത്. പിന്നാലെ തന്നെ ടൊവിനോയും മമ്മൂട്ടിയും എത്തുകയായിരുന്നു. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  ഇടവുംവലവുമായി രണ്ടു ബീവിമാര്‍! ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിന് ഗംഭീര സ്വീകരണം! ഒരു വിവാഹം കൂടി

  നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തിയത്. റഹ്മാന്‍, ഇ, തല്‍വാര്‍ തുടങ്ങിയവരാണ് രണത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഹോളിവുഡ് സ്‌റ്റൈലിലുള്ള ആക്ഷന്‍ ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കുടുംബ പ്രേക്ഷകര്‍ക്ക് രസിക്കുന്ന തരത്തിലുള്ള ചെറിയ കഥയുമായാണ് ടൊവിനോ എത്തിയത്. ബിനീഷ് ദാമോദര്‍ എന്ന ചെയ്ന്‍ സ്‌മോക്കറിന്‍രെ കഥയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് നാടന്‍ കഥാപാത്രവുമായി മെഗാസ്റ്റാര്‍ എത്തിയത്. പതിവിന് വിപരീതമായി ജാക്കറ്റോ കൂളിങ് ഗ്ലാസോ ഇല്ലാതെയാണ് മമ്മൂട്ടി കുട്ടനാടന്‍ ബ്ലോഗിലേക്കെത്തിയത്. ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടമാണ് അരങ്ങേറിയത്. കലക്ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  രഞ്ജിനി ഹരിദാസിന്‍റെ പ്രേമം സൂപ്പറാണ്! പൊളിഞ്ഞാല്‍ പലിശ സഹിതം തിരിച്ചെടുക്കുമെന്ന് സാബു! കാണൂ!

  ബോക്‌സോഫീസില്‍ തീവണ്ടി തരംഗം

  ബോക്‌സോഫീസില്‍ തീവണ്ടി തരംഗം

  വൈകിയോടുന്ന വണ്ടികളോട് പോതുവെ മലയാളി താല്‍പര്യം കാണിക്കാറില്ല. നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും മാറ്റി വെച്ചപ്പോള്‍ തീവണ്ടി ഇനി എത്തുമോയെന്ന തരത്തില്‍ വരെ ആരാധകര്‍ ചോദിച്ചിരുന്നു. പ്രളയക്കെടുതിയെത്തുടര്‍ന്നാണ് സിനിമയുടെ റിലീസ് വീണ്ടും നീണ്ടത്. ഇത്തിരി വൈകിയാണ് എത്തിയതെങ്കിലും തുടക്കം മുതലേ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. തുടര്‍ന്നങ്ങോട്ടും മികച്ച സ്വീകാര്യത നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. നവാഗതനായ ഫെലിനി ടിപിക്കും മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് മുന്‍പേ തന്നെ ജീവാംശമായി എന്ന ഗാനം ട്രെന്‍ഡിങ്ങായിരുന്നു.

  മൂന്ന് ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  മൂന്ന് ദിവസം കൊണ്ട് മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. നിലവിലെ പല റെക്കോര്‍ഡുകളും തിരുത്തിയാണ് ചിത്രം മുന്നേറുന്നത്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ മോശമല്ലാത്ത തുക ചിത്രം സ്വന്തമാക്കിയിരുന്നു. 22.01 ലക്ഷമാണ് ചിത്രം ആദ്യ മൂന്ന് ദിനം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയതെന്നാണ് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ഏഴ് ദിവസമായപ്പോള്‍

  ഏഴ് ദിവസമായപ്പോള്‍

  തുടക്കത്തിലെ കുതിപ്പ് അതേ പോലെ നിലനിര്‍ത്തിയായിരുന്നു തീവണ്ടി കൂകിപ്പാഞ്ഞത്. മറ്റ് റിലീസുകളോ നേരത്തെയെത്തിയ സിനിമയോ ഒന്നും ചിത്രത്തിനെ ബാധിച്ചിരുന്നില്ല. ആഗ്‌സ്റ്റ് സിനിമാസ് നിര്‍മ്മിച്ച സിനിമകളില്‍ മികച്ച വിജയം സ്വന്തമാക്കുന്ന സിനിമയായി ഇത് മാറുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏഴ് ദിവസം പിന്നിടുന്നതിനിടയില്‍ 47.89 ലക്ഷം ചിത്രം സ്വന്തമാക്കിയിരുന്നു.

  50 ലക്ഷം പിന്നിട്ടു

  50 ലക്ഷം പിന്നിട്ടു

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ 50 ലക്ഷം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. യുവജനതയ്ക്കിടയില്‍ ടൊവിനോയ്ക്കുള്ള സ്വീകാര്യതയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് പൊതുവിലുളള വിലയിരുത്തല്‍. പ്രളയ നന്മയുടെ പേരില്‍ ആരും തിയേറ്ററുകളിലേക്കെത്തി സിനിമ കാണേണ്ടെന്ന് താരം തുറന്നടിച്ചിരുന്നു. അനാവശ്യമായ വിവാദങ്ങളുമായെത്തിയവര്‍ക്ക് ചുട്ട മറുപടിയായിരുന്നു താരം നല്‍കിയത്.

  10 ദിനം കൊണ്ട് നേടിയത്

  10 ദിനം കൊണ്ട് നേടിയത്

  രണ്ടാം വാരത്തിലും തളരാതെ കുതിക്കുകയാണ് തീവണ്ടി. 23 ഷോയുമായാണ് വീക്കെന്‍ഡ് അവസാനിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 69. 5 ലക്ഷം രൂപയാണ് സ്വന്തമാക്കിയിട്ടുള്ളത്. വാരാന്ത്യങ്ങളിലെല്ലാം മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറമെ വിദേശത്തും സിനിമ റിലീസ് ചെയ്യുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ടൊവിനോയും സംഘവും വിദേശത്തേക്ക് പോയിരുന്നു. സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു.

   ടൊവിനോയുടെ ഭാവി മാറി മറിഞ്ഞു

  ടൊവിനോയുടെ ഭാവി മാറി മറിഞ്ഞു

  ടൊവിനോയുടെ കരിയറിനെ തീവണ്ടിക്ക് മുന്‍പ്/ ശേഷം എന്ന തരത്തില്‍ ക്രമീകരിക്കാമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍. മെക്‌സിക്കന്‍ അപാരതയുടെ ആദ്യ ദിന കലക്ഷന്‍ റെക്കോര്‍ഡ് ഇതിനോടകം തന്നെ തീവണ്ടി തിരുത്തിയിരുന്നു. ഇനിയേതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തിരുത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Theevandi's latest collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X