For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്ഷനെക്കാളും ലിപ് ലോക്കിനെ സ്‌നേഹിച്ച് മലയാളികള്‍! പൃഥ്വിയെ കടത്തിവെട്ടിയാണ് ടൊവിനോയുടെ മാസ്!

  |

  ജൂണില്‍ നിപ്പാ വൈറസും ആഗസ്റ്റില്‍ പ്രളയവും കേരളത്തെ പിടിച്ച് കുലുക്കിയിരുന്നു. എല്ലാ മേഖലകളെയും പോലെ സിനിമാ ഇന്‍ഡസ്ട്രിയ്ക്കും കനത്ത നഷ്ടമായിരുന്നു. ചിത്രീകരണം ആരംഭിച്ച സിനിമകളുടെ ഷൂട്ടിംഗ് അവസാനിപ്പിക്കുകയും നിരവധി സിനിമകളുടെ റിലീസ് മാറ്റി വെക്കുകയും ചെയ്തിരുന്നു. ഈ നഷ്ടങ്ങള്‍ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകം.

  മോഹന്‍ലാലിനെ ഇത്രയും ദേഷ്യപ്പെട്ട് ആരും കണ്ടിട്ടുണ്ടാവില്ല! ബിഗ് ബോസ് എല്ലാം മാറ്റി മറിച്ചു

  സെപ്റ്റംബര്‍ ആദ്യ ആഴ്ചയോട് കൂടി പ്രേക്ഷകര്‍ കാത്തിരുന്ന സിനിമകളാണ് റിലീസിനെത്തിയത്. ടൊവിനോ തോമസിന്റെ തീവണ്ടിയും പൃഥ്വിരാജിന്റെ രണവുമാണ് തൊട്ടടുത്ത ദിവസങ്ങളിലായി റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ രണം ട്രെയിലറുകളും ടീസറുകളും വന്നതോടെ ശ്രദ്ധേയമായിരുന്നു. തീവണ്ടി പാട്ടിലൂടെയായിരുന്നു ഹിറ്റായത്. രണ്ട് സിനിമകളും റിലീസിനെത്തിയതിന് ശേഷം എങ്ങനെയുണ്ടെന്നുള്ളതാണ് ഇനി സിനിമാപ്രേമികള്‍ക്ക് അറിയാനുള്ളത്.

  ഡെറിക് അബ്രഹാമായി വന്ന് കോടികള്‍ പെട്ടിയിലാക്കി ഇക്കയുടെ മാസ്! തേരോട്ടം ഇവിടെ അവസാനിക്കുന്നില്ല!!

  രണം

  രണം

  പൃഥ്വിരാജ് നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ജൂലൈയില്‍ റിലീസിനെത്തിയത്. എന്നാല്‍ അതിനെക്കാളും പ്രതീക്ഷയോടെ എത്തിയ സിനിമയാണ് രണം. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 6 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ക്രൈം ഡ്രാമ ചിത്രമായ രണത്തില്‍ ഇഷ തല്‍വാറാണ് നായിക. വിദേശത്ത് നിന്നും ചിത്രീകരിച്ച സിനിമ ആക്ഷന് പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും രണത്തിനുണ്ട്.

  മികച്ച തുടക്കം ലഭിച്ച് രണം

  മികച്ച തുടക്കം ലഭിച്ച് രണം

  കഴിഞ്ഞ ഒരു മാസത്തിന് മുകളിലായി കേരളത്തില്‍ കാര്യമായ റിലീസുകളൊന്നുമില്ലായിരുന്നു. പ്രളയത്തിന് ശേഷം ആദ്യമെത്തുന്ന സിനിമയായിരുന്നു രണം. ഇതോടെ രണത്തിന് വമ്പന്‍ സ്വീകരണം തന്നെയായിരുന്നു ലഭിച്ചിരുന്നത്. കേരളത്തില്‍ മാത്രം 150 ഓളം തിയറ്ററുകളിലാണ് രണം പ്രദര്‍ശനത്തിനെത്തിയത്. തൊട്ടടുത്ത ദിവസം ചെന്നൈ മുംബൈ, ബംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് കൂടി രണം എത്തിച്ചിരുന്നു. പൂര്‍ണമായും വിദേശത്ത് നിന്നും ചിത്രീകരിച്ച സിനിമയാണെന്നുള്ളതും പൃഥ്വിയുടെ ആക്ഷന്‍ ത്രില്ലറാണെന്നുള്ളതും രണത്തിന് തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിക്കാന്‍ കാരണമായി.

   മള്‍ട്ടിപ്ലെക്‌സില്‍ തരംഗം

  മള്‍ട്ടിപ്ലെക്‌സില്‍ തരംഗം

  രണം റിലീസ് ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 9 ലക്ഷം വരെ നേടുമെന്നായിരുന്നു പ്രതീക്ഷ. 25 ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ നിന്നും 6.56 ലക്ഷമായിരുന്നു രണത്തിന്റെ മള്‍ട്ടിപ്ലെക്സിലെ ആദ്യദിന കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് 16.92 ലക്ഷത്തിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് സിനിമയുടെ മള്‍ട്ടിപ്ലെക്‌സിലെ കളക്ഷന്‍ പറഞ്ഞിരിക്കുന്നത്.

  കേരള ബോക്സോഫീസില്‍

  കേരള ബോക്സോഫീസില്‍

  മള്‍ട്ടിപ്ലെക്‌സിലെ കണക്കുകള്‍ വന്നെങ്കിലും കേരള ബോക്‌സോഫീസില്‍ ചലനമുണ്ടാക്കാന്‍ പൃഥ്വിരാജിന്് കഴിഞ്ഞിട്ടുണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ആദ്യദിനം മുതല്‍ നല്ല പ്രതികരണങ്ങള്‍ വന്നതോടെ റിലീസ് ദിവസം 2 മുതല്‍ 3 കോടി വരെ നേടാന്‍ കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

  തീവണ്ടി

  തീവണ്ടി

  'ജീവാംശമായി താനെ' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു തീവണ്ടിയെ ശ്രദ്ധേയമാക്കിയത്. ഇതോടെ സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മുന്‍പ് നിരവധി തവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ ഏഴിനാണ് സിനിമ റിലീസ് ചെയ്തത്. ഫെല്ലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, രാജേഷ് ശര്‍മ്മ, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്.

  തീവണ്ടിയുടെ ജൈത്രയാത്ര

  തീവണ്ടിയുടെ ജൈത്രയാത്ര

  റിലീസിനെത്തിയ തീവണ്ടിയ്ക്ക് ആദ്യ പ്രദര്‍ശനം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ആക്ഷനോ, ബിഗ് ബജറ്റോ ഒന്നുമില്ലെങ്കിലും ഫീല്‍ഗുഡ് നല്‍കുന്നൊരു സിനിമയാണെന്നുള്ളതാണ് തീവണ്ടിയെ കുറിച്ചുള്ള അഭിപ്രായം. മായാനദിയ്ക്ക് ശേഷം മലയാളം കണ്ട മികച്ചൊരു റൊമാന്റിക് ചിത്രമാണെന്നുള്ള പ്രത്യേകതയും തീവണ്ടിയ്ക്കുണ്ടായിരുന്നു. നല്ല പ്രതികരണം വന്നതോടെ തീവണ്ടി കാണാനുള്ളവരുടെ എണ്ണത്തിലും മാറ്റം വന്നിരുന്നു.

  കളക്ഷന്‍ റിപ്പോര്‍ട്ട്

  കളക്ഷന്‍ റിപ്പോര്‍ട്ട്

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിവസം 20 ഷോ ആയിരുന്നു തീവണ്ടിയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 5.64 ലക്ഷം നേടാനെ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു. അതേ സമയം രണ്ടാം ദിവസം രണ്ട് പ്രദര്‍ശനങ്ങള്‍ കൂടുതല്‍ സിനിമയ്ക്ക ലഭിച്ചതോടെ 7.84 ലക്ഷം നേടി മിന്നുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. ഓരോ ദിവസം കഴിയുംതോറും തീവണ്ടിയ്ക്ക് ശ്രദ്ധ കിട്ടിയതോടെ പ്രദര്‍ശനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. മൂന്നാം ദിവസം 24 പ്രദര്‍ശനങ്ങളില്‍ നിന്നും 8.55 ലക്ഷം സ്വന്തമാക്കിയാണ് തീവണ്ടി യാത്ര.

   രണം പിന്നോട്ട്

  രണം പിന്നോട്ട്

  മൂന്ന് ദിവസം കൊണ്ട് രണത്തിന് 16.92 ലക്ഷത്തിലെത്താനെ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ അതേ മൂന്ന് ദിവസം കൊണ്ട് 22.01 ലക്ഷം നേടാന്‍ തീവണ്ടിയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ആദ്യ ആഴ്ച അവസാനിക്കുമ്പോഴുള്ള കണക്കുകളാണ് ഇങ്ങനെ. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് ലഭിക്കാന്‍ പോവുന്ന പിന്തുണ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

  English summary
  Theevandi and ranam movie latest collection report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X